കുഞ്ഞുവാവയുടെ 'കണ്‍ഫ്യൂഷന്‍' സോഷ്യല്‍ മീഡിയയെ ചിരിപ്പിച്ച് കൊല്ലുന്നു, മനസ് നിറയ്ക്കുന്ന ഒരു വീഡിയോ
ഒരു കുഞ്ഞുവാവയുടെ കണ്‍ഫ്യൂഷന്‍ ആഘോഷിയ്ക്കുകയാണ് സോഷ്യല്‍ മീഡിയ. കണ്‍ഫ്യൂഷന്‍ എന്ന് പറഞ്ഞാല്‍ ചില്ലറക്കാര്യമൊന്നുമല്ല...ഇവിടെ സ്വന്തം അച്ഛന്‍ ആരാണ് എന്ന് തിരിച്ചറിയാന്‍ പറ്റാതെയാണ് കുഞ്ഞുവാവ കുഴങ്ങുന്നത്. കുഞ്ഞുവാവയ്ക്ക് മാത്രമല്ല ഈ വീഡിയോ കാണുന്ന മുതിര്‍ന്നവര്‍ക്ക് പോലും നേരിയ കണ്‍ഫ്യൂഷന്‍ തോന്നും.
ഇരട്ടകളായ യുവാക്കളാണ് കുഞ്ഞുവാവയെ കബളിപ്പിയ്ക്കുന്നത്. സ്റ്റീഫന്‍ റാപോജനാകോള്‍ എന്ന യുവാവാണ് വീഡിയോ യൂ ട്യൂബില്‍ പോസ്റ്റ് ചെയ്തത്. ഇയാളുടെ 16 മാസം പ്രായമുള്ള മകനാണ് വീഡിയോയിലെ താരം. സ്റ്റീഫന്റെ ഇരട്ട സഹോദരനാണ് മിഖായേല്‍.

ഐഡന്റിക്കല്‍ ട്വിന്‍സായ മിഖായേലിനേയും സ്റ്റീഫനേയും കുഞ്ഞ് ആദ്യമായാണ് ഒരുമിച്ച് കാണുന്നത്. സ്റ്റീഫന്റെ കൈയ്യിലിരിയ്ക്കുന്ന കുഞ്ഞ് മിഖായേലിനെ കണ്ട് തന്റെ അച്ഛനാണെന്ന് തെറ്റിദ്ധരിച്ച് മിഖായേലിന്റെ കൈയ്യിലേയ്ക്ക് ചാടുന്നു. മിഖായേലിന്റെ കൈയ്യിലെത്തുമ്പോള്‍ വീണ്ടും സ്റ്റീഫനെ കാണുന്നു. കുഞ്ഞുവാവയ്ക്ക് ഒടുക്കത്തെ കണ്‍ഫ്യൂഷന്‍.
അങ്ങനെ വീണ്ടും സ്റ്റീഫന്റെ കൈയ്യിലേയ്ക്ക്. ഈ കബളിപ്പിയ്ക്കല്‍ യുവാക്കള്‍ തുടരുന്നതും കുഞ്ഞ് കൂടുതല്‍ ആശയക്കുഴപ്പത്തിലാകുന്നതുമാണ് വീഡിയോ.മുതിര്‍ന്നവര്‍ക്ക് പോലും തിരിച്ചറിയാന്‍ പറ്റാത്ത സ്റ്റീഫനേയും മിഖായേലിനേയും പിഞ്ച് കുഞ്ഞ് എങ്ങനെ തിരിച്ചറിയാന്‍. എന്നാലും ഈ കബളിപ്പിയ്ക്കല്‍ ഓണ്‍ലൈന്‍ ലോകത്തിന് സമ്മാനിച്ചത് മനസ് തുറന്ന് ചിരിയ്ക്കാനുള്ള ഒരു വീഡിയോ തന്നെയാണ്.












Click it and Unblock the Notifications