Get Updates
Get notified of breaking news, exclusive insights, and must-see stories!

ചര്‍ച്ചയ്ക്കിടെ പൊട്ടിത്തെറിച്ചു, അര്‍ണാബിനെ സോഷ്യല്‍ മീഡിയ 'ഗോമാതാ' സ്വാമിയാക്കി!

രാജ്യത്ത് ഏറ്റവും അധികം ആളുകള്‍ കാണുന്ന വാര്‍ത്താ ചാനലാണ് ടൈംസ് നൗ. ഏറ്റവും അധികം ആളുകള്‍ കാണുന്ന വാര്‍ത്താ പരിപാടി ടൈംസ് നൗവിലെ ന്യൂസ് അവര്‍ വിത് അര്‍ണാബ് ഗോസ്വാമിയും. ഇതൊക്കെ ആര് പറഞ്ഞു എന്ന് ചോദിച്ചാല്‍ ടൈംസ് നൗവും അര്‍ണാബ് ഗോസ്വാമിയും എന്ന് തന്നെ ഉത്തരം. ഓരോ മിനുട്ടിലും ഇടവിട്ട് ഈ വക സ്വയം പ്രമോഷന്‍ പരസ്യങ്ങള്‍ ടൈംസ് നൗവില്‍ കാണാം.

ഇതിലെ ശരിതെറ്റുകള്‍ എന്തൊക്കെയായാലും ഏറ്റവും കൂടുതല്‍ ആളുകള്‍ ട്രോള്‍ ചെയ്യുന്ന ടി വി അവതാരകന്‍ അര്‍ണാബ് ഗോസ്വാമിയായിരിക്കും. ഒരിക്കലെങ്കിലും ന്യൂസ് അവര്‍ കണ്ടിട്ടുള്ളവര്‍ക്കറിയാം അതിന്റെ കാരണം. ജെ എന്‍ യുവിലെ വിവാദ സംഭവങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെ പാനല്‍ അംഗത്തോട് നിയന്ത്രണം വിട്ട് അലറിയ അര്‍ണാബ് ഗോസ്വാമിയെ സോഷ്യല്‍ മീഡിയ ഇപ്പോള്‍ 'ഗോമാതാ' സ്വാമി എന്നാണ് വിളിക്കുന്നത്. കഥ ഇങ്ങനെ...

നാണക്കേടല്ലേ...

നാണക്കേടല്ലേ...

നിങ്ങള്‍ ഒരു ദേശീയ നാണക്കേടാണ് എന്നാണ് ജെ എന്‍ യുവില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം വിളിച്ച വിദ്യാര്‍ഥികളുടെ പ്രതിനിധിയായി എത്തിയ വിദ്യാര്‍ഥിയോട് അര്‍ണാബ് ഗോസ്വാമി പറഞ്ഞത്. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തും പറയാമെന്ന ധാരണ തെറ്റാണെന്നും ഗോസ്വാമി പറഞ്ഞു.

ഹനുമന്തപ്പയെക്കുറിച്ച്

ഹനുമന്തപ്പയെക്കുറിച്ച്

സിയാച്ചിനില്‍ ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തപ്പെടുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത ലാന്‍സ് നായക് ഹനുമന്തപ്പയെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഗോസ്വാമി. ഇതിനിടയിലാണ് ജെ എന്‍ യുവിലെ വിദ്യാര്‍ഥി ഇടയ്ക്ക് കയറി എന്തോ പറയാന്‍ ശ്രമിച്ചത്.

അര്‍ണാബ് പൊട്ടിത്തെറിച്ചു

അര്‍ണാബ് പൊട്ടിത്തെറിച്ചു

ഞാന്‍ ഹനുമന്തപ്പയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരക്ഷരം മിണ്ടിപ്പോകരുത്. അങ്ങനെ ചെയ്താല്‍ ലൈന്‍ കട്ട് ചെയ്യാനും ഞാന്‍ മടിക്കില്ല - പരിസരം മറന്ന് അര്‍ണാബ് ഗോസ്വാമി അലറി. പാനലില്‍ ഉണ്ടായിരുന്നവരും ടി വി കണ്ടിരുന്നവരും ഗോസ്വാമിയുടെ പ്രകടനം കണ്ട് ഞെട്ടിപ്പോയി

അങ്ങനെ ഗോമാതാ സ്വാമിയാക്കി

അങ്ങനെ ഗോമാതാ സ്വാമിയാക്കി

കേന്ദ്രം ഭരിക്കുന്ന ബി ജെ പിക്ക് വേണ്ടിയാണ് ജെ എന്‍ യുവിലെ വിദ്യാര്‍ഥികളെ അടിച്ചിരുത്തിയത് എന്നായി സോഷ്യല്‍ മീഡിയ. ഗോസ്വാമിയെ ഗോമാതാ സ്വാമിയുമാക്കി

വീഡിയോ കാണൂ

അര്‍ണാബ് ഗോസ്വാമി ജെ എന്‍ യു വിദ്യാര്‍ഥിയെ നിശബ്ദനാക്കിയ വീഡിയോ കാണൂ

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+