റോള്‍സ് റോയ്‌സ് കാറുമായി നടക്കാനിറങ്ങിയ ആനന്ദ് അംബാനിയുടെ വീഡിയോ വൈറൽ!
ബിസിനസ് ടൈക്കൂണ്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ മകന്‍ മുംബൈയുടെ തെരുവുകളിലൂടെ നടക്കുന്നത് കണ്ടാല്‍ കൗതുകമുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ടെന്നും ഇല്ലെന്നും പറയാം. കഴിഞ്ഞ ദിവസം തെക്കന്‍ മുംബൈയിലായിരുന്നു ആനന്ദ് അംബാനിയുടെ നടത്തം. കുറച്ച് ബോഡി ഗാര്‍ഡുകളും ആനന്ദ് അംബാനിയുടെ കൂടെ ഉണ്ടായിരുന്നു.
ആനന്ദ് അംബാനിയുടെ ഈ നടത്തം ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുകയാണ്. എന്താണ് കാരണം എന്നല്ലേ, സാധാരണ ആളുകള്‍ നടക്കാന്‍ ഇറങ്ങാന്‍ പട്ടിയെയോ അത് പോലുള്ള വളര്‍ത്തുമൃഗങ്ങളെയോ ആണ് കൂടെ കൊണ്ടുപോകുക. എന്നാല്‍ ആനന്ദ് അംബാനിയാകട്ടെ തന്റെ റോള്‍സ് റോയ്‌സ് കാറാണ് കൂടെ കൂട്ടിയിരിക്കുന്നത്. ആനന്ദ് അംബാനി നടക്കുന്നതിന് തൊട്ടുപിന്നാലെ സാവധാനം അകമ്പടി സേവിക്കുന്ന റോള്‍സ് റോയ്‌സാണ് വൈറല്‍ വീഡിയോയിലെ താരം.

18 മാസത്തെ കഠിനാധ്വാനം കൊണ്ട് 108 കിലോ ഭാരം കുറച്ച് ആനന്ദ് അംബാനി കുറച്ച് മുമ്പ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഒറ്റ നോട്ടത്തില്‍ തന്നെ ആരും അത്ഭുതപ്പെട്ടു പോകുന്ന ആനന്ദ് അംബാനിയുടെ ഈ മാറ്റത്തിന്റെ ചിത്രങ്ങള്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിലും മറ്റും വൈറലായിരുന്നു. റോള്‍സ് റോയ്‌സ് കാറിനെ അകമ്പടിയാക്കി നടന്നുപോകുന്ന ആനന്ദ് അംബാനിയെ കൗതുകത്തോടെ ആളുകള്‍ നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം. അതിങ്ങനെ.


Click it and Unblock the Notifications
