ബാഹുബലി വമ്പന്‍ ഉഡായിപ്പാണ്... അല്ലെങ്കില്‍ പറയൂ, ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം
ബാഹുബലി രണ്ടാം ഭാഗം കോടികളാണ് തീയേറ്ററുകളില്‍ നിന്ന് വാരിയെടുക്കുന്നത്. ഇതുപോലെ ഒരു സിനിമ ഇന്ത്യയില്‍ ഉണ്ടായിട്ടില്ലെന്നൊക്കെ ആണ് ആരാധകര്‍ പറയുന്നത്.
സംഗതി സത്യമാണ്. ഒരു ഇന്ത്യന്‍ സിനിമ ഇത്രയേറെ ലോകശ്രദ്ധ നേടിയെടുക്കുന്നതും സാങ്കേതികത്തികവോടെ അവതരിപ്പിക്കപ്പെട്ടതും ആദ്യമായിട്ട് തന്നെ ആയിരിക്കും. അതിന് സംവിധായകന് രാജമൗലിയോട് ഇന്ത്യന്‍ സിനിമ ചരിത്രം കടപ്പെട്ടിരിക്കുമെന്ന് ഉറപ്പ്.
എന്നാല ബാഹുബലി രണ്ടാം ഭാഗം എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്കുന്ന ഒരു 'സമ്പൂര്‍ണ ചിത്രം' ആണോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ പലരും ചോദിക്കുന്നത്. ന്യൂട്ടന്റെ മൂന്നാം ചലന നിയമൊക്കെ മാറ്റി നിര്‍ത്തിയാലും ചില ചോദ്യങ്ങള്‍ക്കൊക്കെ ഉത്തരം കിട്ടേണ്ടതല്ലേ എന്നാണ് സംശയം.

ബാഹുബലി ഒന്നാം ഭാഗം അവസാനിപ്പിച്ചത് ഒരു എമണ്ടന്‍ ചോദ്യവുമായിട്ടായിരുന്നു. എന്തിനാണ് കട്ടപ്പ അമരേന്ദ്ര ബാഹുബലിയെ കൊന്നത്. അതിന്റെ ഉത്തരത്തിന് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു പിന്നീട്.

എന്തായാലും ആ നിര്‍ണായക ചോദ്യത്തിന്റെ ഉത്തരം രണ്ടാം ഭാഗത്തില്‍ ലഭിച്ചു. എന്നാല്‍ അതുകൊണ്ട് തീരുന്നില്ലല്ലോ കാര്യങ്ങള്‍.

പ്രധാന വില്ലനായി ബല്ലാല്‍ ദേവിന് ഒരു മകനുളളതായി ഒന്നാം ഭാഗത്തിലുണ്ട്. ആ മകനെ മഹേന്ദ്ര ബാഹുബലി കൊല്ലുന്നും ഉണ്ട്. എന്നാല്‍ ആരാണ് ബല്ലാല്‍ ദേവിന്റെ ഭാര്യ എന്നതിന് ഉത്തരമില്ല.

രാജമാത ശിവകാമി ദേവിക്കും രാജമാത ദേവസേനയ്ക്കും വലിയ പ്രാധാന്യമുണ്ട് സിനിമയില്‍. അങ്ങനെയെങ്കില്‍ ബല്ലാല്ദേവന്റെ മകന് ജന്മം നല്കിയ രാജമാതയെ കുറിച്ച് എന്താണ് ഒരക്ഷരം പോലും മിണ്ടാത്തത് എന്നാണ് ചോദ്യം

അമരേന്ദ്ര ബാഹുബലി ജനിക്കുമ്പോള്‍ തന്നെ കട്ടപ്പ യൗവ്വന യുക്തനായി ശിവകാമി ദേവിയ്ക്കൊപ്പം ഉണ്ട്. അപ്പോള്‍ കട്ടപ്പയ്ക്ക് ഒരു 30 വയസ്സുണ്ടെന്ന് കൂട്ടാം. കണക്കുകള്‍ ഒന്നും അങ്ങ് ഒത്തുവരുന്നില്ല.

അമരേന്ദ്ര ബാഹുബലിയെ കട്ടപ്പ കൊല്ലുമ്പോള്‍ അമരേന്ദ്രന് ഒരു 25 വയസ്സുണ്ടെന്ന് കൂട്ടാം. അപ്പോള്‍ കട്ടപ്പയ്ക്ക് 55 വയസ്സ്!!!

അതിനും 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മഹേന്ദ്ര ബാഹുബലിയെ കട്ടപ്പ കാണുന്നത്. അപ്പോഴും കിടിലന്‍ യുദ്ധമൊക്കെ നടക്കുന്നുണ്ട്. ആ സമയത്ത് കട്ടപ്പയ്ക്ക് എത്ര വയസ്സ് കാണും? 55 ഉം 25 ഉം കൂട്ടിയാല്‍ 80 വയസ്സ്. കട്ടപ്പയെ സമ്മതിക്കണം.

ബാഹുബലി ഒന്നാം ഭാഗത്തില്‍ പ്രധാന കഥാപാത്രമായിരുന്നു തമന്ന അവതരിപ്പിച്ച അവന്തിക. മഹേന്ദ്ര ബാഹുബലിയുടെ നായിക. എന്നാല്‍ അവന്തിക ആരാണെന്ന് രണ്ടാം ഭാഗത്തിലും ഒന്നും കൃത്യമായി രാജമൗലി പറയുന്നില്ല എന്നതാണ് സത്യം.

കഥമുഴുവന്‍ കണ്ടാല്‍ മനസ്സിലാകും, ശരിക്കുമുള്ള വില്ലന്‍ പിംഗളത്തേവന് എന്ന നാസറിന്റെ കഥാപാത്രമാണെന്ന്. എന്നാല്‍ കഥാന്ത്യത്തിലും പിംഗളത്തേവന് മാത്രം ശിക്ഷയൊന്നും ഇല്ല. അതെന്താ, പിംഗളത്തേവന് വികലാംഗനായതുകൊണ്ടാണോ?

എന്തിനാണ് കട്ടപ്പ ബാഹുബലിയെ കൊന്നത് എന്ന് പറയുന്നില്ല. പക്ഷേ എന്തായാലും അതിന്റെ പേരില്‍ കളിച്ച നാടകത്തില്‍ കുറേ പേരെ വെറുതേ കൊന്നുതള്ളുന്നത് എന്തിനാണെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല.

കാലകേയന്മാരുടെ തിരിച്ചുവരവ് എന്നൊരു സൂചന പോലെ എന്തോ കണ്ടത് പോലെ പലര്‍ക്കും തോന്നിയിട്ടുണ്ടാവും. അത് എന്തിനായിരുന്നു എന്ന് മാത്രം ഒരു എത്തും പിടിയും കിട്ടുന്നില്ല!

തന്റെ അച്ഛന്റെ പ്രായമുണ്ട് ബല്ലാല്‍ ദേവിന് എന്ന് മഹേന്ദ്ര ബാഹുബലിക്ക് അറിയാം. മധ്യവയസ്സ് പിന്നിട്ട ബല്ലാല്ദേവിനെ തോല്പിക്കാന് വെറും 25 വയസ്സുളള അമാനുഷികനായ മഹേന്ദ്ര ബാഹുബലിയ്ക്ക് എന്തൊരു കഷ്ടപ്പാടായിരുന്നു എന്ന് കൂടി ഓര്‍ത്ത് നോക്കിക്കേ...!

ജനങ്ങളില്‍ നിന്ന് നിര്‍ബന്ധപൂര്‍വ്വം പിടിച്ചെടുത്ത സ്വര്‍ണം ഒക്കെ ഉപയോഗിച്ചാണ് ബല്ലാല്ദേവ് ആ സ്വര്‍ണ പ്രതിമ സ്ഥാപിച്ചത്. അത് മഹേന്ദ്ര ബാഹുബലിക്കും അറിയാം. എന്നിട്ട് അവസാനം ആ സ്വര്‍ണപ്രതിമ എന്ത് ചെയ്തു എന്ന് കൂടി ആലോചിക്കേണ്ടേ...

പിംഗളത്തേവനെ ഒന്നും ചെയ്യാതെ വിട്ടത് എന്തിനാണ് എന്ന ചോദ്യത്തിന് ഉത്തരവും കണ്ടെത്തുന്നുണ്ട് സോഷ്യല്‍ മീഡിയ. ബാഹുബലിയുടെ മൂന്നാം ഭാഗത്തിന് വേണ്ടിയാണത്രെ. അപ്പോള്‍ പിന്നെ ബാഹുബലി- ദ കണ്ക്ലൂഷന് എന്നൊക്കെ പറഞ്ഞ് രാജമൗലി പറ്റിച്ചതാണോ എന്നാണ് ചോദ്യം.

സമ്പൂര്‍ണമായ ഒന്നും ഈ ലോകത്ത് ഇല്ല എന്നാണ് പറയുക. അപ്പോള്‍ പിന്നെ ഒരു സിനിമയുടെ കാര്യത്തില്‍ മാത്രം അത്രയ്ക്ക് വാശിപിടിക്കേണ്ട വല്ല കാര്യവും ഉണ്ടോ? എന്തായാലും ബാഹുബലി കാഴ്ചക്കാരെ നല്ലവണ്ണം രസിപ്പിക്കുന്ന സിനിമയാണെന്ന് ഉറപ്പിച്ച് പറയാം.
-
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications