'2 ലക്ഷത്തിന്റെ ഡ്രസ്, ഇവിടെ ആളുകൾ പട്ടിണി കിടക്കുന്നു, അവർക്ക് പൈസ കൊടുക്കൂ'; സായിയുടെ മറുപടി

കൊച്ചി: ബിഗ് ബോസ് സീസൺ 4 മത്സാർത്ഥിയായിരുന്ന റോബിന്റെ ഭാവി വധു ആരതി പൊടിയുടെ എൻഗേജ്മെന്റ് വസ്ത്രം ഫാഷൻ പ്രേമിക്കൾക്കിടയിൽ വലിയ ചർച്ചയായിരുന്നു. വയലറ്റ് നിറത്തിലുള്ള ലെഹങ്കയായിരുന്നു അവർ ധരിച്ചത്. താൻ തന്നെയാണ് ഡിസൈൻ ചെയ്തതെന്നായിരുന്നു അവർ പറഞ്ഞത്. 2 ലക്ഷം വില വരുന്ന വസ്ത്രമാണെന്നും ആരതി പറഞ്ഞിരുന്നു.
എന്നാൽ ഇത് പറയുന്ന ആരതിയുടെ വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ഇത്രയും വിലപിടിച്ച വസ്ത്രമൊക്കെ ധരിക്കാതെ പാവങ്ങൾക്ക് പൈസ ധാനം ചെയ്തൂയെന്നായിരുന്നു ചിലരുടെ അധിക്ഷേപം. ഇപ്പോഴിതാ അത്തരം കമന്റിടുന്നവർക്ക് മറുപടി നൽകുകയാണ് യുട്യൂബർ സായ് കൃഷ്ണ. വായിക്കാം

റോബിനും ആരതിയും ധരിച്ച വസ്ത്രങ്ങൾ
വിവാഹ നിശ്ചയത്തിന് റോബിനും ആരതിയും ധരിച്ച വസ്ത്രങ്ങൾ എടുത്ത് പറയേണ്ടതാണ്.പ്രത്യേകിച്ച് ആരതി പൊടിയുടേത്. നല്ല ഭംഗിയുള്ള വസ്ത്രമായിരുന്നു. ആ വസ്ത്രത്തിന് രണ്ട് ലക്ഷം രൂപ ഉണ്ടെന്ന് ആരതി പൊടി പറഞ്ഞപ്പോൾ മാത്രമാണ് വില അറിഞ്ഞത്. വസ്ത്രത്തെ കുറിച്ച് ചോദിച്ചപ്പോൾ നാല് ദിവസം കഷ്ടപ്പെട്ടാണ് വസ്ത്രം തയ്യാറാക്കിയതെന്ന് ആരതി പറഞ്ഞിരുന്നു. വസ്ത്രം ഉണ്ടാക്കാൻ ഭയങ്കര കഷ്ടപ്പാടായിരുന്നു.

ഗാർമെന്റ് യൂണിറ്റുള്ള ആളാണ് ആരതി
സ്വന്തമായൊരു ഗാർമെന്റ് യൂണിറ്റുള്ള ആളാണ് ആരതി. നിരവധി പേർക്ക് അവർ വസ്ത്രം സ്റ്റിച്ച് ചെയ്ത് കൊടുക്കുന്നുണ്ട്. നിശ്ചയത്തിലെ വസ്ത്രത്തെ കുറിച്ച് ആരതി മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു. അതിന് പിന്നാലെ കമന്റുകളുടെ പൂരമായിരുന്നു. എന്തിനാണ് രണ്ട് ലക്ഷത്തിന്റെ ഡ്രസ്, പാവങ്ങൾക്ക് കൊടുത്തൂടെ പണം,കുരുന്നുകളെ സഹായിച്ചൂടെ എന്നൊക്കെയായിരുന്നു കമന്റുകൾ.

ഭക്ഷണം കഴിക്കാത്ത എത്ര പേർ ലോകത്തുണ്ട്
'രണ്ട് ലക്ഷം രൂപയുടെ ഡ്രസാണ് ധരിച്ചത്. 150 രൂപയുടെ ഡ്രസ് കിട്ടാൻ ആയിരം കുരുന്നുകൾ കൊതിക്കുന്ന ഈ നാട്ടിൽ ഇവരുടെ പുറകെ പോകുന്നവരെ പറഞ്ഞാൽ മതിയല്ലോ', എന്നായിരുന്നു ഒരാളുടെ കമന്റ്. ഭക്ഷണം കഴിക്കാത്ത എത്ര പേർ ലോകത്തുണ്ട്, അവർക്ക് പണം കൊടുക്കൂ , അന്നധാനം നടത്തിക്കൂടെ ക്ഷേത്രത്തിൽ പണം കൊടുത്തൂടെ ഇങ്ങനെയാണ് കമന്റുകൾ.

ഇരിക്കുമ്പോൾ കടമെടുത്ത് കല്യാണം കഴിപ്പിക്കേണ്ടതില്ല
സ്വന്തം പൈസയ്ക്കാണ് ആരതിയും റോബിനുമൊക്കെ ജീവിക്കുന്നത്. അവരുടെ പൈസ എന്ത് ചെയ്യണമെന്ന് അവർക്ക് അറിയാം, അവിടെ പോയിട്ട് ചാരിറ്റി ചെയ്തൂടെ എന്നൊക്കെ പറയുന്നതിൽ ഒരു കാര്യവുമില്ല. നിങ്ങൾ ചെയ്യാനുള്ള ചാരിറ്റി നിങ്ങൾ ചെയ്യ്. എന്നിട്ട് പറയാം. പല വിവാഹങ്ങളും ഞാൻ കണ്ടതാണ്, ഓരോരുത്തർ അവരുടെ സമ്പാദ്യത്തിന് അനുസരിച്ച് വിവാഹം ഗ്രാന്റാക്കും. അത് കണ്ടിട്ട് മോശം സാമ്പത്തിക സ്ഥിതിയിൽ ഇരിക്കുമ്പോൾ കടമെടുത്ത് കല്യാണം കഴിപ്പിക്കേണ്ടതില്ല.

അതാണ് പ്രോപ്പർ ഒരു ബിസിനസ് ലേഡി
ആരതിക്ക് വേണ്ടി ഡ്രസ് ചെയ്യുന്ന പണിക്കാർക്കല്ലോ ഈ പൈസ പോകുന്നത്. പണിക്കാർക്കും പൈസ കിട്ടുന്നുണ്ടല്ലോ? അവരുടെ തൊഴിലാളികൾ പാവപ്പെട്ടവരാണ്. അവർക്ക് പൈസ കിട്ടുമല്ലോ എന്നൊക്കെ എന്താണ് ചിന്തിക്കാത്ത്. താൻ ഏറ്റെടുത്ത വർക്കുകള് പൂർത്തീകരിച്ച് കസ്റ്റമേഴ്സിൻരെ കാര്യങ്ങളൊക്കെ നോക്കിയ ശേഷമാണ് ഞാൻ എന്റെ കാര്യം നോക്കിയതെന്ന് അവർ പറഞ്ഞിരുന്നു. അതാണ് പ്രോപ്പർ ഒരു ബിസിനസ് ലേഡി.

ഹാന്റ് വർക്കുകൾക്ക് അല്ല കൂടുതൽ പൈസ ആയത്
ആരതി കഴിവുള്ള കുട്ടിയാണ്. അവർ അവർക്ക് ഇഷ്ടപ്പെട്ട വസ്ത്രം തയ്യാറാക്കി ധരിച്ചാൽ എന്താണ് പ്രശ്നം. ആ വസ്ത്രത്തിന്റെ ഹാന്റ് വർക്കുകൾക്ക് അല്ല കൂടുതൽ പൈസ ആയത്. തൊഴിലാളികൾക്കാണ് ആ പൈസ പോയത്.മാധ്യമങ്ങൾ വസ്ത്രത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് അവർ അതിനെ കുറിച്ച് തുറന്ന് പറഞ്ഞത്. അതിൽ കുരുപൊട്ടിയിട്ട് കാര്യമില്ല.












Click it and Unblock the Notifications