ദിലീപിന്റെ പ്രതികാര പട്ടിക തയ്യാര്‍!!! പിണറായി വിജയനും മമ്മൂട്ടിയും ലിസ്റ്റില്‍... പല്ലിശ്ശേരി വക!

Recommended Video

cmsvideo
    പ്രതികാരത്തിനൊരുങ്ങി ദിലീപ്? മമ്മൂട്ടിയും പിണറായിയും ലിസ്റ്റില്‍ | Oneindia Malayalam

    നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമ മംഗളം പത്രാധിപര്‍ പല്ലിശ്ശേരി എഴുതിക്കൂട്ടിയ സംഭവങ്ങള്‍ ആരും മറന്നുകാണില്ല. എല്ലാത്തിന്റേയും 'ലൈവ'് സാക്ഷി എന്ന മട്ടിലായിരുന്നു പല കഥകളും. എന്നാല്‍ പല്ലിശ്ശേരി പറഞ്ഞത് പലതും സത്യമായിരുന്നു എന്നാണ് പിന്നീട് പുറത്ത് വന്ന പല റിപ്പോര്‍ട്ടുകളും തെളിയിച്ചത്.

    ഇപ്പോഴിതാ പല്ലിശ്ശേരി പുതിയ ചില കഥകളുമായിട്ടാണ് രംഗത്ത് വന്നിട്ടുള്ളത്. പുറത്തിറങ്ങിയാല്‍ പ്രതികാരം തീര്‍ക്കാന്‍ ഉള്ള ആളുകളുടെ പട്ടിക തന്നെ ദിലീപ് തയ്യാറാക്കിയിട്ടുണ്ട് എന്നൊക്കെയാണ് പല്ലിശ്ശേരിയുടെ പക്ഷം.

    തന്റെ അഭ്രലോകം പംക്തിയില്‍ പല്ലിശ്ശേരി പുറത്ത് വിട്ട 'ദിലീപിന്റെ പ്രതികാര പട്ടികയില്‍' ആരും ഞെട്ടുന്ന ആളുകളാണ് ഉള്ളത്.

    അഭ്രലോകം

    അഭ്രലോകം

    സിനിമ മംഗളത്തില്‍ പല്ലിശ്ശേരി എഴുതുന്ന അഭ്രലോകം എന്ന പംക്തിയിലാണ് പുതിയ കാര്യങ്ങള്‍ ഉള്ളത്. അഭ്രലോകത്തിന്റെ 451-ാം ഭാഗത്തിലാണ് കാര്യങ്ങള്‍ പറയുന്നത്.

    പ്രതികാരം ചെയ്യാന്‍

    പ്രതികാരം ചെയ്യാന്‍

    ദിലീപ് പുറത്തിറങ്ങിയാല്‍ പ്രതികാരം ചെയ്യാന്‍ ഒരു പട്ടിക തയ്യാറാക്കിയിട്ടുണ്ട് എന്നാണ് പ്രചരിക്കുന്ന വാര്‍ത്ത എന്ന രീതിയില്‍ പല്ലിശ്ശേരി പറയുന്നത്. അക്കൂട്ടത്തില്‍ ഉള്ള ആളുകളുടെ പേരുകളെ കുറിച്ചും പല്ലിശ്ശേരി സൂചന നല്‍കുന്നുണ്ട്.

    മുഖ്യമന്ത്രിയും മമ്മൂട്ടിയും

    മുഖ്യമന്ത്രിയും മമ്മൂട്ടിയും

    മുഖ്യമന്ത്രി പിണറായി വിജയനും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒക്കെ ആ പട്ടികയില്‍ ഉണ്ടെന്നാണ് പല്ലിശ്ശേരി പറയുന്നത്. തന്നെ വിളിച്ച ഒരാള്‍ പറഞ്ഞു എന്ന രീതിയില്‍ ആണ് കെട്ടോ ഇതെല്ലാം പല്ലിശ്ശേരി പറയുന്നത്.

    സഹായിക്കുകയല്ലേ ചെയ്തത്

    സഹായിക്കുകയല്ലേ ചെയ്തത്

    മമ്മൂട്ടി ദിലീപിനെ സഹായിക്കുകയല്ലേ ചെയ്തത് എന്ന് പല്ലിശ്ശേരി ചോദിച്ചത്രെ... എന്നാല്‍ വിളിച്ചത് ആരാണെന്നതിന് കൃത്യമായ ഉത്തരം ഒന്നും പല്ലിശ്ശേരി പറയുന്നില്ല. അങ്ങനെ ഒരാള്‍ വിളിച്ചോ എന്നതിന് തെളിവും ഇല്ല.

    ജാതിക്കളി

    ജാതിക്കളി

    മമ്മൂട്ടി തുടക്കം മുതല്‍ കൂടെ നിന്നു എന്നത് സത്യമാണത്രെ. എന്നാല്‍ അതിന് ശേഷം രംഗം മാറി എന്നാണ് പറയുന്നത്. ചാനല്‍ ചെയര്‍മാന്‍ എന്ന നിലയിലും ജാതിക്കളിയിലും ആണ് ആ മാറ്റം എന്നാണത്രെ വിളിച്ച ആള്‍ പറഞ്ഞത്.

    പല്ലിശ്ശേരിയുടെ അഭിപ്രായം

    പല്ലിശ്ശേരിയുടെ അഭിപ്രായം

    ദിലീപിനെ ആദ്യം ചോദ്യം ചെയ്തപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതായിരുന്നു എന്നാണ് പല്ലിശ്ശേരി പറയുന്നത്. എന്നാല്‍ അടുത്ത ദിവസം അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപ് ഉണ്ടാകണം എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നത്രെ.

    മമ്മൂട്ടിയുടെ ഇടപെടല്‍

    മമ്മൂട്ടിയുടെ ഇടപെടല്‍

    അറസ്റ്റ് ഒഴിവാക്കാന്‍ മമ്മൂട്ടിയില്‍ സമ്മര്‍ദ്ദം ചെലത്ത എന്നാണ് പല്ലിശ്ശേരി പറയുന്നത്. ചാനലിന്റെ ചെയര്‍മാന്‍ എന്ന നിലയിലും മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്‍ എന്ന നിലയിലും ആയിരുന്നത്രെ ഇത്.

    നീതിയല്ലെന്ന് അറിഞ്ഞിട്ടും

    നീതിയല്ലെന്ന് അറിഞ്ഞിട്ടും

    താന്‍ ചെയ്യുന്നത് നീതിയല്ല എന്ന് അറിഞ്ഞിട്ടും മമ്മൂട്ടി ദിലീപിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി എന്നാണ് പല്ലിശ്ശേരിയുടെ പക്ഷം. മുഖ്യമന്ത്രിയെ നേരിട്ട് കിട്ടാതിരുന്നപ്പോള്‍ ജോണ്‍ ബ്രിട്ടാസ് വഴിയാണ് ഇത് സാധ്യമാക്കിയത് എന്നും പല്ലിശ്ശേരി പറയുന്നുണ്ട്.

    മുഖ്യമന്ത്രി മനസ്സിലാക്കിയപ്പോള്‍

    മുഖ്യമന്ത്രി മനസ്സിലാക്കിയപ്പോള്‍

    എന്നാല്‍ മുഖ്യമന്ത്രി കാര്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ സത്യസന്ധമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു എന്നാണ് പല്ലിശ്ശേരി പറയുന്നത്. മധ്യസ്ഥത്തിന് ആരും തന്നെ സമീപിക്കരുത് എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ അതില്‍ എല്ലാം വ്യക്തമായിരുന്നു എന്നും പല്ലിശ്ശേരി പറയുന്നുണ്ട്.

    ഇപ്പോള്‍ ശത്രു

    ഇപ്പോള്‍ ശത്രു

    ഇപ്പോള്‍ മറ്റ് പലരേയും പോലെ മുഖ്യമന്ത്രിയും മമ്മൂട്ടിയും ജയിലില്‍ കിടക്കുന്ന വിഐപിയുടെ ശത്രുവായി എന്നാണ് പല്ലിശ്ശേരി പറയുന്നത്. എന്ത് വിലകൊടുത്തും കേസില്‍ നിന്ന് രക്ഷപ്പെടാനും അതിന് ശേഷം കണക്ക് തീര്‍ക്കേണ്ടവരുടെ പട്ടിക ഉണ്ടാക്കി കണക്ക് തീര്‍ക്കാനും ആണ് പദ്ധതിയെന്ന് ദിലീപിന്റെ അടുപ്പക്കാരില്‍ നിന്ന് അറിയാനിടയായിട്ടുണ്ട് എന്നും പല്ലിശ്ശേരി പറയുന്നുണ്ട്.

    ശ്രീകുമാര്‍ മേനോനെ തട്ടാന്‍!!!

    ശ്രീകുമാര്‍ മേനോനെ തട്ടാന്‍!!!

    ശ്രീകുമാര്‍ മേനോനെ തട്ടാന്‍ രണ്ട് കോടി രൂപ വാഗ്ദാനം ചെയ്തതായി ഒരു ശ്രുതിയുണ്ടെന്ന് തന്നെ വിളിച്ച ഒരു ദിലീപ് ഫാന്‍സ് നേതാവിനോട് ചോദിച്ചതായും പല്ലിശ്ശേരി പറയുന്നുണ്ട്. അത് ശരിയാകാന്‍ സാധ്യതയില്ലെന്നാണത്രെ ആ കക്ഷി പറഞ്ഞത്.

    പറഞ്ഞ കാശ് കൊടുക്കാത്ത ദിലീപേട്ടന്‍!!!

    പറഞ്ഞ കാശ് കൊടുക്കാത്ത ദിലീപേട്ടന്‍!!!

    ജോലി ചെയ്തവര്‍ക്ക് പറഞ്ഞ കാശ് കൊടുക്കാത്ത ആളാണ് തങ്ങളുടെ ദിലീപേട്ടന്‍ എന്നാണത്രെ ആ ഫാന്‍സ് അസോസിയേഷന്‍ നേതാവ് പറഞ്ഞത്. അതുകൊണ്ട് ശ്രീകുമാര്‍ മേനോനെ കുറിച്ച് പറഞ്ഞത് വെറും ശ്രുതി മാത്രമായി കരുതിയാല്‍ മതിയെന്നും അയാള്‍ പല്ലിശ്ശേരിയോട് പറഞ്ഞത്രെ.

    എന്താണ് സത്യം

    എന്താണ് സത്യം

    പല്ലിശ്ശേരി പറയുന്ന കാര്യങ്ങളില്‍ എത്രത്തോളം സത്യമുണ്ട് എന്ന് കണ്ടെത്തുക വിഷമമാണ്. ഭരും പേരും ഇല്ലാത്ത ചില ഫോണ്‍ കോളുകളേയും കത്തുകളേയും ഒക്കെ അധികരിച്ചാണ് പലപ്പോഴും അദ്ദേഹം പലതും എഴുതി വിടാറുള്ളത് എന്നതാണ് യാഥാര്‍ത്ഥ്യം.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+