11 മാസം പ്രായമുള്ള കുഞ്ഞിന് 6 ഇഞ്ച് നീളത്തിലുള്ള 'വാല്‍',വീഡിയോ കാണൂ...
ബെയ്ജിംങ്: 11 മാസം പ്രായമുള്ള കുഞ്ഞിന്റെ 6 ഇഞ്ച് നീളത്തിലുള്ള വാല്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ജന്മനാ വൈകല്യത്തോടു കൂടി ജനിച്ച കുഞ്ഞിന്റെ വാലാണ് കഴിഞ്ഞ ദിവസത്തില്‍ നീക്കം ചെയ്തത്.
കുട്ടിയുടെ ജനനത്തില്‍ തന്നെ നട്ടെല്ലിന് താഴെയായി വാലിന്റെ വളര്‍ച്ചയുണ്ടായിരുന്നു. മാസങ്ങള്‍ കഴിയുംത്തോറും വളര്‍ച്ച കൂടി തുടങ്ങിയ മാംസത്തില്‍ എല്ലിന്റെയും രക്തപേശികളുടെയും വളര്‍ച്ച വരുകയും ചെയ്തു. കുട്ടിയുടെ ശാരീക വളര്‍ച്ചയ്ക്ക് വാലിന്റെ വളര്‍ച്ച ബാധിക്കും എന്നതിനാലാണ് ശസ്ത്രക്രിയ വേഗത്തില്‍ നടത്തിയത്.

ഇത്തരം അപൂര്‍വ്വ വൈകല്യങ്ങളുമായി ജനിക്കുന്ന കുട്ടികളെ ആള്‍ദൈവങ്ങളായി ആരാധിക്കുകയാണ് ചെയ്യുന്നത്. കുട്ടിയുടെ മുത്തശ്ശിയ്ക്ക് ശസ്ത്രക്രിയ നടത്താന്‍ താല്പര്യമില്ലായിരുന്നു എന്നും, ഭാവിയില്‍ വാല് കൊണ്ട് നല്ല കാര്യങ്ങള്‍ സംഭവിക്കുമെന്ന് വിശ്വസിക്കുകയും ചെയ്തിരുന്നു.
നട്ടെല്ലില്‍ നിന്നുള്ള വളര്‍ച്ചയായതിനാല്‍ കുട്ടിയ്ക്ക് മുടന്ത് വരുമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ശസ്ര്തക്രിയ വേഗത്തില്‍ നടത്തിയത്. പഞ്ചാബില്‍ 13 വയസ്സുക്കാരന് 7 ഇഞ്ച് നീളത്തിലുള്ള വാല്‍ ആള്‍ദൈവമായി മാറ്റിയത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.


Click it and Unblock the Notifications
