ദിലീപ് അന്ന് പറഞ്ഞ കൊടും നുണ...? അതും നാട്ടുകാരുടെ മൊത്തം മുഖത്ത് നോക്കിപ്പറഞ്ഞത്; വീഡിയോ...

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായിട്ട് ആഴ്ചകള്‍ പിന്നിട്ടിരിക്കുന്നു. ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കേസ് അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ രണ്ടാം ഭാര്യയായ കാവ്യ മാധവനെ പോലീസ് ചോദ്യം ചെയ്ത് കഴിഞ്ഞു. കാവ്യയെ വീണ്ടും ചോദ്യം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഗതി ഇങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് പണ്ട് ദീലീപ് കേരള ജനതയോട് പറഞ്ഞ ഒരു 'കൊടും നുണ' വീണ്ടും ചര്‍ച്ചയാകുന്നത്. അത് തന്റെ രണ്ടാം വിവാഹത്തെ കുറിച്ചുള്ളത് തന്നെ ആയിരുന്നു.

കാവ്യ മാധവനുമായി പ്രണയം ഒന്നും ഉണ്ടായിരുന്നില്ല എന്നായിരുന്നു ദിലീപ് പറഞ്ഞത്. വിവാഹം കഴിയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍, താന്‍ കാരണം ബലിയാടായ പെണ്‍കുട്ടിയെ തന്നെ കൂട്ടുകാരിയാക്കുകയാണ് എന്നായിരുന്നു അത്. എന്നാല്‍ ദിലീപും കാവ്യയും പ്രണയത്തിലായിരുന്നു എന്നാണ് കേസ് അന്വേഷിക്കുന്ന പോലീസ് പറയുന്നത്.

ദിലീപും കാവ്യയും

ദിലീപും കാവ്യയും

2016 നവംബര്‍ 25 ന് ആയിരുന്നു ദിലീപ് കാവ്യ മാധവനെ വിവാഹം കഴിച്ചത്. ആ ദിവസം രാവലെ മാത്രമാണ് മാധ്യമങ്ങള്‍ പോലും വിവാഹ വാര്‍ത്ത അറിഞ്ഞത് എന്നതാണ് സത്യം.

ലൈവില്‍ വന്ന് പറഞ്ഞു

ലൈവില്‍ വന്ന് പറഞ്ഞു

തന്റെ വിവാഹക്കാര്യം ദിലീപ് തന്നെ ആയിരുനനു ഫേസ്ബുക്ക് ലൈവില്‍ വന്ന് പറഞ്ഞത്. അന്ന് അത് ഏറെ ചര്‍ച്ചയാവുകയും ചെയ്തു.

 പ്രണയം ഒന്നും അല്ല?

പ്രണയം ഒന്നും അല്ല?

കാവ്യയും താനും തമ്മില്‍ പ്രണയം ഒന്നും ഉണ്ടായിരുന്നില്ല എന്ന രീതിയില്‍ ആയിരുന്നു അന്ന് ദിലീപിന്റെ പ്രതികരണം. ഇത് വലിയ സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു.

താന്‍ കാരണം ബലിയാടായ കാവ്യ

താന്‍ കാരണം ബലിയാടായ കാവ്യ

തന്റെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ പെട്ട് ബലിയാടായ ആളാണ് കാവ്യ മാധവന്‍. അതുകൊണ്ടാണ് കാവ്യയെ വിവാഹം കഴിക്കുന്നത് എന്നായിരുന്നു ദിലീപ് അന്ന് പറഞ്ഞത്.

വിവാഹമോചനത്തിനും കാരണം

വിവാഹമോചനത്തിനും കാരണം

തന്റെ ആദ്യ വിവാഹ ബന്ധം വേര്‍പെടാനുള്ള കാരണം കാവ്യ മാധവന്‍ അല്ലെന്നും ദിലീപ് അന്ന് വിവാഹത്തിന് ശേഷം പറഞ്ഞിരുന്നു. പക്ഷേ എന്താണ് ആ വിവാഹമോചനത്തിനുള്ള കാരണം എന്ന് പറഞ്ഞതും ഇല്ല.

നല്ലൊരു കുടുംബ ജീവിതം ഉണ്ടാകാന്‍

നല്ലൊരു കുടുംബ ജീവിതം ഉണ്ടാകാന്‍

നല്ലൊരു കുടുംബജീവിതം ഉണ്ടാകാന്‍ എല്ലാവരുടേയും പ്രാര്‍ത്ഥന വേണം എന്നാണ് അന്ന് വിവാഹ ശേഷം ദിലീപും കാവ്യ മാധവനും എല്ലാവരോടും ആവശ്യപ്പെട്ടത്. സ്‌നേഹത്തോടെ പിന്തുണയ്ക്കുക, പ്രാര്‍ത്ഥിക്കുക- ഇതായിരുന്നു ആവശ്യം.

എല്ലാം നുണയോ?

എല്ലാം നുണയോ?

കാവ്യയുമായി അത്തരത്തിലുള്ള ബന്ധം ഒന്നും ഉണ്ടായിരുന്നില്ല എന്ന് അന്ന് പറഞ്ഞത് മുഴുവന്‍ നുണയല്ലേ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. കാരണം നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് പുറത്ത് വിടുന്ന വിവരങ്ങള്‍ അങ്ങനെയുള്ളതാണ്.

വ്യക്തി വൈരാഗ്യം

വ്യക്തി വൈരാഗ്യം

തന്റെ വിവാഹ ബന്ധം തകര്‍ത്തതില്‍ ഉള്ള വ്യക്തി വൈരാഗ്യം ആണ് നടിയെ ആക്രമിക്കാനുളള കാരണം എന്നാണ് പോലീസ് നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിവാഹ ബന്ധം തകരാനുള്ള കാരണവും പറയുന്നുണ്ട്.

മഞ്ജുവിനെ വിവരം അറിയിച്ചത്

മഞ്ജുവിനെ വിവരം അറിയിച്ചത്

ദിലീപും കാവ്യയും തമ്മിലുള്ള ബന്ധം മഞ്ജു വാര്യരെ അറിയിച്ചത് ആക്രമണത്തിന് ഇരയായ നടിയായിരുന്നു എന്നാണ് പറയുന്നത്. ഇതാണത്രെ കടുത്ത വൈരാഗ്യത്തിന് കാരണമായത്.

കാവ്യയും സമ്മതിച്ചു

കാവ്യയും സമ്മതിച്ചു

താനും ദിലീപും തമ്മില്‍ ഉണ്ടായിരുന്ന അടുപ്പത്തെ കുറിച്ച് കാവ്യ മാധവനും പോലീസിനോട് സമ്മതിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് പേരും മുമ്പ് പൊതുസമൂഹത്തോട് പറഞ്ഞത് മുഴുവന്‍ പച്ചക്കള്ളം ആയിരുന്നോ?

ഏട്ടനെ പോലെ

ഏട്ടനെ പോലെ

ദിലീപ് സ്വന്തം സഹോദരനെ പോലെ ആണ് എന്നൊക്കെ കാവ്യ മാധവന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. കുറേ സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചതുകൊണ്ട് മാത്രമാണ് തങ്ങള്‍ക്കെതിരെ ഇത്തരത്തില്‍ ഗോസിപ്പുകള്‍ പ്രചരിക്കുന്നത് എന്നായിരുന്നു ദിലീപ് ഒരിക്കല്‍ പ്രതികരിച്ചത്.

കാവ്യയുടെ വിവാഹമോചനം

കാവ്യയുടെ വിവാഹമോചനം

കാവ്യ മാധവന്റെ ആദ്യം വിവാഹം തകര്‍ന്നപ്പോഴും ദിലീപുമായുള്ള ബന്ധം ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഇത് സംബന്ധിച്ച് ഒരു ടെലിഫോണ്‍ ശബ്ദരേഖയും വ്യാപകമായി പ്രചരിച്ചിരുന്നു എന്നതാണ് സത്യം.

സോഷ്യല്‍ മീഡിയ വെറുതേ വിടുമോ?

സോഷ്യല്‍ മീഡിയ വെറുതേ വിടുമോ?

ദിലീപിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റുകള്‍ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പലരും. അങ്ങനെ വരുമ്പോള്‍ ഇക്കാര്യങ്ങള്‍ അവര്‍ വെറുതേ വിടുമോ?

ആ വീഡിയോയും കുത്തിപ്പൊക്കുന്നു

ആ വീഡിയോയും കുത്തിപ്പൊക്കുന്നു

വിവാഹ ദിനത്തില്‍ ദിലീപ് നടത്തിയ ഫേസ്ബുക്ക് ലൈവ് വീഡിയോയും ഇപ്പോള്‍ കുത്തിപ്പൊക്കിയെടുത്തിട്ടുണ്ട് ചിലര്‍. ആ വീഡിയോയില്‍ പറയുന്നതും ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങളും വൈരുദ്ധ്യങ്ങളാണ്.

വീഡിയോ കാണാം

ഇതാണ് ദിലീപിന്റെ ആ ഫേസ്ബുക്ക് ലൈവിന്റെ വീഡിയോ. അന്ന് അത്രയേറെ പേരാണ് ഇത് കണ്ടിരുന്നത്. പത്തൊമ്പത് ലക്ഷത്തോളം പേര്‍. ഇരുപത്തിയയ്യായിരത്തോളം ഷെയറുകളും ലഭിച്ചു.

Police Questioning Edavela Babu
ആരാധകര്‍ എന്ത് പറയും

ആരാധകര്‍ എന്ത് പറയും

ദിലീപിനെ എല്ലാ വിഷയങ്ങളിലും പിന്തുണച്ചിരുന്ന ആരാധകര്‍ ഒരുപാടുണ്ട്. എന്നാല്‍ അവര്‍ പോലും ഇപ്പോള്‍ ആകെ ആശയക്കുഴപ്പത്തില്‍ ആണ്. ദിലീപ് അന്ന് പറഞ്ഞത് നുണയായിരുന്നുവെങ്കില്‍, ഇപ്പോള്‍ പറയുന്നത് എന്തായിരിക്കും എന്ന സംശയം അവര്‍ക്കും ഉണ്ട്.

English summary
Attack against actress: Dileep's old Facebook live video about second marriage with Kavya Madhavan questioned by social media
Please Wait while comments are loading...