വ്യാജ വീഡിയോയെ കുറിച്ച് ആശ ശരത്ത്... സ്ത്രീകളെ അവഹേളിക്കരുത്, മാനിയ്ക്കണം
കൊച്ചി: സിനിമ നടിമാരുടേതെന്ന പേരില്‍ അശ്ലീല വീഡിയോകള്‍ പ്രചരിയ്ക്കുന്നത് ഇപ്പോള്‍ ഒരു പുതിയ സംഭവം അല്ല. എന്നാല്‍ വാട്‌സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയകള്‍ സജീവമായതോടെ ഇത്തരം സംഭവങ്ങള്‍ ഏറുകയാണ്.
ഏറ്റവും ഒടുവില്‍ ദൃശ്യം, വര്‍ഷം ഫെയിം ആശ ശരത്ത് ആണ് ഇര. വാഡട്‌സ് ആപ്പ് വഴി ആശ ശരത്തിന്റേതെന്ന പേരില്‍ അശ്ലീല വീഡിയോ പ്രചരിച്ചുകൊണ്ടിരിയ്ക്കുകയാണ്. എന്നാല്‍ നിശബ്ദയായിരിയ്ക്കാന്‍ ആശ തയ്യാറല്ല. പോലീസില്‍ പരാതി നല്‍കിക്കഴിഞ്ഞു. മാത്രമല്ല, കേസിന് ഒരു അവസാനം കാണും വരെ അതിന് പിറകില്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുകയും ചെയ്തിരിയ്ക്കുന്നു.

വ്യാജ വീഡിയോ ഞെട്ടിച്ചു
സോഷ്യൽ മീഡിയകളില്‍ പ്രചരിയ്ക്കുന്ന വ്യാജ വീഡിയോ തന്നെ ഞെട്ടിച്ചു എന്നാണ് ആശ ശരത് തന്റെ ഫേസ്ബുക്ക് പേജില്‍ എഴുതിയിരിയ്ക്കുന്നത്.

പിന്തുണച്ചവര്‍ക്ക് നന്ദി
വ്യാജ വീഡിയോ പ്രചരിച്ച സമയത്ത് തനിയ്ക്ക പിന്തുണയുമായെത്തിയ എല്ലാവര്‍ക്കും ആശ ശരത്ത് നന്ദി പ്രകാശിപ്പിച്ചു.

നിയമത്തിന് മുന്നില്‍
സ്ത്രീകളെ അപമാനിയക്കുന്നവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. അതിന് വേണ്ടി കേസിന്റെ അവസാനം വരെ പോകും.

ഏവരും കൈകോര്‍ക്കണം
സ്ത്രീകള്‍ അവഹേളിക്കപ്പെടാതിരിയ്ക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിയ്ക്കണം എന്നും ആശശരത് ഫേസ്ബുക്കിലൂടെ ആവശ്യപ്പെടുന്നു.

പോലീസില്‍ വിശ്വാസം
പരാതി നല്‍കിയ ഉടന്‍ തന്നെ പ്രാരംഭം നടപടികളെടുത്ത പോലീസിനോടും ആശ ശരത് നന്ദി പറയുന്നു. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ അന്വേഷണ സംഘത്തിന് കഴിയുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിയ്ക്കുന്നു.
|
ആശയുടെ പോസ്റ്റ്
ഇതാണ് ആശ ശരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.












Click it and Unblock the Notifications