Get Updates
Get notified of breaking news, exclusive insights, and must-see stories!

മെറിന്‍, അനുപമ, പ്രശാന്ത് ബ്രോ... സോഷ്യല്‍ മീഡിയയിലെ ജനപ്രിയ ഓഫീസര്‍മാര്‍ ഇവര്‍....

ന്യൂ ജനറേഷന്‍ എന്നത് സിനിമയിലും സ്‌പോര്‍ട്‌സിലും മാത്രമല്ല, ഐ പി എസുകാരുടെയും ഐ എ എസ്സുകാരുടെയും കൂട്ടത്തിലും ഉണ്ട്. വിവാദങ്ങളില്‍ പെട്ടാലും എടുക്കുന്ന തീരുമാനങ്ങളുടെയും ഇടപെടുന്ന രീതിയുടെയും പേരില്‍ ജനപ്രിയരായി നില്‍ക്കുന്ന ചില ഐ പി എസ്, ഐ എ എസ് ഓഫീസര്‍മാര്‍ നമുക്കുണ്ട്. നമുക്ക് എന്ന് വെച്ചാല്‍ നമ്മുടെ കൊച്ചുകേരളത്തില്‍.

കോഴിക്കോട് കളക്ടര്‍ പ്രശാന്ത് നായരാണ് കൂട്ടത്തില്‍ ഒരാള്‍. ഫേസ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളില്‍ അതീവ ലളിതമായി, എന്നാല്‍ ക്രിയാത്മകമായി ഇടപെടുന്ന പ്രശാന്ത് നായരെ സോഷ്യല്‍ മീഡിയ വിളിക്കുന്നത് തന്നെ കളക്ടര്‍ ബ്രോ എന്നാണ്. ചുറുചുറുക്കും സത്യസന്ധതയുമുള്ള ഇതുപോലുള്ള ഓഫീസര്‍മാര്‍ നമ്മെ ഭരിക്കണം എന്നാണ് ആളുകളുടെയും ആഗ്രഹം. കാണൂ, നമ്മുടെ ന്യൂ ജെന്‍ ജനപ്രിയ ഓഫീസര്‍മാരെ.

മെറിന്‍ ജോസഫ് ഐ പി എസ്

മെറിന്‍ ജോസഫ് ഐ പി എസ്

ഹൈദരാബാദില്‍ പരിശീലനം നടത്തുമ്പോഴേ മെറിന്‍ ജോസഫ് ഐ പി എസ് സോഷ്യല്‍ മീഡിയയിലെ താരമായിരുന്നു. വൈകാതെ കൊച്ചിയിലെ എ എസ് പിയുമായി. നിവിന്‍ പോളിക്കൊപ്പം ഫോട്ടോ എടുത്തും പോലീസുകാരനെ കൊണ്ട് കുട ചൂടിച്ചും മെറിന്‍ വിവാദങ്ങളിലും നായികയായി. എഴുപതിനായിരത്തിലധികം പേരാണ് മെറിന്റെ പേജ് ഫേസ്ബുക്കില്‍ ഫോളോ ചെയ്യുന്നത്.

ടി വി അനുപമ ഐ എ എസ്

ടി വി അനുപമ ഐ എ എസ്

ഭക്ഷ്യസുരക്ഷാ കമ്മീഷണറായി അനുപമ സ്ഥാനമേറ്റ ശേഷം കീടനാശിനികളുടെ അമിതോപയോഗത്താല്‍ ഉത്പാദിപ്പിക്കപ്പെടുന്ന പച്ചക്കറികളുടെ കാര്യത്തില്‍ ശക്തമായ നടപടികള്‍ ഉണ്ടായി. പിന്നാലെ നിറപറ മസാലപ്പൊടികള്‍ കൂടി നിരോധിച്ചതോടെ അനുപമ ഐ എ എസ് സൂപ്പര്‍ ഹിറ്റായി. ഐ എ എസ് പരീക്ഷയില്‍ നാലാം റാങ്കുകാരിയായ അനുപമയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഇഷ്ടം പോലെ ആരാധകരുണ്ട്.

പ്രശാന്ത് നായര്‍ ഐ എ എസ്

പ്രശാന്ത് നായര്‍ ഐ എ എസ്

തലശ്ശേരി സ്വദേശിയായ പ്രശാന്ത് നായര്‍ കോഴിക്കോട് കളക്ടറാണ്. സോഷ്യല്‍ മീഡിയയുടെ ഭാഷയില്‍ പറഞ്ഞാല്‍ കളക്ടര്‍ ബ്രോ. ഓപ്പറേഷന്‍ സുലൈമാനി പോലുള്ള പരിപാടികളിലൂടെ കോഴിക്കോടിന്റെ ജനപ്രിയ കളക്ടറായ പ്രശാന്ത് നായര്‍ക്കെതിരെ രംഗത്ത് വന്ന് ഡി സി സി പ്രസിഡണ്ട് കെ സി അബു ചമ്മിപ്പോയത് ഈ അടുത്ത കാലത്താണ്.

യതീഷ് ചന്ദ്ര ഐ പി എസ്

യതീഷ് ചന്ദ്ര ഐ പി എസ്

അങ്കമാലിയില്‍ ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം കാട്ടിയ എല്‍ ഡി എഫ് പ്രവര്‍ത്തകരെ തല്ലി പതം വരുത്തിയാണ് യതീഷ് ചന്ദ്ര ഐ പി എസ് സോഷ്യല്‍ മീഡിയയില്‍ യുവാക്കളുടെ ഹരമായത്. ആരാധകര്‍ സിങ്കം രണ്ടാമന്‍ എന്ന് വരെ യതീഷ് ചന്ദ്രയെ വിളിക്കുന്നുണ്ട്. ഋഷിരാജ് സിംഗ് ആണ് സിങ്കം, സൂര്യയല്ല, തെറ്റിദ്ധരിക്കരുത്.

സ്മിത സബര്‍വാള്‍ ഐ എ എസ്

സ്മിത സബര്‍വാള്‍ ഐ എ എസ്

തന്നെക്കുറിച്ച് അശ്ലീലമെഴുതിയ ഔട്ട് ലുക്ക് മാഗസിന്‍ എഡിറ്റര്‍ക്ക് അഞ്ച് പേജിന്റെ ലീഗല്‍ നോട്ടീസ് അയച്ചാണ് സ്മിത സബര്‍വാള്‍ ഐ എ എസ് താരമായത്. തെലങ്കാന മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയാണ് സ്മിത സബര്‍വാള്‍.

റിജു ബാഫ്‌ന ഐ എ എസ്

റിജു ബാഫ്‌ന ഐ എ എസ്

മനുഷ്യാവകാശ കമ്മീഷന്‍ ഉദ്യോഗസ്ഥനില്‍ നിന്നും അശ്ലീല സന്ദേശം കിട്ടിയത് പോലീസില്‍ അറിയിച്ച ധൈര്യശാലിയാണ് റിജു ബാഫ്‌ന ഐ എ എസ്. ഛത്തീസ് ഗഡിലെ ഐ എസ് ഓഫീസറായ ഇവര്‍ ഫേസ്ബുക്കിലൂടെയും ഈ സംഭവത്തെക്കുറിച്ച് പരസ്യമായി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+