വാട്‌സ് ആപ്, ഫേസ്ബുക്ക് ഉപയോഗം; സൈനികര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം
ദില്ലി: വാട്‌സ് ആപ്, ഫേസ്ബുക്ക് ഉപയോഗവുമായി ബന്ധപ്പെട്ട് അര്‍ധസൈനിക വിഭാഗങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ജാഗ്രതാ നിര്‍ദ്ദേശം. സൈനികര്‍ വാട്‌സ് ആപ്, ഫേസ്ബുക്ക് പോലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് രഹസ്യങ്ങള്‍ പങ്കുവെക്കുന്നതിനെ ആഭ്യന്തരമന്ത്രാലയം വിലക്കി.
കഴിഞ്ഞദിവസം ചത്തീസ്ഗഡിലെ തന്ത്രപ്രധാന മേഖലയിലെ ചിത്രങ്ങള്‍ ചില സൈനികര്‍ പുറത്തുവിട്ടത് വിവാദമായതിനെ തുടര്‍ന്നാണ് ആഭ്യന്തരമന്ത്രാലയം ഇതുസംബന്ധിച്ച് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നക്‌സല്‍ ബാധിത മേഖലയിലെ ഓപ്പറേഷനിടെ ചില സൈനികര്‍ ആളില്ലാ വിമാനങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു.

ഇത് നക്‌സലുകള്‍ക്ക് സഹായകമായേക്കുമെന്നാണ് വിലയിരുത്തല്‍. സിഐഎസ്എഫ്, സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, എന്‍എസ്ജി, അസം റൈഫിള്‍സ് എന്നീ കേന്ദ്ര സേനാവിഭാഗങ്ങളിലെ സൈനികര്‍ക്കാണ് നിര്‍ദ്ദേശം. സൈനകരുടെ ഭാഗത്തുനിന്നുള്ള ചെറിയ വീഴ്ചപോലും സുരക്ഷയെ കാര്യമായി ബാധിക്കുമെന്ന് ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി.
സൈന്യത്തിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ തങ്ങളുടെ രഹസ്യങ്ങള്‍ ഫേസ്ബുക്കിലെ ചാര സുന്ദരിക്ക് കൈമാറിയതായി അടുത്തിടെ വാര്‍ത്തയുണ്ടായിരുന്നു. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുമായി തന്ത്രപൂരം ചാറ്റ് ചെയ്യാനെത്തിയ യുവതി സൈനികരില്‍ നിന്നും അതീവ രഹസ്യമായ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു. ഈ സൈനികര്‍ക്കെതിരെ നടപടിയെടുത്തുവരികയാണ്.


Click it and Unblock the Notifications
