രണ്‍വീറും സാറയും പ്രണയത്തിലോ? അര്‍ജുനൊപ്പം ഇതേതാണ് ഒരു പെണ്‍കുട്ടി? സച്ചിന്റെ മക്കളും ഗോസിപ്പുകളിൽ!!

  • By: Kishor
Subscribe to Oneindia Malayalam

സച്ചിന്റെ മകള്‍ സാറ തെണ്ടുല്‍ക്കറും ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗും ഒരുമിച്ചുള്ള സെല്‍ഫി വൈറലായിട്ട് അധിക നാളുകള്‍ ആയിട്ടില്ല. രണ്‍വീറിന്റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജില്‍ ഈ സെല്‍ഫി പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഇരുവരും പ്രണയത്തിലാണ് എന്ന് വരെ ടി വി ചാനലുകളില്‍ പ്രചരിക്കപ്പെട്ടു. ഇപ്പോഴിതാ മുംബൈ ഇന്ത്യന്‍സിന്റെ കളി കാണാനെത്തി അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ക്കൊപ്പം ഒരു പെണ്‍കുട്ടി.

കളി കാണാനായി എത്തിയ അര്‍ജുന്‍

കളി കാണാനായി എത്തിയ അര്‍ജുന്‍

ഗുജറാത്ത് ലയണ്‍സിനെതിരെ മുംബൈ ഇന്ത്യസിന്റെ കളി കാണാനായി എത്തിയ അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ക്കൊപ്പമാണ് ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നത്. 18 പോലും തികയാത്ത താരപുത്രന്‍ ഇപ്പോഴേ ആളുകളുട ശ്രദ്ധാകേന്ദ്രമാണ്. ആരാണ് അര്‍ജുനൊപ്പമുള്ള ആ പെണ്‍കുട്ടി എന്നും സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയരുന്നുണ്ട്.

സാറയുടെ സെല്‍ഫി

സാറയുടെ സെല്‍ഫി

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിനൊപ്പമുള്ള സാറ തെണ്ടുല്‍ക്കറുടെ സെല്‍ഫി അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരുന്നു. രണ്‍വീര്‍ സിംഗിന്റെ കടുത്ത ആരാധികയാണ് സാറ. താരപുത്രിയാണെങ്കിലും രണ്‍വീറിനെ കണ്ടപ്പോള്‍ സാറയ്ക്ക് ഒരു സെല്‍ഫി എടുക്കാതിരിക്കാന്‍ പറ്റിയില്ല. ഇതാണ് വൈറലായത്.

പ്രണയമെന്ന് വരെ

പ്രണയമെന്ന് വരെ

സച്ചിന്റെ മകള്‍ സാറയും രണ്‍വീര്‍ സിംഗും പ്രണയത്തിലാണ് എന്നും ഇതിന് സച്ചിനും സമ്മതിച്ചു എന്നുമൊക്കെയാണ് കന്നഡ ചാനലുകളില്‍ വാര്‍ത്തകള്‍ പരന്നത്. ഗോസിപ്പുകളില്‍ നിന്ന് അകന്നുകഴിയുന്ന കൂട്ടത്തിലാണ് സച്ചിന്റെ മകള്‍ സാറ തെണ്ടുല്‍ക്കര്‍. മുമ്പ് സാറ സിനിമയിലേക്ക് വരുന്നു എന്ന് ചില റൂമറുകളുണ്ടായിരുന്നു.

സച്ചിന്‍ പോലും ദേഷ്യപ്പെട്ടു

സച്ചിന്‍ പോലും ദേഷ്യപ്പെട്ടു

വളരെ അപൂര്‍വ്വമായി മാത്രം ദേഷ്യപ്പെടാറുള്ള സച്ചിന്‍ വളരെ രോഷത്തോടെയാണ് സാറയുടെ സിനിമാ പ്രവേശന വാര്‍ത്തകളോട് പ്രതികരിച്ചത്. മക്കളെക്കുറിച്ച് ആളുകള്‍ ഇല്ലാത്തത് പറയുമ്പോഴാണ് സച്ചിന്‍ ട്വിറ്ററില്‍ മുമ്പും പ്രതികരിച്ചിട്ടുള്ളചത്. സച്ചിന്റെ തെണ്ടുല്‍ക്കറുടെ മകള്‍ സാറ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു എന്നായിരുന്നു ആ വാര്‍ത്ത.

അന്ന് ഷാഹിദ് കപൂറായിരുന്നു

അന്ന് ഷാഹിദ് കപൂറായിരുന്നു

ഷാഹിദ് കപൂര്‍ നായകനാകുന്ന ചിത്രത്തിലൂടെയാണ് സാറയുടെ അരങ്ങേറ്റമെന്നായിരുന്നു അഭ്യൂഹം. സാറയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ബോളിവുഡില്‍ തുടങ്ങിയെന്ന് വരെ പലരും എഴുതി. എന്നാല്‍ ഇതെല്ലാം നിഷേധിച്ച് സച്ചിന്‍ തന്നെ രംഗത്തെത്തുകയായിരുന്നു.

ജീവിതം ആസ്വദിക്കുന്ന സാറ

ജീവിതം ആസ്വദിക്കുന്ന സാറ

ധീരുഭായ് അംബാനി ഇന്റര്‍ നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു സാറ അപ്പോള്‍. മകള്‍ അവളുടെ പഠിത്തം ആസ്വദിക്കുകയാണ് എന്നാണ് സച്ചിന്‍ പറയുന്നു. മകളെക്കുറിച്ചുള്ള ഈ വാര്‍ത്തകള്‍ പ്രയാസമുണ്ടാക്കുന്നു എന്നും സച്ചിന്‍ ട്വിറ്ററില്‍ എഴുതി.

സിനിമയിലെത്താവുന്നതേ ഉള്ളൂ

സിനിമയിലെത്താവുന്നതേ ഉള്ളൂ

അലിയ ഭട്ടിനെക്കാളും സുന്ദരിയാണ് സച്ചിന്റെ മകള്‍ സാറയെന്നാണ് സോഷ്യല്‍ മീഡിയയില്‍ അന്ന് ചര്‍ച്ചകള്‍ നടന്നത്. സാറ വസ്ത്ര ധാരണത്തിലും മറ്റും പ്രത്യേക ശ്രദ്ധ കൊടുക്കാറുണ്ട്. ടെലിവിഷന്‍ താരമായ ഹിമാന്‍ഷ് കോലിയുമായി പ്രണയത്തിലാണ് എന്ന ഒരു വിവാദം സാറയുടെ പേരില്‍ ഉണ്ടായിരുന്നു.

English summary
Arjun Tendulkar spotted after Sara's selfie with Ranveer goes viral in Social media.
Please Wait while comments are loading...