നിക്കിയുടെ ഫോട്ടോ നിക്കി ഫേസ്ബുക്കില്‍ ഇട്ടാല്‍ കുഴപ്പമില്ല, ആസിഫ് അലി ഇട്ടാലോ?
ലാല്‍ജോസിന്റെ അസോസിയേറ്റ് ആയിരുന്ന രഘുരാമവര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് രാജമ്മ അറ്റ് യാഹൂ. ആസിഫ് അലി, കുഞ്ചാക്കോ ബോബന് എന്നിവരാണ് നായകന്മാര്. നിക്കി ഗല്‍റാണിയാണ് നായിക. ചിത്രത്തിന്റെ സെറ്റില്‍ നിന്നും ആസിഫ് അലി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്, നിക്കി ഗല്‍റാണി, ആസിഫ് അലി, കലാഭവന്‍ ഷാജോണും മറ്റും ഒരുമിച്ച് നില്ക്കുന്ന ഈ ചിത്രത്തിന് കിട്ടിയിരിക്കുന്ന കമന്റുകള്‍ ഞെട്ടിക്കുന്നതാണ്. നായികയായ നിക്കി ഗല്റാണിയെപ്പറ്റിയാണ് കമന്റുകളത്രയും. എന്നാല്‍ ഇതേ ഫോട്ടോ നിക്കി ഗല്‍റാണി സ്വന്തം പേജില്‍ ഇട്ടിട്ടുണ്ട്. അവിടെ ഈ വക കുഴപ്പങ്ങളൊന്നും ഇല്ല. (ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും)

നിക്കി വളര്‍ന്നല്ലോ
നിക്കി പ്രതീക്ഷകള്‍ക്കപ്പുറം വളര്‍ന്നു എന്നാണ് ഫോട്ടോയ്ക്ക് കിട്ടിയിരിക്കുന്ന ഒരു കമന്റ്. ആ കമന്റ് ലൈക്ക് ചെയ്തിരിക്കുന്നവരുടെ എണ്ണം മാത്രം ആയിരത്തോളം വരും എന്നാണ് അതിലും രസകരമായ കാര്യം.

ഇതും പ്രമോഷനോ
ഇതിലും വലിയ പ്രമോഷന് സ്വപ്നങ്ങളില്‍ മാത്രം എന്നാണ് ചിത്രത്തിന് കീഴില്‍ ഒരുപാട് പേര് ലൈക്ക് ചെയ്തിരിക്കുന്ന മറ്റൊരു കമന്റ്. ഫോട്ടോ കണ്ട് പകച്ചുപോയവരുടെ ബാല്യങ്ങള്‍ അതിലും ഏറെ.

ഇത്രയ്ക്ക് ലൈംഗികദാരിദ്രമോ
ഇത്രയ്ക്ക് ലൈംഗികദാരിദ്രം പേറുന്നവരാണോ മലയാളികള്‍. സംശയിക്കുന്നവരെ തെറ്റ് പറയാന്‍ പറ്റില്ല. അത്രയ്ക്കും പരിതാപകരമാണ് കമന്റുകളുടെ സ്ഥിതി.

ഇതേ കോസ്റ്റിയൂമിലുള്ളത് വേറെയും
ഇതേ കോസ്റ്റിയൂമിലുള്ള വേറെയും ചിത്രങ്ങള്‍ നിക്കി ഗല്‍റാണി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിലൊന്നും ആരും അനാവശ്യ കമന്റുമായി പോയിട്ടില്ല.

നിക്കിക്കും ഫാന്‍സുണ്ട്
തെന്നിന്ത്യയിലെ ജനപ്രിയ നടിയായ നിക്കി ഗല്‍റാണിക്ക് ഫേസ്ബുക്കില്‍ 11 ലക്ഷത്തിലധികം ഫോളോവേഴ്സുണ്ട്.

ആസിഫ് അലിക്ക് അതിലും കൂടുതല്‍
അതിലും ഏഴ് ലക്ഷത്തോളം ഫോളോവേഴ്സാണ് ആസിഫ് അലിക്കുള്ളത്. പതിനെട്ട് ലക്ഷത്തില്‍പ്പരം.

രസകരമായ പേരുകള്‍
രഘുരാമ വര്‍മ്മയുടെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്, ആസിഫ് അലി, നിക്കി ഗല്‍റാണി, അനുശ്രീ, തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ചിത്രമാണ് രാജമ്മ അറ്റ് യാഹൂ.

കുഞ്ചാക്കോയും ആസിഫും കലക്കും
മൈക്കിള്‍ അക്ക രാജമ്മ, വിഷ്ണു അക്ക രാജമ്മ എന്നീ രണ്ട് സഹോദരങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. മീശവച്ചെത്തുന്ന കുഞ്ചാക്കോയ്ക്ക് കൂട്ട് മീശ വടിച്ച ആസിഫലിയാണ്.

നിക്കി ഗല്‍റാണി
തെന്നിന്ത്യയിലെ പ്രമുഖ അഭിനേത്രിയും, മോഡലുമാണ് നിക്കി ഗല്‍റാണി. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന് മര്യാദരാമന്, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഫാഷന്‍ ഡിസൈനര്‍
ഫാഷന്‍ ഡിസൈന്‍ പഠനം പൂര്‍തിയാക്കിയ ശേഷമാണ് നിക്കി മോഡലിംഗ് രംഗത്ത് എത്തിയത്.

അരങ്ങേറ്റം
തമിഴ് ചിത്രമായ പയ്യയുടെ കന്നഡ റീമേക്കിലൂടെ ആണ് നിക്കി ഗല്‍റാണി സിനിമ ലോകത്തേക്ക് കടന്നു വരുന്നത്.

സഹോദരിയും നടി
നിക്കി ഗല്‍റാണിയുടെ മൂത്ത സഹോദരിയായ സഞ്ജന അറിയപ്പെടുന്ന മോഡലും അഭിനേത്രിയുമാണ്.

മലയാളത്തിലേക്ക്
2014ല്‍ പുറത്തിറങ്ങിയ 1983 എന്ന സിനിമയില്‍ മഞ്ജുള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നിക്കി മലയാള സിനിമയിലെത്തിയത്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications