ആപ്പുകളും സോഷ്യല്‍ മീഡിയയും ആപ്പിലാക്കും!! ആരോഗ്യത്തില്‍ ഗുരുതര മുന്നറിയിപ്പ്, ഹൃദ്രോഗവും!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: സോഷ്യല്‍ മീഡിയകള്‍ ഉപയോഗം അതിരുകടന്നാല്‍ ഉറക്കം പോകുമെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍. വാട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയുടെ ഉപയോഗം മൂലം പ്രതിദിനം ഒന്നരമണിക്കൂര്‍ സമയത്തെ ഉറക്കം നഷ്ടപ്പെടുമെന്നാണ് ബെംഗളൂരുവിലെ നിമാന്‍സ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കണ്ടെത്തല്‍. 2016ല്‍ ആശുപത്രിയിലെ സര്‍വ്വീസ് ഫോര്‍ ഹെല്‍ത്തി യൂസ് ഓഫ് ടെക്‌നോളജി നടത്തിയ പഠനത്തില്‍ സോഷ്യല്‍ മീഡിയ ഉപയോഗം വര്‍ധിക്കുന്നത് 90 മിനിറ്റ് വൈകി എഴുന്നേല്‍ക്കാന്‍ കാരണമാകുമെന്നും ചൂണ്ടിക്കാണിച്ചിരുന്നു.

ഇന്ത്യന്‍ ജേണല്‍ ഓഫ് ഒക്യുപേഷണല്‍ ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ മെഡിസിന്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഉറക്കത്തിന്റെ ഗുണമേന്മയെ ബാധിക്കുമെന്നും മിക്കവരും കിടന്നതിന് ശേഷം കുറഞ്ഞത് നാല് തവണയെങ്കിലും പരിശോധിക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു. ഉറക്കം നഷ്ടപ്പെടുന്നതും ഉറക്കത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നതും ഹൃദ്രോഗത്തിന് ഇടയാക്കുമെന്ന് അതിനാല്‍ ഉറങ്ങുന്ന സമയത്ത് സ്മാര്‍ട്ട് ഫോണ്‍, ലാപ്പ് ടോപ്പ്, ടാബ് ലറ്റ് എന്നിങ്ങനെയുള്ള ഉപകരണങ്ങള്‍ ഓഫ് ചെയ്തുവയ്ക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.

social-media

2015ല്‍ ഗുഡ്ഗാവിലെ ഒരു സ്വകാര്യ ആശുപത്രി നടത്തിയ പഠനത്തില്‍ യുവാക്കളായ ഹൃദ്രോഗ ബാധിതരില്‍ 90 ശതമാനവും ശരിയായി ഉറങ്ങാന്‍ കഴിയാത്തവരാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരം യുവാക്കളില്‍ വാട്‌സ്ആപ്പിന്റെ ഉപയോഗം 58.5 ശതമാനവും ഫേസ്ബുക്ക് മെസ്സഞ്ചറിന്റെ ഉപയോഗം 32.6 ശതമാനവും ഹൈക്കിന്റെ ഉപയോഗം 65.7 ശതമാനവുമാണെന്ന് കണ്ടെത്തിയിരുന്നു. സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ 60 ശതമാനം പേരും വീട്ടിലും ഓഫീസിലും ഒരുപോലെ ലാപ്പ്‌ടോപ്പും സ്മാര്‍ട്ട്‌ഫോണും ഉപയോഗിക്കുന്നവരാണെന്നും 42 ശതമാനം പേര്‍ വീട്ടിലെത്തിയാല്‍ ഇവ ഉപയോഗിക്കില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

English summary
Is WhatsApp keeping you up way past your bedtime? You're not the only one, say doctors at Bengaluru-based National Institute of Mental Health and Neuro Sciences (Nimhans).
Please Wait while comments are loading...