ദിലീപ് ഒന്നാം പ്രതിയായേക്കും: ഇപ്പോള്‍ കുറച്ച് റിലാക്‌സേഷനുണ്ടെന്ന് ദിലീപ് ഓണ്‍ലൈനിന്റെ പരിഹാസം
ദിലീപിന് വേണ്ടി ഏറ്റവും അധികം ശക്തമായി രംഗത്ത് വന്നത് അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷന്‍െ ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ ആയിരുന്നു. ദിലീപിനെതിരെ വാര്‍ത്തകളുടെ കുത്തൊഴുക്കുണ്ടായപ്പോഴെല്ലാം അവര്‍ അതിനെ പ്രതിരോധിക്കാന്‍ രംഗത്ത് വന്നിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഒന്നാം പ്രതി ആയേക്കും എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം. രാമലീല വിജയാഘോഷത്തിനിടയ്ക്കും ഈ വാര്‍ത്തയോട് പ്രതികരിക്കുന്നുണ്ട് ദിലീപ് ഓണ്‍ലൈനും ദിലീപ് ഫാന്‍സ് ക്ലബ്ബും.
പുതിയ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഇത്തിരി റിലാക്‌സേഷനുണ്ട് എന്നാണ് ദിലീപ് ഓണ്‍ലൈനിന്റെ പരിഹാസം.

ഒന്നാം പ്രതിയായേക്കും
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഒന്നാം പ്രതിയായേക്കും എന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. അടുത്ത ദിവസം തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും എന്നും റിപ്പോര്‍ട്ടുകളുണ്ട്.
റിലാക്‌സേഷന്‍ ഉണ്ട്!!!
ഇപ്പോള്‍ കുറച്ച് റിലാക്‌സേഷന്‍ ഉണ്ട് എന്നാണ് ഈ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ട് ദിലീപ് ഓണ്‍ലൈനില്‍ വന്ന കുറിപ്പ്. മറ്റൊരാള്‍ എഴുതിയ കുറിപ്പ് ഷെയര്‍ ചെയ്തിരിക്കുകയാണ് ദിലീപ് ഓണ്‍ലൈന്‍.

സുനിക്ക് സര്‍ക്കാര്‍ ജോലി
ആക്രമിക്കപ്പെട്ട നടിയോട് സുനിക്ക് മുന്‍വൈരാഗ്യമോ ദേഷ്യമോ ഇല്ലാത്തതിനാല്‍ സുനിയേട്ടനെ കുറ്റവിമുക്തനാക്കാനും സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരവും നല്‍കാനും അന്വേഷണ സംഘം ശുപാര്‍ശ ചെയ്യും എന്നാണ് കരുതുന്നത് എന്ന രീതിയിലാണ് ആ ഫേസ്ബുക്ക് പോസ്റ്റ്.
കട്ട വെയ്റ്റിങ് എന്ന്
'നിങ്ങള്‍ പൊളിക്ക് പോലീസ് ഏമാന്‍മാരേ. ഞങ്ങള്‍ കട്ട് വെയ്റ്റിങ്. കൃത്യം ചെയ്ത പള്‍സര്‍ സുനി പോലും ശിക്ഷിക്കപ്പെടില്ല. സംഭവിക്കാന്‍ പോകുന്നത് അതാണ്. പോലീസിനും തിരിച്ച് നന്ദി കാണിക്കണമല്ലോ' - ദിലീപ് ഓണ്‍ലൈനില്‍ വന്ന മറ്റൊരു കുറിപ്പ് ഇങ്ങനെ ആണ്.
മാധ്യമ, പിആര്‍ മുതലാളിമാര്‍
ദിലീപിനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കും എന്ന് പറഞ്ഞ് മാധ്യമ, പിആര്‍ മുതലാളിമാര്‍ വീണ്ടും വരികയാണ് എന്നാണ് ഷെയര്‍ ചെയ്യപ്പെട്ട മറ്റൊരു പോസ്റ്റില്‍ പറയുന്നത്. പോലീസിനോട് ചോദിച്ചാല്‍ അവര്‍ തന്നെ കൈമലര്‍ത്തുമത്രെ.

പിന്നില്‍ സോളാര്‍ എന്ന്
സോളാര്‍ കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ വേണ്ടിയാണ് ഈ വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് മറ്റൊരു ആരോപണം. പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കണമെങ്കില്‍ ദിലീപിനെ തന്നെ മുന്നില്‍ നിര്‍ത്തേണ്ടിവരുമത്രെ.
സുനി മാപ്പ് സാക്ഷിയാകുമോ
'ആദ്യം ദിലീപേട്ടന്‍ പതിനൊന്നാം പ്രതി. പിന്നെ രണ്ടാം പ്രതി. ഇപ്പോള്‍ ദേ ഒന്നാം പ്രതി. ഇനി നാളെ സുനിയേട്ടന്‍ മാപ്പുസാക്ഷിയാകുമോ ആവോ' - ദിലീപ് ഫാന്‍സ് ക്ലബ്ബിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു.


Click it and Unblock the Notifications
