ബാബു ആന്റണിയുടെ മകന്റെ ഗാനം വൈറലാകുന്നു
നടന്‍ ബാബു ആന്റണിയുടെ മകന്‍ ആര്‍തര്‍ ആന്റണി ആലപിച്ച ഗാനം യുട്യൂബില്‍ വൈറലാകുന്നു. ഉടന്‍ പുറത്തിറങ്ങാന്‍ പോകുന്ന ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിന് വേണ്ടി ആര്‍തര്‍ ആലപിച്ച ഗാനമാണ് വലിയ തരംഗമായി മാറുന്നത്. ഇതുവരെ സംഗീതാഭ്യസനം തുടങ്ങിയിട്ടില്ലാത്ത ആര്‍തര്‍ താനൊരു ഭാവിവാഗ്ദാനമാണെന്ന് ആദ്യ ഗാനത്തിലൂടെ തന്നെ തെളിയിച്ചു.
ഗായകന്‍ രാഹുല്‍ സുബ്രഹ്മണ്യമാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. ബാബു ആന്റണിയും കുടുംബവും റഷ്യയില്‍ അവധിക്കാലം ചെലവിടുന്നതിനിടെ അവിടെയുള്ളൊരു സ്റ്റുഡിയോയില്‍ വച്ചാണ് അമ്മ എവ്ജീനിയയുടെ സഹായത്തോടെ ആര്‍തറിന്റെ ഈ ഗാനം റെക്കോര്‍ഡ് ചെയ്തത്. ആര്‍തറിന് ഏഴ് വയസ്സുള്ളപ്പോഴാണ് ഈ ഗാനം പാടിയത്.

ഫിലിപ്‌സ് ആന്റ് ദി മങ്കി പെന്നില്‍ ബാലതാരമാകാനായി എത്തിയ ആര്‍തറിന് പ്രായം കഥാപാത്രത്തിന് വേണ്ടതിലും നന്നേ കുറവായതിനാല്‍ അണിയറക്കാര്‍ ഒരു പാട്ടുപാടിയ്ക്കാന്‍ തീരുമാനിയ്ക്കുകയായിരുന്നു. അങ്ങനെയാണ് ആര്‍തറിന്റെ ആദ്യത്തെ സിനിമാഗാനം സംഭവിയ്ക്കുന്നത്. ഇതിന് പുറമേ അടുത്തിടെ ഇറങ്ങിയ ആഷിക് അബു ചിത്രമായ ഇടുക്കി ഗോള്‍ഡില്‍ ബാബു ആന്റണി അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനായി ആര്‍തര്‍ വേഷമിടുകയും ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications
