Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി വനിതാ എംഎല്‍എയുടെ ചൂടന്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറല്‍, എന്താണ് കാരണം?

കോണ്‍ഗ്രസിനെ തോല്‍പിച്ച് ആസമില്‍ ഭരണം പിടിച്ച ബി ജെ പിയുടെ എം എല്‍ എമാരില്‍ ഒരാളുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നു. ഹോട്ട് എം എല്‍ എ എന്ന ടാഗോട് കൂടിയാണ് അംഗുര്‍ലത ദേകയുടെ ചിത്രങ്ങള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും പരക്കുന്നത്. ബി ജെ പിയുടെ ബര്‍ദോവയില്‍ നിന്നുള്ള എം എല്‍ എയാണ് അംഗുര്‍ലത.

മെയ് 19ന് ആസമിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെയാണ് അംഗുര്‍ലതയുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചത്. ടെലിവിഷന്‍ നടിയും മോഡലുമായ അംഗുര്‍ലത അടുത്തിടെയാണ് ബി ജെ പിയില്‍ ചേര്‍ന്നത്. താരത്തിന്റെ സൗന്ദര്യം കണ്ടാണ് ജനങ്ങള്‍ ഇവരെ ജയിപ്പിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കളിയാക്കിയിരുന്നു.

deka

അംഗുര്‍ലത നടിയായിരുന്നോ മോഡലായിരുന്നോ തുടങ്ങിയ കാര്യങ്ങള്‍ എന്തിനാണ് ചര്‍ച്ച ചെയ്യുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആളുകള്‍ ചോദിക്കുന്നത്. അവര്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുന്നുണ്ടോ എന്നതല്ലേ ചര്‍ച്ച ചെയ്യേണ്ടത്. 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ചാണ് ഇത്തവണ ആസം ബി ജെ പി പിടിച്ചെടുത്തത്.

നേരത്തെ, 2014 ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് ബി ജെ പി നേതാവായ സ്മൃതി ഇറാനിയുടെ ചിത്രങ്ങളും വൈറലായിരുന്നു. ടെലിവിഷന്‍ നടിയായിരുന്ന സ്മൃതി ഇറാനി സീരിയലില്‍ അഭിനയിച്ച ചിത്രങ്ങളും മോഡലായി അഭിനയിച്ച ചിത്രങ്ങളുമാണ് അന്ന് പ്രചരിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ ചെറുപ്പകാലത്തെ ചിത്രങ്ങളും ഇതുപോലെ പ്രചരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+