കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഞാന്‍ നിങ്ങളുടെ പ്രിയപ്പെട്ട വ്യാജഡോക്ടര്‍.. 'ആസനത്തിലെ ആല് തണലാക്കി' ഡോ. ജേക്കബ് വടക്കുംചേരി!!!

  • By Desk
Google Oneindia Malayalam News

ഡോ. ജേക്കബ് വടക്കുംചേരിയെ ഓര്‍മയില്ലേ. അല്ലെങ്കില്‍ തന്നെ അതെന്ത് ചോദ്യമാണ്. മറന്നിട്ട് വേണ്ടേ വടക്കുംചേരിയെ ഓര്‍ക്കാന്‍. അത്രയ്ക്കും പ്രസിദ്ധനല്ലേ ആള്. സ്വയം പ്രഖ്യാപിത ഡോക്ടറായ വടക്കുംചേരിയെ ഡോക്ടറെന്ന് വിളിക്കുന്നത് ശരിയല്ലെന്ന് സോഷ്യല്‍ മീഡിയയില്‍ ഒരു അഭിപ്രായമുണ്ട്. മാതൃഭൂമി ന്യൂസിന്റെ ഒരു പരിപാടിയില്‍ അവതാരക വടക്കുംചേരിയുടെ ഡോക്ടര്‍ പട്ടം പൊളിച്ച് കയ്യില്‍ കൊടുത്തതുമാണ്.

Read Also: സന്തോഷ് പണ്ഡിറ്റ് ഷോ: ഏലൂര്‍ ജോര്‍ജിന്റെ കുടുംബ ഫോട്ടോയ്ക്ക് താഴെയും പച്ചത്തെറി... ഇത് മോശമാണേ...

ഡോക്ടറെന്ന് പറഞ്ഞാല്‍ പണികിട്ടും എന്ന് ഉറപ്പായ സ്ഥിതിക്ക് നിങ്ങളുടെ പ്രിയപ്പെട്ട വ്യാജ ഡോക്ടര്‍ എന്ന വിശേഷണവുമായിട്ടാണ് ജേക്കബ് വടക്കുംചേരി വീണ്ടും എത്തുന്നത്. അതും കോഴിക്കോട്ടാണ് പരിപാടി. സോഷ്യല്‍ മീഡിയയിലെ വിദഗ്ധരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ആസനത്തിലെ ആല് തണലാക്കുക'യാണ് വടക്കുംചേരി. അതെന്താണ് സംഭവം എന്നല്ലേ...

കോഴിക്കോട് നേച്ചര്‍ ലൈഫില്‍

കോഴിക്കോട് നേച്ചര്‍ ലൈഫില്‍

രോഗം വരാത്ത ജീവിതത്തിന്റെ 10 ലളിത രീതികള്‍. ഡോ ജേക്കബ് വടക്കുംചേരിയുടെ ഞാന്‍ നിങ്ങളുടെ പ്രിയപ്പെട്ട വ്യാജ ഡോക്ടര്‍ നേച്ചര്‍ ലൈഫ് പ്രഭാഷണം എന്നാണ് കോഴിക്കോട്ട് പത്രങ്ങള്‍ക്കൊപ്പം കൊടുക്കുന്ന നോട്ടീസില്‍ പറയുന്നത്. ഡോക്ടറെന്ന് പേരിനൊപ്പം. കഴിഞ്ഞില്ല, ഞാന്‍ നിങ്ങളുടെ പ്രിയപ്പെട്ട വ്യാജ ഡോക്ടര്‍ എന്നും - എങ്ങനെയുണ്ട് വടക്കുംചേരിയുടെ ബുദ്ധി.

ഏത് ഡോക്ടര്‍ എവിടത്തെ ഡോക്ടര്‍

ഏത് ഡോക്ടര്‍ എവിടത്തെ ഡോക്ടര്‍

മെഡിക്കല്‍ ബിരുദമുള്ള ആളാണോ എന്ന് ചോദിച്ചപ്പോള്‍ അല്ലെന്നാണ് മുമ്പ് വടക്കുംചേരി ഉത്തരം പറഞ്ഞത്. പിഎച്ച്ഡി ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതുമില്ല. ചികിത്സകന്‍ ആയതുകൊണ്ടാണ് ഡോക്ടറെന്ന് വിളിക്കുന്നതെന്ന് പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കി. ഇപ്പോഴിതാ നിങ്ങളുടെ പ്രിയപ്പെട്ട വ്യാജ ഡോക്ടര്‍ എന്ന് പറയുന്നു. ഇതാകുമ്പോ ആരും തെറ്റ് പറയില്ലല്ലോ.

വാക്‌സിന്‍ വിരുദ്ധന്‍

വാക്‌സിന്‍ വിരുദ്ധന്‍

വാക്സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ തീവ്രമായ രീതിയില്‍ നടക്കുന്നതിനിടയിലാണ് വാക്സിന്‍ വിരുദ്ധ പ്രചാരകനായ ജേക്കബ് വടക്കുംചേരിയെ മാതൃഭൂമിയില്‍ അവതാരക പൊളിച്ചടുക്കിയത്. കൂട്ടിന് ആരോഗ്യ മന്ത്രി ഷൈജല ടീച്ചറും ശിശുരോഗ വിദഗ്ധനായ ഡോ പിഷാരടിയും ഉണ്ടായിരുന്നു.

നാട്ടുകാര്‍ക്ക് ഭീഷണി

നാട്ടുകാര്‍ക്ക് ഭീഷണി

പേപ്പട്ടി കടിച്ചാല്‍ വാക്സിന്‍ എടുക്കില്ലെന്ന് പറഞ്ഞ വടക്കുംചേരി, നാട്ടുകാര്‍ക്ക് ഭീഷണിയാകും എന്നാണ് ആരോഗ്യമന്ത്രി ആ പരിപാടിയില്‍ പറഞ്ഞത്. വടക്കുംചേരിയുടെ ദാരുണമായ ഈ തോല്‍വി സോഷ്യല്‍ മീഡിയയും ആഘോഷിച്ചിരുന്നു. കോഴിക്കോട്ടെ പരിപാടിയോടെ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചാ വിഷയമാകുകയാണ് വടക്കുംചേരി.

English summary
Social media discuss anti Vaccine campaigner Jacob Vadakkumchery Kozhikode program.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X