ശരിയ്ക്കും മാലാഖമാരുണ്ടോ...? ഈ കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച ആ ശബ്ദം മാലാഖയുടേത് തന്നെ?
സാള്‍ട്ട് ലേക്ക് സിറ്റി(ഉട്ടാ): ദൈവം ഉണ്ടോ പിശാചുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഒരുപക്ഷേ മനുഷ്യരാശിയോളം പഴക്കമുണ്ടാകും. ഉണ്ടെന്നും ഇല്ലെന്നും ഉത്തരം കണ്ടെത്തിയവര്‍ അനേകരാണ്. ഓരോരുത്തര്‍ക്കും അവരുടെ വിശ്വാസമാണ് ശരി.
എന്നാല്‍ മാലാഖമാരുണ്ടെന്ന് ഒരുകൂട്ടം പോലീസ് ഉദ്യോഗസ്ഥര്‍ വിശ്വസിയ്ക്കുന്നുണ്ടെങ്കില്‍ അത് അവരുടെ അനുഭവം കൊണ്ട് മാത്രമാണ്. ഒരു മാലാഖയല്ലാതെ ആ ശബ്ദം ഉണ്ടാക്കിയത് ആരാണെന്ന് അവര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
സംഭവത്തിന് ഒരു വര്‍ഷത്തോളം പഴക്കമുണ്ട്. ഉട്ടായിലെ തണുത്തുറഞ്ഞ നദിയിലേക്ക് മറിഞ്ഞ കാറില്‍ നിന്ന് ഒന്നര വയസ്സുമാത്രം പ്രായമുള്ള ആ പെണ്‍കുഞ്ഞിനെ രക്ഷിച്ചത് ഒരു മാലാഖ തന്നെയാണെന്ന് അവര്‍ വിശ്വസിയ്ക്കുന്നു. അവിശ്വസനീയം എന്ന് തോന്നിയേക്കാവുന്ന ആ കഥ ഇങ്ങനെയാണ്...

സ്പാനിഷ് ഫോര്‍ക് നദി
ജെന്നിഫര്‍ ഗ്രോസ്‌ബെക്ക് എന്ന യുവതിയും കുഞ്ഞും സഞ്ചരിച്ചിരുന്ന കാര്‍ പാലത്തിലെ കോണ്‍ക്രീട്ട് തിട്ടയില്‍ തട്ടി സ്പാനിഷ് ഫോര്‍ക്ക് നദിയിലേയ്ക്ക് വീണത് 2015 മാര്‍ച്ച് മാസത്തില്‍ ആയിരുന്നു. ജെന്നിഫര്‍ മരിച്ചു. പക്ഷേ...

ഒന്നരവയസ്സുകാരി
കാര്‍ നദിയിലേയ്ക്ക് വീണതിന്റെ ആഘാതത്തിലും കൊടും തണുപ്പിലും പെട്ടാണ് ജെന്നിഫര്‍ മരിച്ചത്. എന്നാല്‍ ആ കൊടും തണുപ്പിലും അപകടത്തിലും ഒന്നരവയസ്സുകാരിയായി മകള്‍ ജീവനോടെ ഇരുന്നു.

14 മണിക്കൂര്‍
കൊടും തണുപ്പില്‍ നദിയിലെ വെള്ളം തണുത്തുറഞ്ഞിരുന്നു. തലകുത്തനെയാണ് കാര്‍ വീണത്. വിന്‍ഡ് സ്‌ക്രീന്‍ തകര്‍ന്നിരുന്നു. 14 മണിക്കൂറുകള്‍ക്ക് ശേഷമാണ് അപകടം നടന്ന വിവരം പുറം ലോകം അറിഞ്ഞത്.

അടിയന്തര സഹായം
അടിയന്തര സഹായവുമായി നാല് പോലീസ് ഉദ്യോഗസ്ഥര്‍ അവിടെയെത്തി. അവരുടെ 'ബോഡി ക്യാമറയില്‍' നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് അഗ്നിശമന സേനാ പ്രവര്‍ത്തകരും സ്ഥലത്തെത്തി. അവര്‍ കണ്ട കാഴ്ച ഞെട്ടിപ്പിയ്ക്കുന്നതായിരുന്നു.

ജെന്നിഫര്‍ മരിച്ചു
പുഴയിലിറങ്ങി അവര്‍ കാര്‍ മറിച്ചിട്ടു. അപ്പോഴാണ് ഡ്രൈവര്‍ സീറ്റില്‍ ഇരുന്നിരുന്ന ജെന്നിഫറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിറകിലെ സീറ്റില്‍ അതാ ഒന്നരവയസ്സുകാരി ലില്ലി ജീനോടെ ഇരിയ്ക്കുന്നു.

ആ ശബ്ദം
ബോഡി ക്യാമറിയുടെ മൈക്രോ ഫോണിലൂടെ കേട്ട ഒരു ശബ്ദം ആദ്യം ആരിലും സംശയം ജനിപ്പിച്ചില്ല. എന്നാല്‍ പിന്നീട് ആ പോലീസുകാര്‍ തന്നെ അത്ഭുതപ്പെടുകയായിരുന്നു.

സഹായിക്കൂ...
സഹായിയ്ക്കൂ, സഹായിയ്ക്കൂ... എന്നായിരുന്നു ആ ശബ്ദം. ഒരു മുതിര്‍ന്ന സ്ത്രീയുടെ ശബ്ദമായിരുന്നു അത്. എന്നാല്‍ അത് ജെന്നിഫറിന്റേതല്ലെന്ന് ഉറപ്പാണ്. കാരണം മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ജെന്നിഫര്‍ മരിച്ചു കഴിഞ്ഞിരുന്നു.

അത് മാലാഖ തന്നെ?
അന്ന് കേട്ട ആ ശബ്ദം ഒരു മാലാഖയുടേത് തന്നെയാണെന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയ പോലീസുകാര്‍ പറയുന്നത്.

പ്രൂഫ് ഓഫ് ഏഞ്ചല്‍സ്
പ്രൂഫ് ഓഫ് ഏഞ്ചല്‍സ് എന്ന പുസ്തകത്തിലാണ് ഇപ്പോള്‍ ഇക്കാര്യം വീണ്ടും ഓര്‍മിയ്ക്കപ്പെടുന്നത്.


Click it and Unblock the Notifications
