അണ്ണാനെ ഇണക്കിയെടുക്കുന്നത് നിയമവിരുദ്ധം, കാരണം കേട്ടാല്‍ അതൊരു തെറ്റല്ല, ആറ് ലക്ഷം പേര് കണ്ട വീഡിയോ
പൂച്ചയെയും പട്ടിയെയും പോലെ ഒരു പ്രത്യേക ഇഷ്ടം തോന്നുന്ന ജീവിയാണ് അണ്ണാന്‍. പക്ഷേ അണ്ണാനെ ആരും തന്നെ ഇണക്കിയെടുക്കാന്‍ ശ്രമിക്കാറില്ല. മറ്റ് ജീവികളെ പോലെയല്ല ഇത്തിരി പാടാണ് അണ്ണാനെ ഇണക്കിയെടുക്കാന്‍.
പൂച്ചയോടും പട്ടിയോടും തോന്നുന്ന ഒരു പ്രത്യേക ഇഷ്ടം അണ്ണാനോടും തോന്നാറുണ്ട്. പക്ഷേ അണ്ണാനെ ആരും തന്നെ ഇണക്കിയെടുക്കാന്‍ ശ്രമിക്കാറില്ല. മറ്റ് ജീവികളെ പോലെയല്ല ഇത്തിരി പാടാണ് അണ്ണാനെ ഇണക്കിയെടുക്കാന്‍. എന്നാല്‍ മൃഗങ്ങളോട് പ്രത്യേക ഇഷ്ടമുള്ളവര്‍ അണ്ണാനെ കണ്ടാലും വെറുതെ വിടാറില്ല. ഇണക്കാന്‍ പറ്റുമോ എന്ന് ശ്രമിച്ച് നോക്കും.
പക്ഷേ പല രാജ്യങ്ങളിലും അണ്ണാനെ ഇണക്കിയെടുക്കുന്നത് നിയമവിരുദ്ധമാണ്. കാരണം മറ്റൊന്നുമല്ല. വന്യമൃഗങ്ങളുടെ കൂട്ടത്തില്‍പ്പെടുന്നതാണ് അണ്ണാന്‍. അവയുടെ കൂര്‍ത്ത പല്ലുകളും നഖങ്ങളും മനുഷ്യന് അപകടമാണ്. മനുഷ്യരെ കാണുമ്പോല്‍ തന്നെ ഈ ജീവി പേടിച്ച് അങ്ങോട്ട്മിങ്ങോട്ടും ഓടാന്‍ തുടങ്ങും. പിടിക്കൂടാന്‍ ശ്രമിച്ചാല്‍ രക്ഷപ്പെടാനുള്ള പരക്കപ്പാച്ചിലില്‍ പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്.

പക്ഷേ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഈ വീഡിയോ ഒന്ന് കണ്ട് നോക്കണം. പിച്ച വെച്ച് നടക്കുന്ന ഒരു കുഞ്ഞും അണ്ണാനും തമ്മിലുള്ള സ്‌നേഹം. ഇരുവരും പരസ്പരം അടുക്കാന്‍ ശ്രമിക്കുകയാണ്. വീട്ടില്‍ വളര്‍ത്താനായി കൊണ്ടുവന്ന അണ്ണാനാണ് കുഞ്ഞുമായി അടുക്കുന്നത്. കുഞ്ഞ് കൈ വിരല്‍ നീട്ടി സ്പര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ അണ്ണാനും അടുത്തേക്ക് വന്നു.
തിങ്കളാഴ്ചയാണ് യുവാവ് കുട്ടിയും അണ്ണാനും തമ്മിലുള്ള സൗഹൃദ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതിനോടകം ആറ് ലക്ഷം പേര്‍ ഈ വീഡിയോ കണ്ടിട്ടുണ്ട്. ഇരുവരുടെയും അടുപ്പം എത്രനാളുണ്ടാകുമെന്ന് പറയാന്‍ കഴിയില്ല. അണ്ണാന്‍ തീരെ ചെറുതാണ് അതുക്കൊണ്ട് തന്നെയാക് അത് മനുഷ്യനുമായി പെട്ടന്ന് അടുത്തത്. ഒരു സമയം കഴിഞ്ഞാല്‍ ഇവര്‍ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിക്കും. മറ്റ് ജീവികളെ പോലെ മനുഷ്യരോട് സ്‌നേഹം കാണിക്കുന്ന ജീവിയല്ല.
റോഡന്‍ഷ്യ ജന്തുവര്‍ഗത്തിലെ സിയൂറിഡേ കുടുംബത്തില്‍പ്പെടുന്ന സസ്തനിയാണ് അണ്ണാന്‍. പൊതുവെ സസ്യഭുക്കുകളാണ്. പക്ഷേ തരം കിട്ടിയാല്‍ ഇവര്‍ പക്ഷികളുടെ മുട്ടകളും ഭക്ഷിക്കാറുണ്ട്. അണ്ണാന്റെ പുറത്ത് വര കാണാറുണ്ട്. ഇതിനെ കുറിച്ച് ചില പഴങ്കഥകളും പറയാറുണ്ട്. സേതു ബന്ധനവേളയില്‍ അണ്ണാന്റ് സഹായത്തില്‍ സന്തുഷ്ടനായ ശ്രീരാമന്‍ തലോടിയതിന് ശേഷമാണ് ഈ വരകള്‍ ഉണ്ടായതെന്നാണ് പറയുന്നത്.












Click it and Unblock the Notifications