വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഇനി ആപ്പിളിനോട് ചോദിക്കണം, കാരണം അറിയണ്ട?
കാലിഫോര്‍ണിയ: സംഗീത കച്ചേരികള്‍ റെക്കോര്‍ഡ് ചെയ്യണമെങ്കില്‍ ഇനി ആപ്പിളിനോട് ചോദിക്കണം. പൊതുപരിപാടികളില്‍ മൊബൈല്‍ ഫോണ്‍ ക്യാമറകള്‍ സൃഷ്ടിച്ചിരുന്ന അലോസരങ്ങള്‍ക്ക് പരിഹാരം കണ്ട് ആസ്വാദകര്‍ക്ക് കച്ചേരികളും ലൈവ് പരിപാടികളുമെല്ലാം തടസ്സമില്ലാതെ കാണുന്നതിന് സൗകര്യമൊരുക്കുകയാണ് ആപ്പിള്‍. കച്ചേരി ആസ്വാദനത്തെ തടസ്സപ്പെടുത്തിക്കൊണ്ട് വീഡിയോ റെക്കോര്‍ഡിംഗും ഫോട്ടോഗ്രാഫിയും തടയുന്നതിന് വേണ്ടിയുള്ള നടപടികളാണ് ആപ്പിള്‍ സ്വീകരിക്കുന്നത്.
മൊബൈല്‍ ഫോണുകളില്‍ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യുന്നത് തടസ്സപ്പെടുത്തുന്നതിനായി ആപ്പിള്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയ്ക്ക് പേറ്റന്റ് ലഭിച്ചതോടെയാണിത്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി സാങ്കേതിക വിദ്യ വികസിപ്പിച്ച ആപ്പിള്‍ 2011ല്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് തിങ്കളാഴ്ച അനുമതി ലഭിച്ചിട്ടുള്ളത്.

പരിപാടി നടത്തുന്ന സ്ഥലത്ത് ഘടിപ്പിച്ചിട്ടുള്ള ട്രാന്‍സ്മിറ്റര്‍ ക്യാമറയിലേക്ക് വരുന്ന ഇന്‍ഫ്രാറെഡ് രശ്മികളെ തടസ്സപ്പെടുത്തി ഫോട്ടോയും വീഡിയോയും എടുക്കുന്നത് തടസ്സപ്പെടുത്തുകയാണ് സാങ്കേതിക വിദ്യയുടെ ധര്‍മ്മം. ഇതോടെ റെക്കോര്‍ഡ് ചെയ്യുന്ന വീഡിയോയും ക്യാമറയില്‍ പകര്‍ത്തുന്ന വീഡിയോയും ഫോണില്‍ പതിയില്ല. സിനിമാ തിയ്യറ്ററുകളിലും മറ്റ് പരിപാടികളിലും വെച്ച് വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതും ഫോട്ടോയെടുക്കുന്നതും തടയുന്നതിനായും ഇതേ സംവിധാനമാണ് സ്വീകരിച്ചുവരുന്നത്.
സംഗീത കച്ചേരി, ലൈവ് പരിപാടികള്‍ എന്നിവ നടക്കുമ്പോള്‍ ഈ പ്രദേശത്തെ ഫോട്ടോ ഫ്രീ സോണായി പ്രഖ്യാപിക്കുന്നതിനായി സാന്‍ഫ്രാന്‍സിസ്‌കോയിലെ യോണ്ടറാണ് ഇത്തരമൊരു സംവിധാനം ആദ്യം അവതരിപ്പിച്ചത്. ഇതോടെ മ്യൂസിയം, ചിത്രപ്രദര്‍ശനങ്ങള്‍, എന്നിവിടങ്ങളില്‍ ഈ ഫോട്ടോ ജാമിംഗ് സംവിധാനം നിലവില്‍ വരും.


Click it and Unblock the Notifications