ബിഗ് ബോസ് സീസണ്‍ 3ന് വിജയി ഉണ്ട്, പുതിയ പ്രഖ്യാപനവുമായി ചാനല്‍, ആവേശത്തില്‍ ഫാന്‍സ്

ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ ഫിനാലെയ്ക്ക് തൊട്ട് മുന്‍പേ അവസാനിച്ചതിന്റെ വിഷമത്തിലാണ് ആരാധകര്‍. ആരാകും ഇത്തവണ ബിഗ് ബോസിലെ വിജയി എന്ന ചോദ്യത്തിന് ഉത്തരമാകാന്‍ പോവുകയാണ്. ഇത് സംബന്ധിച്ച് നിര്‍ണായക പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ചാനല്‍.. ഇതോടെ ബിഗ് ബോസ് ഫാന്‍സ് വന്‍ ആവേശത്തിലായിരിക്കുകയാണ്. വിശദമായി അറിയാം.

വില്ലനായി കൊവിഡ്

വില്ലനായി കൊവിഡ്

ബിഗ് ബോസ് മലയാളം സീസണ്‍ 2ന് വിജയി ഉണ്ടായിരുന്നില്ല. കൊവിഡ് കാരണം പരിപാടി നിര്‍ത്തി വെക്കേണ്ടി വന്നതായിരുന്നു കാരണം. ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നും സമാനമായ സാഹചര്യത്തിലാണ് നിര്‍ത്തി വെക്കേണ്ടി വന്നത്. കൊവിഡ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം തമിഴ്‌നാട്ടില്‍ വെച്ച് പരിപാടിയുടെ ഷൂട്ടിംഗ് അധികൃതര്‍ തടയുകയായിരുന്നു.

95 ദിവസം പൂർണം

95 ദിവസം പൂർണം

95 ദിവസം ആയിരുന്നു ബിഗ് ബോസ് പൂര്‍ത്തിയാക്കിയിരുന്നത്. ടിക്കറ്റ് ടു ഫിനാലെ എന്നുളള ടാസ്‌ക് ആയിരുന്നു പരിപാടിയില്‍ നടന്ന് കൊണ്ടിരുന്നത്. ഇനി 5 ദിവസത്തെ പരിപാടി മാത്രമായിരുന്നു ബാക്കി ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ ഷോ പുനരാരംഭിക്കുമെന്നും പെട്ടെന്ന് ഫിനാലെ നടത്തി വിജയിയെ പ്രഖ്യാപിക്കും എന്നുമുളള റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇനി ഷൂട്ടിംഗ് നടക്കില്ല

ഇനി ഷൂട്ടിംഗ് നടക്കില്ല

എന്നാല്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നത് കാരണം പരിപാടിയുടെ തുടര്‍ചിത്രീകരണം സാധ്യമാകില്ലെന്നാണ് ചാനല്‍ വ്യക്തമാക്കിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ ഹോട്ടലില്‍ തുടരുന്ന മത്സരാര്‍ത്ഥികള്‍ ഇതോടെ കേരളത്തിലേക്ക് തിരിക്കുകയാണ്. ഷോ ചിത്രീകരണം നടക്കില്ലെങ്കിലും ഇത്തവണ ബിഗ് ബോസിന് വിജയി ഇല്ലാതെ പോകില്ലെന്നും ചാനല്‍ അറിയിച്ചിരിക്കുകയാണ്.

അവസാന റൗണ്ടില്‍ എട്ട് മത്സരാര്‍ത്ഥികള്‍

അവസാന റൗണ്ടില്‍ എട്ട് മത്സരാര്‍ത്ഥികള്‍

ബിഗ് ബോസിലെ അവസാന റൗണ്ടില്‍ ഉള്ളത് എട്ട് മത്സരാര്‍ത്ഥികള്‍ ആണ്. ഡിംപല്‍ ഭാല്‍, മണിക്കുട്ടന്‍, കിടിലന്‍ ഫിറോസ്, സായ് വിഷ്ണു, റിതു മന്ത്ര, അനൂപ്, റംസാന്‍, നോബി മാര്‍ക്കോസ് എന്നിവരാണ് ഷോയിലുളള മത്സരാര്‍ത്ഥികള്‍. ഇവരില്‍ ആരാകണം ബിഗ് ബോസ് മലയാളം സീസണ്‍ 3 വിജയി എന്നുളള തീരുമാനം പ്രേക്ഷകരുടെ കയ്യിലാണ് എന്നാണ് ചാനല്‍ വ്യക്തമാക്കിയിരിക്കുന്നത്.

വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കാം

വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കാം

ഈ മത്സരാര്‍ത്ഥികളുടെ ഇതുവരെയുളള പ്രകടനം വിലയിരുത്തി പ്രേക്ഷകര്‍ വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ആളാവും ബിഗ് ബോസിലെ വിജയകിരീടം ചൂടുക. മെയ് 24 തിങ്കളാഴ്ച മുതല്‍ ആണ് വോട്ടെടുപ്പ് ആരംഭിക്കുക. ബിഗ് ബോസിലെ വിജയി ആകാന്‍ അര്‍ഹതയുണ്ടെന്ന് നിങ്ങള്‍ കരുതുന്ന മത്സരാര്‍ത്ഥിക്ക് വോട്ട് ചെയ്യാം. തിങ്കളാഴ്ച രാത്രി 11 മണി മുതല്‍ മെയ് 29 ശനിയാഴ്ച രാത്രി 11 മണി വരെ ആണ് വോട്ട് ചെയ്യാനുളള അവസരമുളളത്.

ആരാധകർ ആവേശത്തിൽ

ആരാധകർ ആവേശത്തിൽ

ഹോട്ട് സ്റ്റാര്‍ ആപ്പില്‍ കയറി വേണം മത്സരാര്‍ത്ഥികള്‍ക്കുളള വോട്ട് രേഖപ്പെടുത്താന്‍. ഏറ്റവും കൂടുതല്‍ വോട്ട് ആര് നേടുന്നുവോ അവര്‍ ബിഗ് ബോസിലെ വിജയിയാകും. സീസണ്‍ 2 പോലെ ഇത്തവണയും ബിഗ് ബോസ് വിജയിയെ കണ്ടെത്താന്‍ സാധിക്കാതെ അവസാനിക്കും എന്ന് കരുതി നിരാശയിലാഴ്ന്ന ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ് ചാനലിന്റെ ഈ പുതിയ പ്രഖ്യാപനം.

8 പേരും കരുത്തർ

8 പേരും കരുത്തർ

ബിഗ് ബോസിലെ അവസാന 8 മത്സരാര്‍ത്ഥികളും ശക്തമാരാണ്. മണിക്കുട്ടൻ, ഡിംപൽ, കിടിലം ഫിറോസ്, സായ് വിഷ്ണു എന്നിവർക്കാണ് വിജയ സാധ്യത കൂടുതലെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ 8 പേരെ കൂടാതെ സൂര്യ ജെ മേനോന്‍, രമ്യ, അഡോണി, ഭാഗ്യലക്ഷ്മി, സജ്‌ന-ഫിറോസ്, മജ്‌സിയ ഭാനു, മിഷേല്‍, സന്ധ്യ മനോജ്, ലക്ഷ്മി ജയന്‍ എന്നിവരും മത്സരത്തിലുണ്ടായിരുന്നു. ഏറ്റവും ഒടുവിലായി ഷോയില്‍ നിന്ന് പുറത്തായത് സൂര്യയും രമ്യ പണിക്കരും ആയിരുന്നു.

Recommended Video

cmsvideo
    Bigg Boss Malayalam 3 Shoot Suspended; Contestants Shifted To A Hotel
    ആരാകും വിജയി

    ആരാകും വിജയി

    എല്ലാ മത്സരാർത്ഥികൾക്കും സോഷ്യൽ മീഡിയയിൽ ആർമി എന്ന പേരിൽ ആരാധകക്കൂട്ടങ്ങളുണ്ട്. അക്കൂട്ടത്തിൽ തന്നെ മണിക്കുട്ടനും ഡിംപലിനും വലിയ ആരാധക വൃന്ദം തന്നെയുണ്ട്. മണിക്കുട്ടൻ ഇടയ്ക്ക് മത്സരത്തിൽ നിന്ന് മാറി നിന്നപ്പോൾ തിരികെ എത്തിക്കാൻ ആരാധകർ വലിയ തോതിൽ പ്രതികരിച്ചിരുന്നു. സമാനമായാണ് ഡിംപലിനെ തിരിച്ച് എത്തിക്കാനും ആരാധകർ പ്രതികരിച്ചത്. ഇവരിലൊരാൾ വിജയിക്കും എന്നാണ് ആരാധകർ കരുതുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+