ജീവനുള്ള എലിയുടെ തല തിന്നുന്ന യുവാവ്, വീഡിയോ വൈറല്‍
സിഡ്‌നി: ജീവനുള്ള എലിയുടെ തല തിന്നുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഓസ്‌ട്രേലിയന്‍ യുവാവായ മാത്യു മാലോണി(25)യാണ് വീഡിയോ പകര്‍ത്തി ഫേസ്ബുക്കില്‍ ഇട്ടത്.
എലിയെ പാമ്പ് പിടിച്ച് തിന്നുന്നതിന്റെ നൂറില്‍ പത്ത് ശതമാനം വേദന മാത്രമാണ് താന്‍ എലിയ്ക്ക് നല്‍കിയത് എന്നായിരുന്നു യുവാവ് പറഞ്ഞത്. എന്നെങ്കിലും ഒരിക്കല്‍ മരിക്കേണ്ട എലിയെ തന്റെ ആരോഗ്യത്തിനായി ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. എലിയില്‍ നിന്നും രോഗങ്ങള്‍ പകര്‍ന്ന് എത്ര പേര്‍ മരിക്കുന്നു, ഇതിനെല്ലാം പരിഹാരമല്ലേ താന്‍ ചെയ്തത് എന്നായിരുന്നു ന്യായീകരണം.

ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതോടെ യുവാവിനെതിരെ പോലീസ് കേസ് എടുത്തു. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയ്ക്ക് ശിക്ഷയായി മൂന്ന് വര്‍ഷത്തേക്ക് മൃഗങ്ങളെ വളര്‍ത്താനുള്ള അവകാശം റദ്ദാക്കി. എല്ലാ വര്‍ഗത്തിലുമുള്ള വളര്‍ത്തു മൃഗങ്ങള്‍ യുവാവിന് ഉണ്ടായിരുന്നു. മാത്രമല്ല 100 മണിക്കൂര്‍ സോഷ്യല്‍ സര്‍വ്വീസ് ചെയ്യാനും കോടതി ഉത്തരവ്വിട്ടു.
വീഡിയോ കാണൂ...












Click it and Unblock the Notifications