അപ്പോഴാണ് കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചത്.. റോബിന്‍ വന്നത് അപ്രതീക്ഷിതമായി; ആരതി പൊടി

സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാല്‍ എല്ലാവര്‍ക്കും സാധിക്കണം. എന്നിട്ട് വിവാഹത്തിനെ കുറിച്ച് ആലോചിച്ചാല്‍ മതി

robin

സ്വന്തം കാലില്‍ നിന്നതിന് ശേഷം വേണം എല്ലാവരും വിവാഹത്തെ കുറിച്ച് ആലോചിക്കാന്‍ എന്ന് നടിയും സംരഭകയുമായ ആരതി പൊടി. വിമന്‍സ് ഡേയോട് അനുബന്ധിച്ച് ഒരു കോളേജില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ആരതി പൊടി. പരിപാടിയില്‍ പ്രതിശ്രുത വരനും ബിഗ് ബോസ് സീസണ്‍ 4 താരവുമായിരുന്ന റോബിന്‍ രാധാകൃഷ്ണനും ഉണ്ടായിരുന്നു.

ആരതി പൊടിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

വിമന്‍സ് ഡേയുടെ അന്ന് തന്നെ ഗസ്റ്റായി വിളിച്ചതില്‍ എല്ലാവര്‍ക്കും നന്ദി. ഞാനും നിങ്ങളെ പോലെ സ്റ്റുഡന്റായിരിക്കുന്ന സമയത്ത് എനിക്ക് ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു. പക്ഷെ എവിടെ നിന്ന് സ്റ്റാര്‍ട്ട് ചെയ്യണം എങ്ങനെ സ്റ്റാര്‍ട്ട് ചെയ്യണം എന്നൊന്നും എനിക്ക് ഒരു ഐഡിയ ഉണ്ടായിരുന്നില്ല. പക്ഷെ ലൈഫില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യണം എന്ന് വളരെ അധികം സ്വപ്‌നം കണ്ടിരുന്ന ഒരാളായിരുന്നു ഞാന്‍.

ബിസിനസ് വുമണാകണമായിരുന്നു

ബിസിനസ് വുമണാകണമായിരുന്നു

പഠിച്ച് കൊണ്ടിരിക്കുമ്പോള്‍ എനിക്ക് ബിസിനസ് വുമണ്‍ എന്നൊരു ടൈറ്റിലില്‍ അറിയപ്പെടണം എന്നായിരുന്നു ഏറ്റവും വലിയ ഡ്രീം. അതിനെവിടെ എത്തിപ്പെടണം, എങ്ങനെ സ്റ്റാര്‍ട്ട് ചെയ്യണം അതിനെ കുറിച്ചൊന്നും വലിയ ഐഡിയ ഇല്ലായിരുന്നു. പഠിച്ച ഉടനെ സ്റ്റാര്‍ട്ട് ചെയ്യാനായിരുന്നു ഞാന്‍ തീരുമാനിച്ചിരുന്നത്. പക്ഷെ അത് വളരെ തെറ്റായ ഒരു തീരുമാനമായിരുന്നു. ബിസിനസ് ചെയ്യുന്ന സമയത്ത് നമുക്ക് ഒരു എക്‌സ്പീരിയന്‍സ് വേണം

ഒരു വര്‍ഷം ജോലി ചെയ്തു

ഒരു വര്‍ഷം ജോലി ചെയ്തു

എങ്ങനെയാണ് അത് ഡീല്‍ ചെയ്യേണ്ടത് എന്നതിനെ കുറിച്ച് ഒരു എക്‌സ്പീരിയന്‍സ് വേണം. ഞാന്‍ പഠിച്ച് കൊണ്ടിരിക്കുമ്പോള്‍ തന്നെ ഫ്രീലാന്‍സ് ആയിട്ട് ചെയ്തിരുന്നു. അത് പ്രൊഫഷനായിട്ട് എടുക്കുമ്പോള്‍ അതില്‍ കുറച്ച് വേറൊരു സൈഡ് ഉണ്ട്. സോ ആദ്യം ഞാന്‍ വര്‍ക്ക് ചെയ്യാമെന്ന് തീരുമാനിച്ചു. അങ്ങനെ ഞാന്‍ ഒരു ബോട്ടിക്കില്‍ വര്‍ക്ക് ചെയ്യാന്‍ തുടങ്ങി. അവിടെ ചെന്ന് കസ്റ്റമറിനെ എങ്ങനെ ഡീല്‍ ചെയ്യണം, ബിസിനസ് എങ്ങനെയാണ് ചെയ്യുന്നത് എന്നൊക്കെ പഠിച്ച് തുടങ്ങി.

വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു

വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു

അവസാനം ഒരു വര്‍ഷത്തെ എക്‌സ്പീരിയന്‍സിന് ശേഷം ഞാന്‍ സ്വന്തമായി സ്റ്റാര്‍ട്ട് ചെയ്യാന്‍ തുടങ്ങി. ഒന്നര വര്‍ഷമായപ്പോഴേക്കും സ്വന്തമായി ബിസിനസ് സ്റ്റാര്‍ട്ട് ചെയ്യുക എന്ന് പറഞ്ഞപ്പോഴേക്കും വീട്ടുകാര്‍ക്ക് ചെറിയ എതിര്‍പ്പുണ്ടായിരുന്നു. കാരണം ഇത്രയും ചെറിയ പ്രായത്തില്‍ ബിസിസിലേക്ക് കടക്കുക എന്ന് പറയുമ്പോള്‍ അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ഞാന്‍ എന്റെ വീട്ടിലെ ഇളയ കുട്ടിയായിരുന്നു.

തുടക്കത്തില്‍ ഏറെ ബുദ്ധിമുട്ടി

തുടക്കത്തില്‍ ഏറെ ബുദ്ധിമുട്ടി

പക്ഷെ എനിക്ക് അതില്‍ ബേസിക് ആയ ഐഡിയ മാത്രമെ ആവശ്യമുണ്ടായിരുന്നുള്ളൂ. ഞാന്‍ എന്റെ തന്നെ സമ്പാദ്യം കൊണ്ടാണ് ആദ്യമായി ബിസിനസിലേക്കിറങ്ങിയത്. കാരണം എന്റെ ഫാമിലി ഞാന്‍ എടുക്കുന്ന ഒരു തീരുമാനം കൊണ്ട് ബുദ്ധിമുട്ടാന്‍ പാടില്ല എന്നുണ്ടായിരുന്നു. അവിടെ നിന്നാണ് എന്റെ യാത്ര ആരംഭിച്ചത്. വളരെ ബുദ്ധിമുട്ടിയിട്ട് തന്നെയാണ് ബിസിനസ് വുമണ്‍ എന്ന ടൈറ്റിലിലേക്ക് എത്തിയത്. അതിനിടയിലാണ് സിനിമയിലേക്കെത്തുന്നത്.

സ്വന്തം കാലില്‍ നില്‍ക്കാനായപ്പോഴാണ് റോബിന്‍ വന്നത്

സ്വന്തം കാലില്‍ നില്‍ക്കാനായപ്പോഴാണ് റോബിന്‍ വന്നത്

ബിസിനസും സിനിമയും ഒന്നിച്ച് കൊണ്ട് പോകാന്‍ പാടാണ്. എന്നാലും രണ്ടും ഒരുമിച്ച് തന്നെ ചെയ്യുന്നു. ഫിനാന്‍ഷ്യലി ഇന്‍ഡിപന്‍ഡന്റായപ്പോഴാണ് കല്യാണം കഴിക്കണം എന്ന് തോന്നിയത്. സംരഭക, നടി, ഡിസൈനര്‍ എന്ന നിലയില്‍ എല്ലാം എന്റെ പരമാവധി ചെയ്ത് ഫലത്തിനായി കാത്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഒരാള്‍ എന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. അത്രയും കാലം ഞാന്‍ ഒറ്റക്ക് സ്ട്രഗിള്‍ ചെയ്തു.

കല്യാണം അതിനൊരു തടസമാകില്ല.

കല്യാണം അതിനൊരു തടസമാകില്ല.

എന്റേതായിട്ടുള്ള കാര്യങ്ങള്‍ എല്ലാം ചെയ്ത് കഴിഞ്ഞ ശേഷം എനിക്കൊരു ലൈഫ് പാര്‍ട്ണര്‍ വേണം എന്നുള്ള സമയത്ത് എന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി വന്ന ആളെ ഞാന്‍ സ്വീകരിച്ചു. ഇതുവരെ എന്റെ എല്ലാ സ്വ്പനങ്ങളിലും കാര്യത്തിലും ആ വ്യക്തി കൂടെ നിന്നിട്ടുണ്ട്. സ്വന്തം കാലില്‍ നിന്നതിന് ശേഷം വേണം എല്ലാവരും കല്യാണത്തെ കുറിച്ച് ചിന്തിക്കേണ്ടത്. കല്യാണം കഴിക്കുമ്പോള്‍ എല്ലാവര്‍ക്കും പേടിയാണ്. നമ്മുടെ സ്വപ്‌നം അവിടെ നിന്ന് പോകുമോ എന്ന്. കല്യാണം എന്നത് അതിനൊരു തടസമാകില്ല. അങ്ങനെയാണെങ്കില്‍ എനിക്കിവിടെ ഇന്ന് വന്ന് നില്‍ക്കാന്‍ പറ്റില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+