ഐസിയുക്കാര്‍ പോലും ഞെട്ടി!!! വിഎസ് ആണ് ട്രോളന്‍... അത്ഭുതപ്പെടുത്തുന്ന 'വിഎസ് ട്രോളുകള്‍'!!!
ഇതിപ്പോള്‍ ട്രോളുകളുടെ കാലമാണ്. രാഷ്ട്രീയക്കാരൊക്കെ എന്തെങ്കിലും പറയാന്‍ വേണ്ടി കാത്തിരിയ്ക്കുകയാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍. പിന്നെ അവര്‍ക്ക് പൊങ്കാല ആയിരിയ്ക്കും.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തിരി 'ലേറ്റ്' ആയി എത്തിയ വിഎസ് അച്യുതാനന്ദന്‍ താന്‍ 'ലേറ്റസ്റ്റ്' ആണെന്ന് തെളിയിക്കുകയാണ് ഓരോ ദിവസം കഴിയുംതോറും. കാരണം ട്വിറ്ററിലെ വിഎസിന്റെ അപ്‌ഡേറ്റുകള്‍ അങ്ങനെയുള്ളവയാണ്. ഫേസ്ബുക്കില്‍ എതിരാളികളെ മലര്‍ത്തിയടിക്കുന്നതിനും അപ്പുറമാണ് ട്വിറ്ററില്‍ സംഭവിച്ചുകൊണ്ടിരിയ്ക്കുന്നത്.
ഐസിയു( ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍), ട്രോള്‍ മലയാളം, ട്രോള്‍ മേറ്റ്‌സ് തുടങ്ങിയ ഫേസ്ബുക്ക് ഗ്രൂപ്പുകളൊക്കെ ഇപ്പോള്‍ വിഎസിന്‌റെ ട്വീറ്റുകള്‍ കണ്ട് അന്തം വിട്ട് നില്‍ക്കുകയാണത്രെ!!!

ഞെട്ടിയ്ക്കുന്ന വിഎസ്
വിഎസ് അച്യുതാനന്ദന്റെ പ്രസംഗങ്ങളിലെ വാക്കുകളെല്ലാം തന്നെ കുറിയ്ക്ക് കൊള്ളുന്നവയാകും. സോഷ്യല്‍ മീഡിയയില്‍ എത്തിയപ്പോഴും ആ രീതി വിഎസ് വിട്ടിട്ടില്ലെന്ന് വേണം കരുതാന്‍.

ട്രോളുകള്‍ മാറി നില്‍ക്കും
ട്വിറ്ററില്‍ വിഎസ് അച്യുതാനന്ദന്റെ ട്വീറ്റുകള്‍ പലതും ട്രോളുകളെ വെല്ലുന്നവയായിരുന്നു. ഒന്ന് കണ്ട് നോക്കാം,...
|
ആരാണവിടെ കലം വടിയ്ക്കുന്നത്!!!
'ആരാണ് അവിടെ കലം വടിയ്ക്കുന്നത്?'
'കലം വടിയ്ക്കുന്നതല്ല, ശമ്പളം കൊടുക്കാന്‍ ഖജനാവ് വടിച്ചെടുക്കുന്നതാണ്' - സംഗതി എന്താണ് ഉദ്ദേശിച്ചതെന്ന് എല്ലാവര്‍ക്കും മനസ്സിലായല്ലോ. ഇതിനെ ട്രോള്‍ എന്നല്ലാതെ എന്ത് വിളിയ്ക്കാം!!!
|
കള്ളം , ആദര്‍ശം
'എകെ ആന്റണി ആദര്‍ശത്തെ കള്ളമാക്കുന്നു... ഉമ്മന്‍ ചാണ്ടി കള്ളത്തെ ആദര്‍ശമാക്കുന്നു...' എങ്ങനെയുണ്ട് ഈ ട്വീറ്റ്!!!
|
മോദിയുടെ സംഭാവന
എന്താണ് കേരളത്തിന് നരേന്ദ്ര മോദിയുടെ സംഭാവന? വിഎസിനോട് ചോദിച്ചാല്‍ ഇങ്ങനെ പറയും- ' കേരളത്തിന് നരേന്ദ്ര മോദിയുടെ എക സംഭാവന- ഹെലികോപ്റ്ററില്‍ കറങ്ങിനടന്ന് മാലിന്യം വിതറുന്ന നടേശന്‍!!!'
|
വഴിമുട്ടിയ ബിജെപിയ്ക്ക്
കേരളത്തില്‍ യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരം എന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടിയ്ക്ക് വിഎസ് കൊടുത്ത മറപുടി അത്യുഗ്രന്‍ ആയിരുന്നു....' വഴിമുട്ടി ബിജെപി, വഴികാട്ടാന്‍ ഉമ്മന്‍ ചാണ്ടി'
|
ഗോദമാറി
ഉമ്മന്‍ ചാണ്ടിയെ ഗോദയിലേയ്ക്ക് ക്ഷണിച്ച വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വലിയ ഹിറ്റ് ആയിരുന്നു. അതുപോലെ ഒന്നിതാ ട്വിറ്ററിലും- ' ഗോജമാറി കയറി ഉമ്മന്‍ ചാണ്ടി, അവിടെ നിന്നും അടിവാങ്ങി യഥാര്‍ത്ഥ ഗോദയിലേയ്ക്ക് തിരിച്ചുവരൂ...'
|
വെറുമൊരു മോഷ്ടാവായൊരെന്നെ
വിഎസിനെതിരെ മാനനഷ്ടത്തിന് ഉമ്മന്‍ ചാണ്ടി കേസ് കൊടുത്തപ്പോഴായിരുന്നു ഈ ട്വീറ്റ്- 'വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്ന് വിളിച്ചില്ലേ- ഈ വരികള്‍ പാടിക്കൊണ്ട് ഉമ്മന്‍ ചാണ്ടി എനിയ്‌ക്കെതിരെ കോടതിയില്‍'


Click it and Unblock the Notifications
