റോബിനോട് ഒച്ചയിടാൻ ഞാൻ തന്നെ പറഞ്ഞിട്ടുണ്ട്'; കാരണം പറഞ്ഞ് ആരതി, 'റോബിൻ അലറുന്നതാണോ കേരളത്തിലെ വലിയ പ്രശ്നം'
കൊച്ചി: റോബിൻ പരിപാടികളിൽ പോയി ഉറക്കെ അലറുന്നത് തനിക്ക് ആദ്യം ഇഷ്ടമായിരുന്നില്ലെന്ന് ഭാവി വധുവും സംരംഭകയുമായ ആരതി പൊടി. ഇത്രയും വിവാദം ഉണ്ടാക്കേണ്ട തരത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ റോബിൻ ചെയ്തതായി തനിക്ക് തോന്നുന്നില്ലെന്നും ആരതി പറഞ്ഞു. യു ടു സി ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആരതി പൊടി റോബിനെ കുറിച്ച് മനസ് തുറന്നത്. വായിക്കാം
'റോബിൻ ചേട്ടന് ക്ഷമകുറവാണ്. എന്നാൽ എല്ലാകാര്യത്തിലും അല്ല. എല്ലാവർക്കും നെഗറ്റീവും പോസിറ്റീവും ഉണ്ട്. എനിക്കും ചില കാര്യങ്ങളിൽ ക്ഷമ കുറവാണ്. ചിലതിൽ ക്ഷമ ഉണ്ട്.ഞങ്ങൾ രണ്ട് പേരും ഏറെക്കുറെ സമാന സ്വഭാവക്കാരാണ്.

റോബിനിൽ ഇഷ്ടമല്ലാത്ത കാര്യങ്ങളൊന്നുമല്ല. പുറത്ത് പരിപാടികളിൽ പങ്കെടുക്കുമ്പോൾ ഇമേജ് കോൺഷ്യസ് ആവാതെ വളരെ നിഷ്കളങ്കമായി ചില കാര്യങ്ങൾ പറയാറുണ്ട്.അത് കുറച്ച് സൂക്ഷിക്കണമെന്ന് പറയാറുണ്ട്. കാരണം ഇത്രയും ഫേമസായ ആൾ പൊതുസ്ഥലത്ത് വെച്ച് കുറച്ച് കാര്യങ്ങൾ നോക്കണം.
നിഷ്കളങ്കമായി സംസാരിക്കുമ്പോൾ പുള്ളിക്കെതിരെ അത് നെഗറ്റീവായിട്ട് ആളുകൾ ഉപയോഗിക്കും. ഓൾറെഡി വായിൽ നിന്ന് വീഴുന്നത് നെഗറ്റീവാക്കാൻ നൽക്കുന്ന ആളുകൾ ഉണ്ട്. അവർക്ക് ഇട്ട് കൊടുക്കേണ്ടല്ലോ എന്നേ ഉള്ളൂ. അതൊന്നും നെഗറ്റീവായിട്ടല്ല പറയുന്നത്, മറിച്ച് അതൊക്കെ സൂക്ഷിക്കണമെന്നാണ് പറയാൻ ഉള്ളത്.
എനറെ ഇഷ്ടങ്ങളും ചേട്ടന്റെ ഇഷ്ടങ്ങളും വേറെയായിരിക്കും. നമ്മുക്ക് ഇഷ്ടപ്പെടാത്ത പല കാര്യങ്ങളും ഓങ്ങോട്ടും ഇങ്ങോട്ടും ഉണ്ട്. പൊതുപരിപാടികളിൽ പോയി ചേട്ടൻ ഓളിയിടുന്നത് എനിക്ക് ചെറിയ ഇഷ്ടക്കേട് ഉണ്ടായിരുന്നു. പക്ഷേ എനിക്ക് ഇഷ്ടമല്ലെന്ന് പറഞ്ഞിട്ട് അത് നിർത്തണമെന്ന് ഞാൻ പറയില്ല. അത് ചേട്ടന് തോന്നിയിട്ട് ചെയ്യുന്നില്ലെങ്കിൽ ചെയ്യാതിരിക്കട്ടെ. പക്ഷേ എല്ലാവരും കൂടി ചേട്ടന്റെ ഓളിയിടൽ നിർത്താൻ ഒരുമിച്ച് ഇറങ്ങിയപ്പോൾ ഞാൻ പറഞ്ഞു ചേട്ടാ ഇനി നിർത്താതെ ഓളിയിട്ടോളൂവെന്ന്.

കാരണം ഡോക്ടർ റോബിൻ ഓളിയിടുന്നതാണോ കേരളത്തിൽ ഇത്രയും വലിയ പ്രശ്നം.കേരളത്തിൽ വേറെ വലിയ പ്രശ്നങ്ങൾ ഉള്ളപ്പോൾ ഓളിയിടുന്നതൊക്കെ ഇത്ര വലിയ പ്രശ്നം? ഇതൊക്കെ വലിയ പ്രശ്നമാക്കേണ്ടതുണ്ടോ? എല്ലാവർക്കും പോസിറ്റീവും നെഗറ്റീവുമായിട്ടുള്ള സൈഡ് ഉണ്ടാകും. മറ്റൊരാളുടെ ജീവിതത്തെ ബാധിക്കുമ്പോഴേ ഇതൊക്കെ വലിയ ചർച്ചയാക്കേണ്ടതുള്ളൂ. ചേട്ടനെ ചേട്ടന്റെ വഴിക്ക് വിടൂ.
ബിഗ് ബോസ് കഴിഞ്ഞ് ഇറങ്ങിയപ്പോൾ എല്ലാവരും ആളുടെ പുറകേ നടക്കുവാണ്.ഡോ റോബിൻ എന്ത് ചെയ്താലും അതൊക്കെ പുറകെ നടന്ന് ആളുകൾ മാസാക്കി നടക്കുകയാണ്.ആരെ കൂടെ കൂട്ടണം, ആരൊക്കെ ചതിക്കും എന്ന് മനസിലാക്കാനുള്ള ഒരു സ്പേസ് പോലും ചേട്ടന് അവിടെ കിട്ടിയിട്ടില്ല.
സീരിയസ് ആയിട്ടുള്ള പല കാര്യങ്ങളും ഇവിടെ ചർച്ച ചെയ്യാൻ ഉണ്ടെന്നിരിക്കെ കണ്ണ് തള്ളും പുറത്ത് ചാടും കോരിത്തരിക്കുമെന്നൊക്കെ പറഞ്ഞ് വാർത്ത കൊടുക്കുമ്പോൾ ആർക്കായാലും നമ്മളെ വന്ന് തെറി വിളിക്കാൻ തോന്നും. സോഷ്യൽ മീഡിയ എന്നത് എന്താണെന്ന് എനിക്ക് അറിയാം. എന്റെ നിരവധി സുഹൃത്തുക്കൾ ഈ മേഖലയിൽ ഉള്ളവരുണ്ട്. ഇന്ന് തലയിൽ എടുത്ത് വെച്ചവർ നാളെ അത് പോലെ താഴെയിടും. അത് കൊണ്ടാണ് ഡോക്ടറിലൂടെ ഹൈപ്പ് കിട്ടിയപ്പോൾ എവിടേയും വന്ന് ഞാൻ ഓവറാക്കാതിരുന്നത്.

സോഷ്യൽ മീഡിയ എന്നത് ഒരു നിമിഷം കൊണ്ട് നമ്മളെ പോസിറ്റീവും നെഗറ്റീവും ആക്കുന്ന പ്ലാറ്റ്ഫോം ആണ്. അതുകൊണ്ട് തന്നെ അതൊക്കെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതുണ്ട്. ചേട്ടന്റെ കേസിൽ ചേട്ടന്റെ പ്രശ്നം മാത്രമല്ല , ബോധപൂർവ്വം അത് നെഗറ്റീവായി തിരിക്കാൻ ശ്രമിക്കുന്നവരും ഉണ്ട്. ഇത്രയും വലിയ വിവാദം ഉണ്ടാക്കാനുള്ള നെഗറ്റീവ്സ് ചേട്ടൻ ഉണ്ടാക്കിയതായിട്ടും ഞാൻ കരുതുന്നില്ല',ആരതി പറഞ്ഞു.












Click it and Unblock the Notifications