'അവരുടെ ജീവിതം, അവര് ജീവിക്കട്ടെ..അതല്ലേ അതിന്റെ ശരി; വെറുതെ വിടുക'; വൈറല്‍ കുറിപ്പ്
കൊച്ചി : സംഗീത മേഖലയിലെ പ്രമുഖരായ ഗോപി സുന്ദറും അമൃത സുരേഷും കഴിഞ്ഞ ദിവസം പങ്കുവച്ച ഒരു ഫോട്ടോ വലിയ ചര്‍ച്ചയായിരുന്നു . ഇരുവരും പ്രണയത്തിലാണെന്ന് സൂചന നല്‍കികൊണ്ടുള്ള ഒരു പോസ്റ്റായിരുന്നു അത്. ' പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് . . .' എന്ന കുറിപ്പോടെ അമൃത സുരേഷും ഗോപി സുന്ദറും തങ്ങളുടെ ചിത്രം സോഷ്യല്‍ മീഡിയില്‍ പങ്കുവച്ചത് .

ഈ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. ചിലര്‍ പോസ്റ്റിന് താഴെ അധിക്ഷേപ പരാമര്‍ശങ്ങള്‍ അടക്കം കമന്റായി പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് ചിലര്‍ ഇരുവര്‍ക്കും ആശംസകള്‍ നേരുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ അമൃതയും ഗോപി സുന്ദറും നേരിടുന്ന സൈബര്‍ അധിക്ഷേപങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തക സിന്‍സി അനില്‍.

സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലാണ് സിന്‍സി അനിലിന്റെ പ്രതികരണം. ജീവിതം ആരോടൊപ്പം മുന്നോട്ട് കൊണ്ട് പോകണം എന്നത് ഓരോ വ്യകതികളുടെയും ചോയ്‌സ് ആണെന്ന് സിന്‍സി അനില്‍ കുറിപ്പില്‍ പറയുന്നു. അവരുടെ സ്‌നേഹത്തിന്റെ ആഴമോ അവരുടെ ഭാവി പ്രവചനങ്ങളോ നമ്മള്‍ ചര്‍ച്ച ചെയയേണ്ടതുണ്ടോ എന്ന് സിന്‍സി അനില്‍ ചോദിക്കുന്നു.

ഒളിഞ്ഞും തെളിഞ്ഞും അവിഹിത ബന്ധങ്ങള്‍ സര്‍വ്വ സാധാരണമായ കാലത്ത് രണ്ടാമത്തെയോ മൂന്നാമത്തെയോ ആവട്ടെ വിവാഹം ചെയ്തു ജീവിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യരെ വെറുതെ വിടുക എന്നത് തന്നെയാണ് പറയാനുള്ളൂ. അവരുടെ ജീവിതം അവര് ജീവിക്കട്ടെ... അതല്ലേ അതിന്റെ ശരിയെന്ന് സിന്‍സി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം...

ജീവിതം ആരോടൊപ്പം മുന്നോട്ട് കൊണ്ട് പോകണം എന്നത് ഓരോ വ്യകതികളുടെയും ചോയ്‌സ് ആണ്. ഒളിഞ്ഞും തെളിഞ്ഞും അവിഹിത ബന്ധങ്ങള്‍ സര്‍വ്വ സാധാരണമായ കാലത്ത് രണ്ടാമത്തെയോ മൂന്നാമത്തെയോ ആവട്ടെ വിവാഹം ചെയ്തു ജീവിക്കാന്‍ ആഗ്രഹിക്കുന്ന മനുഷ്യരെ വെറുതെ വിടുക എന്നത് തന്നെയാണ് പറയാനുള്ളൂ...

പക്ഷെ... അവിടെയും ഒരു ചോദ്യം ബാക്കിയുണ്ട്...രണ്ടു വ്യക്തികള്‍ തമ്മില്‍ ബന്ധത്തില്‍ ആയിരുന്നു... കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ക്ക് വേണ്ട.. എന്നാകുമ്പോള്‍ മുറിവേല്‍ക്കുന്ന അപ്പുറത്തെ ആളുടെ വേദനകളെ എങ്ങനെ നിര്‍വചിക്കും എന്നത്.. ആ വേദന നിസ്സാരമല്ല...അങ്ങനെ ജീവിതം ആത്മഹത്യയില്‍ എത്തിച്ച ആളുകള്‍ വരെ നമുക്ക് ചുറ്റുമുണ്ട്....

ഈ ഫോട്ടോയിലുള്ള രണ്ടു മനുഷ്യര്‍ അത്തരത്തില്‍ ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കില്‍ അതിനെ ചോദ്യം ചെയ്യാനുള്ള അവകാശം അവരാല്‍ തിരസ്‌കരിക്കപ്പെട്ടവര്‍ക്കു മാത്രമല്ലെ ഉള്ളു. അവരുടെ സ്‌നേഹത്തിന്റെ ആഴമോ അവരുടെ ഭാവി പ്രവചനങ്ങളോ നമ്മള്‍ ചര്‍ച്ച ചെയയേണ്ടതുണ്ടോ.

ഒരു ആശംസ അര്‍പ്പിച്ചു മാറി നിന്നേക്കണം...അത്രയല്ലേ ആവശ്യമുള്ളൂ മനുഷ്യരെ. അവരുടെ ജീവിതം അവര് ജീവിക്കട്ടെ... അതല്ലേ അതിന്റെ ശരി . N B : ഈ രണ്ടു വ്യക്തികള്‍ 9 (അമൃത സുരേഷ് & ഗോപി സുന്ദര്‍ ) അവരുടെ പേജ് കളില്‍ ഈ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുണ്ട്.. അവിടെ പ്രബുദ്ധരായ മലയാളികളുടെ സൈബര്‍ ഹരാസ്‌മെന്‍ര് നടക്കുന്നുണ്ട്...അതാണ് പോസ്റ്റിന് ആധാരമായ വിഷയം - സിന്‍സി അനില്‍ ഫേസ്ബുക്കില്‍ കുറിച്ചു .

അതേസമയം, സിന്‍സി അനിലിന് പിന്നാലെ ബിസ്‌നസ് സംരഭക സന്ധ്യ സി രാധാകൃഷ്ണനും വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ ഗോപി സുന്ദറിനെയും അമൃത സുരേഷിനെയും പിന്തുണച്ചുകൊണ്ടാണ് സന്ധ്യ പ്രതികരണം രേഖപ്പെടുത്തിയത്. 'രണ്ടാളും നല്ല ഹാപ്പി, ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുണ്ടോ? അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാല്‍ മതിയെന്ന് സന്ധ്യ ഫേസ്ബുക്കില്‍ കുറിച്ചു.

ഈ ഒരു റിലേഷന്‍ഷിപ്പില്‍ ആരെങ്കിലും നേരിട്ട് ഇരയാകുന്നില്ല എങ്കില്‍ ( note **) അവര്‍ ഹാപ്പി ആണെങ്കില്‍, മനുഷ്യന്മാരെ നിങ്ങള്‍ക്ക് നല്ല അസല് അസൂയ ആണ്. നല്ലൊരു സൗഹൃദത്തില്‍ ഇരിക്കുമ്പോള്‍ എനിക്കൊരു പ്രണയം ഉണ്ടെന്ന് ഒരു സുഹൃത്ത് പറഞ്ഞാല്‍, സൗഹൃദം വഷളായി പിരിഞ്ഞു കഴിഞ്ഞു, അവള്‍ക്ക് അവിഹിതം ആണ്, അവള്‍ ഡിവോഴ്‌സ്ഡ് അല്ല അവള്‍ക്കിതാകാമോ? എന്നൊക്കെ ചോദിക്കുന്ന പുരോഗമന സിംഹങ്ങളെ ഞാന്‍ എന്റെ പ്രൊഫൈലില്‍ തന്നെ കണ്ടിട്ടുണ്ട്, അതുകൊണ്ട് തന്നെ ഈ ഫോട്ടോ ഇവിടെ കിടക്കട്ടെ.

ഒളിഞ്ഞും മറഞ്ഞും ചെയ്യുമ്പോള്‍ ശരിയും അല്ലാത്തപ്പോള്‍ തെറ്റും ആകുന്ന ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ ഉണ്ട് . ദിസ് ഈസ് നണ്‍ ഓഫ് യുവര്‍ ബിസിനസ് എന്നു മാത്രമല്ല ആരുടെയും റിലേഷന്‍ഷിപ് സ്റ്റാറ്റസ് അവരെ കൊച്ചാക്കാനുള്ള ആയുധവും അല്ല. ദെയര്‍ ലൈഫ്, ദെയര്‍ റൂള്‍സ്. ടൈംപാസ് ആയാലും സീരിയസ് ആയാലും. ഭാര്യ. ആദ്യ കാമുകി. കുട്ടികള്‍ അവരൊക്കെ പ്രതികരിക്കട്ടെ- സന്ധ്യ ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications