മാസ്സല്ലെടോ, കൊലമാസ്സ് അല്ലെടോ... പിന്നെന്ത് മാസ്സ്... ദദാണ് ദീ മാസ്സ്!!! ഇലക്ഷന്‍ ട്രോള്‍
വോട്ടെടുപ്പ് ദിവസം മലയാളികള്‍ പുറത്തിറക്കിയ ട്രോളുകള്‍ക്ക് ഒരു കൈയ്യും കണക്കും ഇല്ല. അപ്പോള്‍ പിന്നെ വോട്ടെണ്ണല്‍ ദിവസം എങ്ങനെയുണ്ടാകും ട്രോളുകള്‍.
ചരിത്രത്തിലാദ്യമായി ബിജെപി അക്കൗണ്ട് തുറന്നു... ആരോടും കൂട്ട് കൂടാതെ പിസി ജോര്‍ജ്ജ് ജയിച്ചു... മാധ്യമ പ്രവര്‍ത്തനം വിട്ടിറങ്ങിയ നികേഷ് കുമാര്‍ തോറ്റു... അപ്പോള്‍ പിന്നെ ട്രോളര്‍മാര്‍ക്ക് വെറുതേയിരിയ്ക്കാന്‍ പറ്റുമോ.
നിങ്ങള്‍ തിരഞ്ഞെടുപ്പ് ഫലം നോക്കിയിരുന്ന് ക്ഷീണിച്ചോ... എങ്കില്‍ ഈ ട്രോളുകള്‍ കാണൂ... ചിരിച്ച് ചിരിച്ച് ടെന്‍ഷന്‍ മാറ്റാം....

ആരാണ് മാസ്സ്
ആരുടേയും പിന്തുണയില്ലാതെ ജയിച്ച പിസി ജോര്‍ജ്ജോ... കേരളത്തില്‍ ആദ്യമായി ബിജെപിയ്ക്ക് ഒരു സീറ്റില്‍ വിജയം സമ്മാനിച്ച രാജഗോപാല്‍ ആണോ? ആരാണ് മാസ്സ്?

കരയല്ലേ...
പത്തനാപുരത്തെ വിജയത്തിനും തോല്‍വിയ്ക്കും ഇതല്ലാതെ എന്ത് പറയാനാണല്ലേ!!!

പാവം അബ്ദുറബ്ബ്
തിരൂരങ്ങായില്‍ കഷ്ടപ്പെട്ടിട്ടാണ് ഇത്തവണ അബ്ദുറബ്ബ് തന്നെ ജയിച്ചത്. എന്നിട്ടാണോ ബാക്കിയുള്ളവരെ ജയിപ്പിയ്ക്കുന്നത്.

ജബ ജബാ
തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാത്ത വിഎം സുധീരന് ഈ തോല്‍വിയൊക്കെ ഇത്രയേ കാണൂ അല്ലേ!!!

ദിദാണ് താരം
കണ്ടാല്‍ ആരെ പോലെ ഇരിയ്ക്കുന്നുണ്ട്....!!! എന്തായാലും താരം ജോര്‍ജ്ജ് തന്നെ.

പിസി ജോര്‍ജ്ജ് ഡാ
ഇപ്പോ സിഎമ്മുകാര്‍ക്കും കേരള കോണ്‍ഗ്രസ്സുകാര്‍ക്കും എല്ലാം ഉത്തരം മുട്ടിക്കാണും.

അതെന്താണാവോ?
എന്തായാലും പൂഞ്ഞാറിലെ ജനങ്ങള്‍ക്ക് അങ്ങനെയൊക്കെ തന്നെയാ...

പത്തനാപുരം
പത്തനാപുരത്ത് തോറ്റവര്‍ സിനിമയില്‍ കരഞ്ഞാല്‍ !!!

ഇപ്പോ കിട്ടിയ വാര്‍ത്ത
നികേഷ് കുമാറിന് ഇനി ചാനല്‍ ഓഫീസില്‍ പോയി വാര്‍ത്ത വായിക്കുന്നത് തന്നെ ആകും നല്ലത്.

പടിഞ്ഞാറ് സൂര്യന്‍?
വിഎസ് അച്യുതാനന്ദന്‍ മലമ്പുഴയില്‍ ജയിച്ചാല്‍ പടിഞ്ഞാറ് സൂര്യന്‍ ഉദിയ്ക്കും എന്നൊക്കെ പറഞ്ഞിരുന്ന ചിലര്‍ ഉണ്ടായിരുന്നു.

ഇങ്ങനെ കിടന്ന് കരയാതെ
എന്തായാലും തോറ്റ് നാണം കെട്ടു. ഇനിയിങ്ങനെ കിടന്ന് കരഞ്ഞിട്ട് വല്ല കാര്യോം ഉണ്ടോ?

വെള്ളിമൂങ്ങ
പാവം പിസി... അങ്ങേര് കഷ്ടപ്പെട്ട് വിജയിച്ചപ്പോ വെള്ളിമൂങ്ങയുടെ കഥയൊക്കെ ഇറക്കണോ?

മീനവിയല്‍ ശ്രീശാന്ത്
കേരളത്തില്‍ 71 സീറ്റില്‍ ബിജെപി ജയിക്കുമെന്നൊക്കെ പറഞ്ഞതായിരുന്നു. പക്ഷേ ഇപ്പോള്‍ ഒന്ന് മാത്രമായി.

പലവട്ടം... ഒടുവില്‍
പലതവണ വിജയത്തിന്റെ അടുത്ത് വരെ എത്തിയതാ... ഇപ്പോ കിട്ടി!!!

ബാക്ക് ബഞ്ചേഴ്‌സ്
നൂറ് കിട്ടാത്തതിന്റെ വിഷമത്തിലാണ് എല്‍ഡിഎഫ്. കിട്ടിയത് കൂടിപ്പോയ സന്തോഷത്തില്‍ യുഡിഎഫും. വെറും ഒരു സീറ്റ് മാത്രം കിട്ടിയ ബിജെപിയുടെ സന്തോഷം കാണുമ്പോഴാ....

അമിതാഭ് ബച്ചന്‍ വന്നില്ലല്ലോ
അമിതാഭ് ബച്ചന്‍ വന്നാലും താന്‍ തോല്‍ക്കില്ലെന്നായിരുന്നു ഭീമന്‍ രഘു പറഞ്ഞത്. എന്നിട്ടിപ്പോ എന്തായി

സുരേന്ദ്രന്റെ പ്രതികാരം
പാവം കെ സുരേന്ദ്രന്‍... പണ്ട് സുധീരന് കിട്ടിയത് പോലെ ആയി ഈ പണി

ധര്‍മജന്റെ പാര്‍ട്ടി
ഇനിയിപ്പോള്‍ അങ്ങനെയൊക്കെ പറയാനേ പറ്റൂ... ഇങ്ങനൊക്കെ ആകുമ്പോള്‍ അങ്ങനൊക്കെയല്ലേ പറ്റൂ!!!

മോദി വന്നില്ലായിരുന്നെങ്കില്‍
സത്യത്തില്‍ മോദി വന്നില്ലായിരുന്നെങ്കില്‍ രാജഗോപാലിന്റെ ഭൂരിപക്ഷം കൂടുമായിരുന്നോ?

പോയിട്ട് 5 കൊല്ലം കഴിഞ്ഞ് വാ
പിണറായി വിജയന്‍ ഉമ്മന്‍ ചാണ്ടിയോട് പറയാന്‍ ഇടയുള്ളത്!!!

ഇതിപ്പോ എന്താ
ഒരു സീറ്റ് നേടിയ ബിജെപിക്കാര്‍ എന്തിനാണ് 91 സീറ്റില്‍ ജയിച്ച എല്‍ഡിഎഫിനെ കളിയ്ക്കുന്നത്

കണ്‍കണ്ട ദൈവം
ഇനി സപ്ലിക്കാരുടെ കണ്‍കണ്ട ദൈവമായി ഇദ്ദേഹം മാറുമോ ആവോ... എത്ര തോറ്റിട്ടാ ഒന്ന് ജയിച്ചത്!!!


Click it and Unblock the Notifications