ഏഷ്യാനെറ്റ് ന്യൂസിന് ലൈവിലെത്തി റിമി ടോമി പണികൊടുത്തു... ഒടുവില്‍ ചര്‍ച്ചയവസാനിപ്പിച്ച് തലയൂരി!!!

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമി ടോമിയെ ചോദ്യം ചെയ്തു എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. എന്നാല്‍ റിമിയെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ആരായുക മാത്രമാണ് ഉണ്ടായത് എന്ന് പോലീസ് തന്നെ പിന്നീട് വ്യക്തമാക്കി.

കാര്യങ്ങള്‍ ഇങ്ങനെ ആയാല്‍ പിന്നെ റിമി പ്രതികരിക്കാതിരിക്കുമോ! ഏഷ്യാനെറ്റ് ന്യൂസില്‍ തത്സമയം തന്നെ റിമി എത്തുകയും ചെയ്തു. അതിന് ശേഷമാണ് അത് സംഭവിച്ചത്.

നിങ്ങള്‍ തന്നെ ഇങ്ങനെയൊക്കെ കൊടുത്താല്‍ എന്ത് ചെയ്യും എന്നായിരുന്നു റിമിയുടെ ചോദ്യം. റിമിയുടെ ടെലി ഇന്‍ നടക്കുമ്പോള്‍ പഴയ റെയ്ഡ് ദൃശ്യങ്ങള്‍ ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസില്‍ കാണിച്ചിരുന്നത്.

വിളിച്ചത് ബൈജു പൗലോസ്

വിളിച്ചത് ബൈജു പൗലോസ്

തന്നെ പോലീസ് ചോദ്യം ചെയ്തിട്ടില്ല എന്നാണ് റിമി ടോമി പറയുന്നത്. അന്വേഷണ ഉദ്യോഗസ്ഥനായ പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ് ആണ് തന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചത് എന്നാണ് റിമി ടോമി വ്യക്തമാക്കിയത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്

ദിലീപുമായി സാമ്പത്തിക ഇടപാടുണ്ട്, ബിനാമിയാണ് എന്ന രീതിയില്‍ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിനെ കുറിച്ചും റിമി പ്രതികരിച്ചു. ഏറ്റവും കൂടുതല്‍ വിഷമം ഉണ്ടാക്കുന്നത് ഇല്ലാത്ത കാര്യങ്ങള്‍ ഇങ്ങനെ പ്രചരിപ്പിക്കുന്നതാണെന്നും റിമി പ്രതികരിച്ചു.

അന്ന് പറഞ്ഞേനെ

അന്ന് പറഞ്ഞേനെ

രണ്ടുവര്‍ഷം മുമ്പ് ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അവര്‍ അത് അന്ന് പറഞ്ഞേനെ എന്നും റിമി പറയുന്നു. എന്തെങ്കിലും കാര്യമുണ്ടെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് നേരിട്ട് ചോദിക്കാവുന്നതാണ് എന്നും റിമി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

അതാ വരുന്നു ദൃശ്യങ്ങള്‍

അതാ വരുന്നു ദൃശ്യങ്ങള്‍

ഈ ടെലിഫോണ്‍ സംഭാഷണം തുടര്‍ന്ന് പോകുമ്പോള്‍ കാണിച്ചിരുന്ന ദൃശ്യങ്ങളില്‍, രണ്ട് വര്‍ഷം മുമ്പ് റിമിയുടെ വീട്ടില്‍ നടന്ന ആദായ നികുതി വകുപ്പ് റെയ്ഡിന്റെ ദൃശ്യങ്ങളും ഉണ്ടായിരുന്നു. ഇത് കണ്ടാല്‍ റിമി വെറുതേയിരിക്കുമോ?

അപ്പോള്‍ തന്നെ പറഞ്ഞു

അപ്പോള്‍ തന്നെ പറഞ്ഞു

രണ്ട് വര്‍ഷം മുമ്പ് നടന്ന ഇന്‍കം ടാക്‌സിന്റെ റെയ്ഡ് ഇപ്പോള്‍ ഏഷ്യാനെറ്റില്‍ കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല എന്നായിരുന്നു റിമിയുടെ പ്രതികരണം. നിങ്ങള് തന്നെ ഇങ്ങനെ കാണിക്കുന്നതാണ് ഞങ്ങളെ പോലുള്ളവരെ ഏറ്റവും വിഷമിപ്പിക്കുന്നത് എന്നായിരുന്നു അടുത്ത വാചകം.

തെറ്റായ ന്യൂസ് കാണിക്കുന്നത്

തെറ്റായ ന്യൂസ് കാണിക്കുന്നത്

തെറ്റായ ന്യൂസ് കാണിക്കുന്നത് തങ്ങളെ അത്രത്തോളം ബാധിക്കുന്നുണ്ട് .ഇപ്പോള്‍ നിങ്ങള്‍ കാണിച്ചുകൊണ്ടിരിക്കുന്നത് പണ്ടത്തെ ഇന്‍കം ടാക്‌സ് റെയ്ഡ് ആണ്. ഇപ്പോള്‍ റെയ്ഡ് ഒന്നും നടക്കുന്നില്ല എന്നും റിമി പറഞ്ഞു.

റിമി പറഞ്ഞതിനപ്പുറം

റിമി പറഞ്ഞതിനപ്പുറം

റിമി പറഞ്ഞതിന് അപ്പുറത്തേക്കുള്ള ഒരു വിവരങ്ങളും തങ്ങള്‍ കൊടുത്തിട്ടില്ല എന്ന് അവതാരക കൃത്യമായി മറുപടി പറഞ്ഞു. പക്ഷേ റിമിയെ വിഷമിപ്പിച്ചത് ആ ദൃശ്യങ്ങള്‍ ആയിരുന്നു എന്ന് മാത്രം.

പിന്നേയും കാണിക്കുന്നു എന്ന്

പിന്നേയും കാണിക്കുന്നു എന്ന്

അത് കഴിഞ്ഞ മറ്റൊരു കാര്യം പറഞ്ഞു തുടങ്ങുകയായിരുന്നു റിമി. അപ്പോള്‍ അതാ വീണ്ടും അതേ ദൃശ്യങ്ങള്‍... റിമി പിന്നേയും പ്രതികരിച്ചു.

ആളുകള്‍ തെറ്റിദ്ധരിക്കുകയല്ലേ

ആളുകള്‍ തെറ്റിദ്ധരിക്കുകയല്ലേ

റിമിയുടെ ദൃശ്യങ്ങള്‍ കാണിക്കുകയ മാത്രമാണ് ചെയ്യുന്നത് എന്നായി അവതാരകയുടെ പ്രതികരണം. പക്ഷേ ദൃശ്യങ്ങള്‍ ഇങ്ങനെ കാണിച്ചാല്‍ ആളുകള്‍ തെറ്റിദ്ധരിക്കില്ലേ എന്നായി റിമിയുടെ മറു ചോദ്യം

നിങ്ങളുടെ വീട്ടില്‍ ആയിരുന്നെങ്കില്‍

നിങ്ങളുടെ വീട്ടില്‍ ആയിരുന്നെങ്കില്‍

നിങ്ങളുടെ വീട്ടിലായിരുന്നു ഇങ്ങനെ ഒരു സംഭവം ഉണ്ടാത് . അത് മാത്രം ഒന്ന് ചിന്തിക്കുക എന്നായിരുന്നു റിമി പിന്നീട് പറഞ്ഞത്. ഇപ്പോള്‍ നടക്കുന്ന കാര്യമാണെന്നല്ലേ ആളുകള്‍ വിചാരിക്കുകയുള്ളൂ എന്നും റിമി പറഞ്ഞു

പ്രശ്‌നം റിമിയുടേത് തന്നെ

പ്രശ്‌നം റിമിയുടേത് തന്നെ

സാധാരണ വാര്‍ത്താ ചാനലുകളില്‍ ടെലി ഇന്‍ നടക്കുമ്പോള്‍ ഇങ്ങനെ തന്നെ ആണ് ദൃശ്യങ്ങള്‍ നല്‍കാറുള്ളത്. അതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ഉണ്ടെങ്കില്‍ അത് തന്നെ കാണിക്കും. എന്നാല്‍ ഇക്കാര്യം റിമിക്ക് അറിയാതെ പോയി എന്നതായിരുന്നു യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്.

ചര്‍ച്ച തന്നെ അവസാനിപ്പിച്ചു

ചര്‍ച്ച തന്നെ അവസാനിപ്പിച്ചു

ഒടുവില്‍ റിമി ടോമിയുമായുള്ള ഫോണ്‍ സംഭാഷണം ഒരുവിധത്തില്‍ അവസാനിപ്പിക്കുകയായിരുന്നു അവതാരക. റിമി പറഞ്ഞ കാര്യങ്ങള്‍ മാത്രമേ സ്‌ക്രോള്‍ ആയിട്ട് പോലും കൊടുത്തിട്ടുള്ളൂ എന്നും അവതാരക വ്യക്തമാക്കി.

വീഡിയോ കാണാം

റിമി ടോമി ഏഷ്യാനെറ്റ് ന്യൂസില്‍ പറഞ്ഞത് കാണാം.

English summary
Attack Against Actress: Rimi Tomy's live response in Asianet News. Rimi criticised Asianet News for showing old income tax raid visuals.
Please Wait while comments are loading...