നെയ്യപ്പം പോയാല്‍ പോട്ടെ, ആന്‍ഡ്രോയ്ഡ് ഊത്തപ്പം പിടിക്കാ... കിട്ടിയില്ലേ ഉണ്ണിയപ്പം!
ഗൂഗിള്‍ ആന്‍ഡ്രോയ്ഡിന്റെ പുതിയ പതിപ്പിന് നെയ്യപ്പം എന്ന പേര് കിട്ടാന്‍ ഹാഷ്ടാഗ് പ്രചാരണം നടത്തിയവര്‍ ആരായി. ലക്ഷക്കണക്കിന് മലയാളികളെ ഇളിഭ്യരാക്കി ആന്‍ഡ്രോയഡ് എന്നിന് നൂഗ (nougat) എന്ന പേരാണ് ആന്‍ഡ്രോയ്ഡ് സെലക്ട് ചെയ്തത്. നൂഗയോ അതെന്ത് സാധനം എന്നാണ് ഈ പേര് ആദ്യമായി കേള്‍ക്കുന്ന മലയാളികള്‍ പലരും ചോദിക്കുന്നത്.
പതിവുപോലെ പലഹാരത്തിന്റെ പേരുതന്നെയാണ് ഇതിനും എന്ന് മാത്രം ആശ്വസിക്കാം. അടുത്ത അക്ഷരമായ ഒയില്‍ തുടങ്ങുന്ന പതിപ്പിന് ഊത്തപ്പം എന്ന പേര് സജസ്റ്റ് ചെയ്താലോ എന്നൊരു ആലോചനയും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. അഥവാ ഊത്തപ്പം കിട്ടിയില്ലെങ്കില്‍ പി വേര്‍ഷന് വേണ്ടി പൊങ്കാല, പായസം എന്നീ പേരുകളും യു വേര്‍ഷന് വേണ്ടി ഉണ്ണിയപ്പം എന്ന പേരും ആളുകളുടെ മനസിലുണ്ട്. കാക്ക കൊത്തിയ നെയ്യപ്പത്തിന് ട്രോളുകളും ഉണ്ട് കേട്ടോ...

അയ്യേ അയ്യയ്യേ
ഉണ്ണിയപ്പം വാഴക്കാപ്പം ഇടിയപ്പം തുടങ്ങിയ സകലമാന അപ്പങ്ങളും കൂടി ഇപ്പോള്‍ നെയ്യപ്പത്തെ ട്രോളുക തന്നെ പണി

ഇതിലും നല്ല പേര്
നൂഗയോ.. ഇതിലും നല്ല പേര് കിട്ടുമായിരുന്നല്ലോ ഗൂഗിളിന്

ഊത്തപ്പമെങ്കി ഊത്തപ്പം
മലയാളികളുടേതായി എന്തെങ്കിലും ഒരു പേരിട്ടിട്ടേ ഞങ്ങള്‍ അടങ്ങൂ

സങ്കടമായിപ്പോയി
പുതിയ ആന്‍ഡ്രോയ്ഡ് വേര്‍ഷന് പേരിട്ടു. നൂഗ. പാവം നെയ്യപ്പത്തിന് വേണ്ടി വാദിച്ച മലയാളികള്‍ക്ക് സങ്കടമായിപ്പോയി

നൗഗെറ്റ് ഔട്ട്
പറയുന്നതില്‍ ചെറിയ വ്യത്യാസമൊക്കെ ഉണ്ടെങ്കിലും എല്ലാ മലയാളികളുടെയും മനസില്‍ ഇപ്പോള്‍ ഇത് തന്നെയാണ്

ഓട്ടട ആയാലോ
എന്തായാലും ഒരു പേര് വേണം. എങ്കില്‍പ്പിന്നെ ഓട്ടട എന്നിട്ടാലോ












Click it and Unblock the Notifications