സച്ചിന്‍, ക്രിക്കറ്റിലെ അമുല്‍ ബേബി?
ഒരൊറ്റ പരസ്യം കൊണ്ട് രാഹുല്‍ ഗാന്ധിയെ അമുല്‍ ബേബിയാക്കിക്കളഞ്ഞ അമുലിന് സച്ചിന്റെ വിരമിക്കലില്‍ സങ്കടം. രസകരമായ പരസ്യങ്ങളിലൂടെ ആരാധകരെ ചിരിപ്പിച്ച അമുല്‍ സച്ചിന്റെ വേര്‍പാടില്‍ സങ്കടപ്പെട്ട് ക്രിക്കറ്റ് ആരാധകരെ കരയിച്ചുകളഞ്ഞു.
മാസ്റ്റര്‍ ബട്ടര്‍ എന്ന പേരില്‍ അമുല്‍ ബ്രഡും മറുകൈയ്യില്‍ ബാറ്റുമായി നില്‍ക്കുന്ന കുഞ്ഞ് സച്ചിനാണ് അമുലിന്റെ പുതിയ പരസ്യത്തിലുള്ളത്. സച്ചിന്‍ വിരമിക്കുമ്പോള്‍ ഇന്ത്യയ്ക്കത് താങ്ങാനാവാത്ത മുറിവാണെന്ന് ആരാധകര്‍ക്കൊപ്പം അമുലും പറയുന്നു.
സച്ചിനും രാഹുലും മാത്രമല്ല, അമുലിന്റെ രസകരമായ ക്രിക്കറ്റ് പരസ്യങ്ങളുമുണ്ട് നിരവധി.നോക്കൂ.

സച്ചിന്‍ ബട്ടര്‍
ഇന്ത്യ റിട്ടയേര്‍ഡ് ഹര്‍ട്ട് എന്നാണ് സച്ചിന്റെ വിരമിക്കലിനെ അമുല്‍ വിശേഷിപ്പിച്ചത്.

ബട്ടര്‍ രത്‌ന
സച്ചിന് ഭാരതരത്‌ന കിട്ടിയതും അമുല്‍ ആഘോഷിച്ചു. ബട്ടര്‍ രത്‌ന എന്നായിരുന്നു ഇത്തവണ പരസ്യവാചകം.

ഇഷാന്ത് ശര്‍മ
ഓസ്‌ട്രേലിയന്‍ ബൗളര്‍മാരുടെ തല്ല് കൊണ്ട് മടുത്ത ഇഷാന്തിനോട് അമുല്‍ ചോദിക്കുന്നത് നാണമില്ലേ ഇഷാന്തേ എന്നാണ്.

സച്ചിന്‍ വീണ്ടും
സച്ചിന്‍ വിരമിക്കുന്നതില്‍ സങ്കടം കൊണ്ടിരിക്കുന്ന അമുല്‍ ബേബിയെ നോക്കൂ.

രാജസൂയം
രാജസ്ഥാനില്‍ ഓസ്‌ട്രേലിയന്‍ ടീമിനെ അടിച്ചോടിച്ച ശേഷം അമുലിന്റെ പരസ്യം കാണൂ.

വീണ്ടും ക്രിക്കറ്റ്
ലേറ്റ് കട്ട്, സ്‌ക്വയര്‍ കട്ട് എന്നിവയ്ക്ക് ശേഷം അമുലിന്റെ ഹെയര്‍കട്ട് എങ്ങിനെയുണ്ട്.

ബിസിസിഐ
ഒത്തുകളിയില്‍ ക്രിക്കറ്റ് തകര്‍ന്നാലും അമുല്‍ എന്നും വിശ്വസ്തം.

ഐപിഎല്‍
അമുലിന്റെ ഐപിഎല്‍ തീം സോംഗ് ജംപങ് ജപാംങ് കണ്ടിരുന്നോ

ശിഖര്‍ ധവാന്‍
ശിഖര്‍ ധവാന്റെ മീശ ആഘോഷമാക്കിയ അമുല്‍

സച്ചിന്നിംഗ്‌സ്
സച്ചിന്റെ ഏകദിനത്തില്‍ നിന്നുള്ള വിരമിക്കല്‍ അമുല്‍ പരസ്യമാക്കിയപ്പോള്‍

റിക്കി പോണ്ടിംഗ്
റിക്കി പോണ്ടിംഗിന് അമുല്‍ വിട നല്‍കുന്നു












Click it and Unblock the Notifications