രഞ്ജിനി ഹരിദാസ് വീണ്ടും വരുന്നു
എന്തൊക്കെ പറഞ്ഞാലും രഞ്ജിനി ഹരിദാസ് ഇല്ലാതെ ഏഷ്യനെറ്റിന് പറ്റില്ല. ഐഡിയ സ്റ്റാര്‍ സിംഗര്‍ അത്രയങ്ങ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നിട്ടുണ്ടെങ്കില്‍ അതിന് പ്രധാന കാരണം രഞ്ജി ഹരിദാസും അവരുടെ ഭാഷയും വസ്ത്രവുമാണെന്ന് ആര്‍ക്കും നിഷേധിക്കാന്‍ കഴിയാത്ത സത്യമാണ്.
ഇത്തവണ ഡിലീഷ്യസ് സ്റ്റാര്‍ സിംഗറാണ്. അവതാരക റിമി ടോമിയും. റിമിയായതു നന്നായി എന്ന് പറയുമ്പോഴും രഞ്ജിനി ഹരിദാസ് ഉണ്ടായിരുന്നെങ്കില്‍ എന്ന് ആത്മഗതം കൊള്ളാത്ത ചിലരെങ്കിലും ഇല്ലാതെയല്ല. വെറുതെ ഇരുന്ന് കുറ്റം പറയുകയെങ്കിലും ചെയ്യാമല്ലോ.

അവതാരക രംഗത്തേക്ക് കൂടുതല്‍ ആളുകള്‍ കടന്നുവന്നപ്പോള്‍ രഞ്ജിനി ഇടയ്ക്ക് ഒന്ന് അഭിനയത്തിലേക്കും ശ്രദ്ധകൊടുത്തും. അവിടെയും ചില്ലറ വിവാദങ്ങളൊക്കെ ഉണ്ടാക്കി രഞ്ജിനി വീണ്ടും തിരിച്ചുവരുന്നു.
ഏഷ്യനെറ്റ് ഒരുക്കുന്ന പുതിയ മ്യൂസിക്കല്‍ റിയാലിറ്റി ഷോയുടെ അവതാരക രഞ്ജിനി ഹരിദാസ് തന്നെയാണെന്നാണ് കേള്‍ക്കുന്നത്. മൂസിക് ഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന ഷോയില്‍ എല്ലാ ജെന്‍സില്‍ പെട്ടവര്‍ക്കും പങ്കെടുക്കാം. പരിപാടിയും പ്രമോയില്‍ രഞ്ജിനി അക്കാര്യം പറയുന്നുണ്ട്.
വാല്‍കഷ്ണം: എന്തൊക്കെ പറഞ്ഞാലും രഞ്ജിനിയുടെ പൊളപ്പന്‍ ഡയലോഗുണ്ടെങ്കിലേ റിയാലിറ്റി ഷോയ്ക്ക് ഒരു പഞ്ചുള്ളൂ എന്ന് സുരാജ് വെഞ്ഞാറമൂടന്‍ സ്റ്റൈലില്‍ ഒരു പറച്ചിലുണ്ട്.


Click it and Unblock the Notifications
