Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗിരിവരാസനം Vs തെറിവരാസനം!!! രണ്ടും ബ്ലാക്കോട് ബ്ലാക്ക്... പ്രേമത്തിലെ ജോര്‍ജ്ജിനെ വെല്ലും ട്രോളുകൾ

ഹരിവരാസനം ചൊല്ലിയാണ് ശബരിമല നട അടയ്ക്കാറുള്ളത് എന്ന് അറിയാത്തവരുണ്ടാവില്ല. പക്ഷേ, ബിജെപിയുടെ കേരളത്തിലെ ഏക എംഎല്‍എ ആയ ഒ രാജഗോപാലിന് അത് ഗിരിവരാസനം ആണെന്ന് കേട്ടപ്പോള്‍ പലരും ഞെട്ടിപ്പോയിരുന്നു.

ശബരിമല വിഷയത്തില്‍ നിയമസഭയില്‍ ഒന്നിച്ച് നില്‍ക്കാനാണ് പിസി ജോര്‍ജ്ജിന്റേയും ബിജെപിയുടേയും തീരുമാനം. അതിന്റെ ഭാഗമായി പിസി ജോര്‍ജ്ജും ഒ രാജഗോപാലും കറുപ്പുടുത്താണ് ഇത്തവണ നിയമസഭയില്‍ എത്തിയത്.

ഒ രാജഗോപാലിന് ഗിരിവരാസനം ആണെങ്കില്‍ പിസി ജോര്‍ജ്ജിന് അത് തെറിവരാസനം ആയിരിക്കും എന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. രണ്ട് പേരും നിയമസഭയില്‍ ഒരുമിച്ചായിരുന്നു ഇരുത്തം. മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം എന്നല്ലേ... പിസി ജോര്‍ജ്ജിന്റെ ഒപ്പം ഇരുന്ന രാജേട്ടന്റെ സ്ഥിതി ഇനി എന്താകും എന്നാണ് ട്രോളന്‍മാരുടെ ആശങ്ക!

ഗിരിവരാസനവും തെറിവരാസനവും

ഗിരിവരാസനവും തെറിവരാസനവും

രാജേട്ടന് ഗിരിവരാസനം അല്ലേ അറിയൂ... അദ്ദേഹം അത് പാടിയങ്ങ് തുടങ്ങും. ഒടുക്കം പിസി ജോര്‍ജ്ജ് തെറിവരാസനം ചൊല്ലി അങ്ങ് അവസാനിപ്പിക്കും. ഇതാണോ പ്ലാന്‍ സി എന്നാണ് സംശയം!

മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും

മുല്ലപ്പൂമ്പൊടിയേറ്റ് കിടക്കും

ഒറ്റ ദിവസം പിസി ജോര്‍ജ്ജിന്റെ കൂടെ ഇരുന്നതേയുള്ളൂ... അതോടെ രാജേട്ടന്റെ സാത്വിക ഗുണമൊക്കെ പോയി ഈ മട്ടില്‍ ആയത്രെ കാര്യങ്ങള്‍!

വെള്ളയില്‍ വരുമോ...

വെള്ളയില്‍ വരുമോ...

ശബരിമല വിഷയത്തില്‍ എന്തായാലും ജോര്‍ജ്ജ് കറുപ്പുടുത്തതല്ലേ... ഇനി ഫ്രാങ്കോ പിതാവിന്റെ വിഷയത്തില്‍ രാജേട്ടന്‍ വെളുപ്പുടുത്ത് വരേണ്ടി വരുമോ ആവോ!

 രാജേട്ടന്‍ ചോദിച്ചാല്‍

രാജേട്ടന്‍ ചോദിച്ചാല്‍

നിയമസഭയില്‍ ഒ രാജഗോപാല്‍ ചോദിച്ച ചോദ്യങ്ങളൊക്കെ കോമഡിയായ ചരിത്രമാണ്. അതുകൊണ്ട് ശബരിമലയെ കുറിച്ച് ചോദിക്കാന്‍ ജോര്‍ജ്ജിനെ ആണത്രെ ഏര്‍പ്പാടാക്കിയിരിക്കുന്നത്!

സുഡാപ്പികളുടെ കാര്യം....

സുഡാപ്പികളുടെ കാര്യം....

യുഡിഎഫ് വിട്ടതോടെ പിസി ജോര്‍ജ്ജിന് കൂട്ട് സുഡാപ്പികള്‍ ആയിരുന്നല്ലോ... സുഡാപ്പികള്‍ ജോര്‍ജ്ജിന് വേണ്ടി വിളിച്ചത്ര മുദ്രാവാക്യങ്ങളൊന്നും സംഘികള്‍ വിളിച്ചിട്ടില്ല എന്നാണത്രെ അവരിപ്പോള്‍ ഓര്‍മിപ്പിക്കുന്നത്!

ട്രോളന്‍മാരല്ലേ...

ട്രോളന്‍മാരല്ലേ...

ജോര്‍ജ്ജ് ഇപ്പോള്‍ ബിജെപിയ്‌ക്കൊപ്പം നില്‍ക്കുന്നത് അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മകന് സീറ്റ് കിട്ടാന്‍ വേണ്ടിയാണെന്ന് ഒരു സംസാരമുണ്ട്. ഇനിയിപ്പോ അതിന്റെ ഉത്തരവാദിത്തവും ട്രോളന്‍മാരുടെ തലയില്‍ കെട്ടിവയ്ക്കുമോ എന്നാണ് സംശയം!

മണ്ടത്തരം കൂടി

മണ്ടത്തരം കൂടി

ഇത്രയും നാള്‍ വാ തുറന്നാല്‍ തെറിപറയും എന്നേ ഉണ്ടായിരുന്നുള്ളൂ. ഇനിയിപ്പോള്‍ ബിജെപിയുടെ കൂടെ കൂടിയ സ്ഥിതിയ്ക്ക് മണ്ടത്തരങ്ങളും കൂടി പറഞ്ഞുകൊള്ളാം എന്നാണത്രെ പ്രതിജ്ഞ!

 ബീഫില്ലാതെന്ത്

ബീഫില്ലാതെന്ത്

എന്തായാലും നിയമസഭയ്ക്കുള്‌ളില്‍ കുറേ നേരം ഒരുമിച്ചിരുന്നതല്ലേ... ഒന്ന് കാന്റീനില്‍ ചെന്നപ്പോഴേക്കും പിസി ജോര്‍ജ്ജ് രാജേട്ടന് ഒരു ബീഫ് ഫ്രൈ ഓര്‍ഡര്‍ ചെയ്തത്രെ!

വാ തുറക്കാതിരുന്നാല്‍ മതി

വാ തുറക്കാതിരുന്നാല്‍ മതി

നിയമസഭയില്‍ പോകുന്നതിന് മുമ്പ് അയ്യപ്പന്റെ അനുമതി വാങ്ങിയിട്ടാണത്രെ ജോര്‍ജ്ജ് കറുത്ത മുണ്ടും ഷര്‍ട്ടും തോര്‍ത്തും എടുത്തത്. എന്ത് വേണമെങ്കിലും എടുത്തോ, വായ തുറക്കാതിരുന്നാല്‍ മതി എന്ന് മാത്രമാണത്രെ തിരിച്ച് ആവശ്യപ്പെട്ടത്!

പൂഞ്ഞാര്‍ ആശാന്‍

പൂഞ്ഞാര്‍ ആശാന്‍

ദിലീപിനെ പിന്തുണച്ചപ്പോള്‍ സംഘികള്‍ ജോര്‍ജ്ജിനെ തെറി പറഞ്ഞു. ഫ്രാങ്കോ ബിഷപ്പിനെ പിന്തുണച്ചപ്പോഴും തെറിപറഞ്ഞു. പക്ഷേ, ഇപ്പോള്‍ പൂഞ്ഞാര്‍ ആശാന്‍ ആണ്!

അത് തെറിയല്ല ജീ...

അത് തെറിയല്ല ജീ...

ബിജെപിയ്‌ക്കൊപ്പം കൂടിയ സ്ഥിതിയ്ക്ക് ഒന്ന് ധ്വജ പ്രണാമം പറഞ്ഞ് ആശംസിച്ചതാ... പക്ഷേ, ജോര്‍ജ്ജിന് അത് തെറിയായിട്ടാ തോന്നിയതെന്ന്. പിന്നത്തെ പൂരം പ്രത്യേകിച്ച് പറയേണ്ടല്ലോ!

പ്രേമത്തിലെ ജോര്‍ജ്ജ്

പ്രേമത്തിലെ ജോര്‍ജ്ജ്

ശബരിമലയില്‍ കൂടെ നില്‍ക്കുന്ന സ്ഥിതിയ്ക്ക് ഫ്രാങ്കോയുടെ വിഷയത്തിലും സപ്പോര്‍ട്ട് വേണം എന്ന് പറഞ്ഞതാ. അപ്പോഴേക്കും രാജേട്ടന്‍ പ്രേമത്തിലെ ജോര്‍ജ്ജിനെ പോലെ തന്നെ ഉണ്ടെന്ന് പറഞ്ഞുകളഞ്ഞു!

അതെന്ത് ന്യായം...

അതെന്ത് ന്യായം...

പ്രേമം സിനിമയില്‍ ജോര്‍ജ്ജ് കറുത്ത ഷര്‍ട്ട് ഇട്ടപ്പോള്‍ എല്ലാവര്‍ക്കും ആഹാ... ഈ പാവപ്പെട്ട പിസി ജോര്‍ജ്ജ് കറുത്ത ഷര്‍ട്ട് ഇപ്പോള്‍ ഓഹോ... ഇതെന്ത് ന്യായം!

അത്രയേ ഉള്ളൂ...

അത്രയേ ഉള്ളൂ...

സത്യത്തില്‍ എന്താണ് പിസി ജോര്‍ജ്ജിന്റെ ഉദ്ദേശം. ഇനിയിപ്പോള്‍ മകനെ ഒരു എംപിയാക്കാനോ ഒരു ഗവര്‍ണര്‍ സ്ഥാനം കിട്ടാനോ മറ്റോ ആണോ!

കൂട്ടുകൂടിയപ്പോള്‍

കൂട്ടുകൂടിയപ്പോള്‍

രാജേട്ടന്‍ ആണെങ്കില്‍ പരമ സാത്വികന്‍ ആയിരുന്നു. പച്ചവെള്ളം പോലും ചവച്ചരച്ച് കഴിക്കുന്ന ആള്‍. ജോര്‍ജ്ജിന്റെ കൂടെ ഒരു ദിവസം കൂടിയതേ ഉള്ളൂ... ഇങ്ങനെ ആയത്രെ!

എളുപ്പമാണ്

എളുപ്പമാണ്

പിസി ജോര്‍ജ്ജിനെ തിരിച്ചറിയാന്‍ വളരെ എളുപ്പമാണത്രെ... ആരാണെന്ന് ചോദിച്ചാല്‍ പച്ചത്തെറിയാണോ മറുപടിയായി വരുന്നത്... അത് പിസി തന്നെ!

ഡീസന്റായിക്കാണും!

ഡീസന്റായിക്കാണും!

ഇതിപ്പോള്‍ കാര്യസ്ഥന്‍ സിനിമയില്‍ സുരാജ് വെഞ്ഞാറമൂട് പറഞ്ഞതുപോലെ ആകുമോ എന്നാണ് സംശയം. ഇത്രയ്ക്കങ്ങ് ഡീസന്റ് ആയിപ്പോകുമോ!

വീട്ടിലെത്തിയാല്‍

വീട്ടിലെത്തിയാല്‍

പിസി ജോര്‍ജ്ജിന്റെ കൂടെ കൂടിയ ഒ രാജഗോപാലിന് സംഭവിക്കാവുന്ന മാറ്റങ്ങള്‍ തന്നെയാണ് ട്രോളന്‍മാരുടെ പ്രധാന വിഷയം. ഇനിയെങ്ങാനും....

തേപ്പ് ഉറപ്പാണ്

തേപ്പ് ഉറപ്പാണ്

റിപ്പബ്ലിക് ചാനലില്‍ നിന്ന് ആണല്ലോ പിസി ജോര്‍ജ്ജിന് അത്യുഗ്രന്‍ തേപ്പ് കിട്ടിയത്. അതൊന്ന് ഓര്‍മിപ്പിക്കാന്‍ നോക്കിയതായിരുന്നു രാജേട്ടന്‍....

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+