നഗ്നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു, മാതാപിതാക്കള്‍ക്കെതിരെ കേസുമായി പെണ്‍കുട്ടി
വിയന്ന: അനുവാദമില്ലാതെ തന്റെ നഗ്നചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത മാതാപിതാക്കളോട് എതിര്‍പ്പുമായി ആസ്‌ട്രേലിയന്‍ പെണ്‍കുട്ടി. കുട്ടിയായിരിക്കെ മാതാപിതാക്കള്‍ ഫേസ്ബുക്കിലിട്ട ലജ്ജിയ്ക്കിപ്പിക്കുന്ന ഫോട്ടോകളാണ് പെണ്‍കുട്ടിയെ ചൊടിപ്പിച്ചിട്ടുള്ളത്. ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടും മാതാപിതാക്കള്‍ തയ്യാറാവാത്തതോടെയാണ് നിയമനടപടികളുമായി പെണ്‍കുട്ടി മുന്നോട്ട് പോകാനുള്ള തീരുമാനമെടുത്തത്.
മാതാപിതാക്കള്‍ ഫേസ്ബുക്കില്‍ ഇട്ടതുവഴി മാതാപിതാക്കളുടെ ഫ്രണ്ട് ലിസ്റ്റില്‍ നിന്ന് 700ഓളം പേരാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്തതെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു. ഫേസ്ബുക്കിലിട്ട ചിത്രങ്ങള്‍ക്കൊപ്പം നാപ്പ്കിന്‍ മാത്രം ധരിച്ചവയും നാപ്പ്കിന്‍ മാറ്റുന്ന ചിത്രങ്ങളും ഉള്‍പ്പെട്ടിരുന്നതായും പെണ്‍കുട്ടി ആരോപിക്കുന്നു.

എന്നാല്‍ തനിയ്ക്ക് നാണക്കേടുണ്ടാക്കുന്ന ഈ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാതാപിതാക്കള്‍ തന്റെ ആവശ്യം നിരസിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. ഫോട്ടോ എടുത്ത സമയത്ത് അത് അപ്‌ലോഡ് ചെയ്യാനുള്ള അവകാശം തനിയ്ക്കുണ്ടായിരുന്നുവെന്നാണ് പിതാവ് സംഭവത്തിന് നല്‍കുന്ന വിശദീകരണം.
ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് ഇത്തരത്തിലുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ആസ്‌ട്രേലിയയില്‍ നിന്ന് ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ കേസില്‍ മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന് കണ്ടാല്‍ മകള്‍ക്ക് നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നാണ് സൂചന. ഫ്രാന്‍സില്‍ അനുമതിയില്ലാതെ മറ്റൊരാളുടെ ഫോട്ടോയെടുത്താല്‍ ഒരു വര്‍ഷം വരെ തടവും 45,000 യോളം പിഴയുമാണ് കുറ്റക്കാരില്‍ നിന്ന് ഈടാക്കുക.


Click it and Unblock the Notifications