• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബറോസിനെ കുറിച്ചുള്ള ആ രഹസ്യം വെളിപ്പെടുത്തി ആന്റണി പെരുമ്പാവൂര്‍; ഒരു ദിവസത്തെ ഷൂട്ടിന്റെ ചെലവ്

മലയാള സിനിമയിലെ താരരാജാവ് ആരാണെന്ന ചോദ്യത്തിന് മലയാളികള്‍ക്ക് ഒറ്റ ഉത്തരം മാത്രമേ ഉണ്ടാകുകയുള്ളൂ, സ്വന്തം ലാലേട്ടന്‍. ദൃശ്യം 2വിന്റെ വമ്പന്‍ വിജയത്തിന് ശേഷം താരം ഇപ്പോള്‍ സ്വപ്‌ന ചിത്രമായ ബറോസിന്റെ തിരക്കിലാണ്. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്.

ഹോളിവുഡ് സ്‌റ്റൈലില്‍ ഒരുങ്ങുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മോഹന്‍ലാല്‍ ആരാധകര്‍. കൂടാതെ ചിത്രത്തിന്റെ ഷൂട്ടിംഗ് വിശേഷങ്ങള്‍ അറിയാനും ആരാധകര്‍ക്ക് ആകാക്ഷയുണ്ട്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് ചില രഹസ്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍. ആന്റണിയുടെ വാക്കുകളിലേക്ക്...

ഷൂട്ടിംഗ്

ഷൂട്ടിംഗ്

കൊച്ചിയിലെ ബ്രണ്ടന്‍ ബോട്ടിയാര്‍ഡ് ഹോട്ടലില്‍ വച്ചാണ് ബറോസിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നത്. കൂടാതെ മഹാരാജാസ് കോളേജ്, ലോ കോളേജ്, കുമകരം, നെടുമ്പാശേരി വിമാനത്താവളം എന്നിവിടങ്ങളിലായി ഏപ്രില്‍ ഏഴ് മുതല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുവെന്ന് ആന്റണി പെരുമ്പാവൂര്‍ വെള്ളിത്തിരയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

നിര്‍ത്തിവച്ചു

നിര്‍ത്തിവച്ചു

സംസ്ഥാനത്ത് കൊവിഡ് രണ്ടാം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇപ്പോള്‍ ഷൂട്ടിംഗ് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് ആന്റണി പറയുന്നു. കൂടാതെ ചിത്രത്തിന് ദിവസേനയുള്ള നിര്‍മ്മാണ ചെലവിനെ കുറിച്ചും ആന്റണി പറയുന്നുണ്ട്.

ഒരുങ്ങുന്നത് ത്രീഡിയില്‍

ഒരുങ്ങുന്നത് ത്രീഡിയില്‍

ത്രിഡിയില്‍ ഒരുങ്ങുന്ന ചിത്രമാണ് ബറോസ്. അതുകൊണ്ട് സിനിമയ്ക്ക് ധാരളം മുന്നൊരുക്കങ്ങള്‍ ആവശ്യമായിരുന്നെന്ന് ആന്റണി പറയുന്നു. പല ഘട്ടങ്ങളിയാി വിശദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഒരു കാര്യം വിചാരിച്ചാല്‍ അത് നടത്തിയെടുക്കുന്ന ആളാണ് ലാല്‍ സാര്‍. ആ സ്വഭാവം എനിക്ക് നല്ലതുപോയെ അറിയാമെന്നും ആന്റണി വ്യക്തമാക്കുന്നു.

ആ ചിന്ത വന്നിട്ട് കുറേ നാളായി

ആ ചിന്ത വന്നിട്ട് കുറേ നാളായി

സാറിന്റെ ആ സ്വഭാവം എനിക്ക് നല്ലതുപോലെ അറിയാം. ഒരു സിനിമ സംവിധാനം ചെയ്യുക എന്ന ആഗ്രഹം അദ്ദേഹത്തിന്റെ ചിന്തയില്‍ വന്നിട്ട് കുറേ നാളായി. എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷം മുമ്പാണ് ഈ സിനിമയെ കുറിച്ച് അദ്ദേഹം ഗൗരവമായി എടുത്തമെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു.

നിര്‍മ്മാണ ചെലവ്

നിര്‍മ്മാണ ചെലവ്

ഈ ചിത്രത്തിന്‍രെ ആകെ നിര്‍മ്മാണ ചെലവിനെ കുറിച്ച് പറഞ്ഞില്ലെങ്കിലും ഒരു ദിവസത്തെ ചെലവിനെ കുറിച്ച് ആന്റണി വെളിപ്പെടുത്തി. ഒരു ദിവസം 20 ലക്ഷം രൂപയാണ് ബറോസിന് വേണ്ടി ചെലവാക്കുന്നത്. മാര്‍ച്ച് 31ന് ആണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. പ്രതാപ് പോത്തന്‍, സ്പാനിഷ് നടി പാസ് വേഗ, നടന്‍ റാഫേല്‍ അമാര്‍ഗോ തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍. നടന്‍ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പോര്‍ച്ചുഗീസ്

പോര്‍ച്ചുഗീസ്

പോര്‍ച്ചുഗീസ് പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. മലയാളത്തെ കൂടാതെ മറ്റ് ഇന്ത്യന്‍ ഭാഷകളിലും ചിത്രം മൊഴി മാറ്റി പ്രദര്‍ശനത്തിനെത്തും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടമാകുന്ന ചിത്രമായിരിക്കും ബറോസ് എന്നാണ് സൂചന. ഗാമയുടെ നിധി കാവല്‍ക്കാരനായ ബോറോസിന്റെയും കുട്ടിയുടെയും കഥയാണ് ചിത്രം പറയുന്നത്.

ആ യാത്ര

ആ യാത്ര

നിധിയുടെ കാവല്‍ക്കാരനായ ബറോസിന്റെ മുന്നിലേക്ക് ഗാമയുടെ പിന്തുടര്‍ച്ചക്കാരനായ കുട്ടി എത്തുകയും കടലിലൂടെ കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. എന്നാല്‍ തന്റെ സിനിമ ജീവിതത്തിനിടെ ഒരു സംവിധായകനാകണമെന്ന കാര്യം ഇതുവരെ ചിന്തിച്ചിട്ടില്ലെന്ന് താരം നേരത്തെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ബറോസിന്റെ കഥ

ബറോസിന്റെ കഥ

എന്നാല്‍ ബറോസിന്റെ കഥ കേട്ടപ്പോള്‍ മുതല്‍ എന്നിലെ കുട്ടി ശല്യം ചെയ്യാന്‍ തുടങ്ങിയെന്നും പിന്നാലെ സംവിധാനത്തെ കുറിച്ച് ജിജോയോട് സൂചിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്‌തെന്ന് താരം അന്ന് അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇങ്ങനെയാണ് ബറോസ് എന്ന ചിത്രം സംവിധാനം ചെയ്യാന്‍ നടന്‍ തീരുമാനിക്കുന്നത്.

ഉമ്മന്‍ ചാണ്ടി അറിയാതെ രാഹുലിന്റെ ആ നീക്കം, ഗ്രൂപ്പ് നേതാക്കള്‍ ഒന്നിച്ചു, സുധാകരന്റെ മുന്നറിയിപ്പ്ഉമ്മന്‍ ചാണ്ടി അറിയാതെ രാഹുലിന്റെ ആ നീക്കം, ഗ്രൂപ്പ് നേതാക്കള്‍ ഒന്നിച്ചു, സുധാകരന്റെ മുന്നറിയിപ്പ്

ബിജെപി നേതാവിന് വായടപ്പിക്കുന്ന മറുപടിയുമായി സച്ചിന്‍ പൈലറ്റ്: വിളിച്ചത് തെന്‍ഡുല്‍ക്കറേയാവുംബിജെപി നേതാവിന് വായടപ്പിക്കുന്ന മറുപടിയുമായി സച്ചിന്‍ പൈലറ്റ്: വിളിച്ചത് തെന്‍ഡുല്‍ക്കറേയാവും

cmsvideo
  Mohanlal's Directorial Debut Barroz Movie Pooja Video | Mammootty | Dileep | Prithviraj | Oneindia
  കാനം രാജേന്ദ്രൻ
  Know all about
  കാനം രാജേന്ദ്രൻ

  എംഎസ്എഫില്‍ പൊട്ടിത്തെറി: സംസ്ഥാന പ്രസിഡന്‍റിന്‍റെ തീരുമാനം റദ്ദാക്കി ഹരിത സംസ്ഥാന സമിതിഎംഎസ്എഫില്‍ പൊട്ടിത്തെറി: സംസ്ഥാന പ്രസിഡന്‍റിന്‍റെ തീരുമാനം റദ്ദാക്കി ഹരിത സംസ്ഥാന സമിതി

  English summary
  Antony Perumbavoor reveals the production cost of a day for Mohanlal's New Movie Barroz
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X