Get Updates
Get notified of breaking news, exclusive insights, and must-see stories!

'മാന്‍കൈന്‍ഡ് ഫാര്‍മയുടെ ഏതെങ്കിലും മരുന്ന് മോഹന്‍ലാല്‍ കഴിച്ച് നോക്കിയിട്ടുണ്ടോ? അടുത്ത പണി മമ്മൂട്ടിയ്ക്ക്'

സംവിധായകന്‍ ബൈജു കൊട്ടാരക്കര എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്. അദ്ദേഹം അടുത്ത കാലത്ത് നടത്തിയ പ്രതികരണങ്ങളും വെളിപ്പെടുത്തലുകളും ഒക്കെ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. സംഗീതജ്ഞനായ ബാലഭാസ്‌കറിന്റെ മരണത്തില്‍ വലിയ ദുരൂഹതയുണ്ടെന്നും തന്റെ കൈയ്യില്‍ തെളിവുകള്‍ ഉണ്ട് എന്നും ഒക്കെ പറഞ്ഞ് രംഗത്ത് വന്നിട്ട്, പിന്നീട് എന്തുണ്ടായി എന്നത് സത്യം.

തന്റെ യൂട്യൂബ് ചാനലിലുടെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും എതിരെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ ബൈജു കൊട്ടാരക്കര. താരങ്ങള്‍ പരസ്യങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിക്കുന്നു എന്നതാണ് അദ്ദേഹത്തിന്റെ പ്രശ്‌നങ്ങളില്‍ ഒന്ന്. വേറേയും പരാതികളുണ്ടേ...

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം

പണ്ട് മോഡലുകള്‍ ആയിരുന്നു

പണ്ട് മോഡലുകള്‍ ആയിരുന്നു

മുമ്പൊക്കെ പരസ്യങ്ങളില്‍ അഭിനയിച്ചിരുന്നത് മോഡലുകള്‍ ആയിരുന്നു. എന്നാല്‍ ഇന്ന് സിനിമ താരങ്ങളാണ് വരുന്നത് എന്നതാണ് ബൈജു കൊട്ടാരക്കരയുടെ പ്രശ്‌നം. അടുത്ത കാലത്താണ് സിനിമ താരങ്ങള്‍ ഈ മേഖലയിലേക്ക് വന്നത് എന്ന് പറയുന്നു കൊട്ടാരക്കര.

നമ്മുടെ കാശാണ്

നമ്മുടെ കാശാണ്

ഒരു സിനിമയ്ക്ക് ടിക്കറ്റ് എടുക്കുമ്പോള്‍ നമ്മള്‍ ചെലവഴിക്കുന്ന കാശാണ് ഈ സിനിമാതാരങ്ങളിലേക്കെല്ലാം എത്തുന്നത്. അതിനിപ്പോള്‍ എന്താണ് പ്രശ്‌നം എന്നല്ലേ ചിന്തിക്കുന്നത്. അതില്‍ വലിയ പ്രശ്‌നം കാണുന്നുണ്ട് ബൈജു കൊട്ടാരക്കര.

മഹാമാരിക്കാലത്ത് എന്ത് ചെയ്തു

മഹാമാരിക്കാലത്ത് എന്ത് ചെയ്തു

ഇത്രയൊക്കെ പണം വാങ്ങുന്ന താരങ്ങള്‍ കേരളത്തില്‍ മഹാമാരികള്‍ വന്നപ്പോള്‍ എന്ത് ചെയ്തു എന്നാണ് ബൈജു കൊട്ടാരക്കയുടെ ചോദ്യം. ആരും കാര്യമായി ഒരു സഹായവും ചെയ്തില്ലത്രെ. മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരെ ഏതെങ്കിലും ഒരു നടന്‍ സഹായിച്ചിട്ടുണ്ടോ എന്നും ചോദിക്കുന്നുണ്ട്.

മോഹന്‍ലാലിന്റെ പത്ത് ലക്ഷത്തിന് തെളിവുണ്ടോ

മോഹന്‍ലാലിന്റെ പത്ത് ലക്ഷത്തിന് തെളിവുണ്ടോ

മോഹന്‍ലാല്‍ പത്ത് ലക്ഷം രൂപ കൊടുത്തതായി ബൈജു കൊട്ടാരക്കര കേട്ടിട്ടുണ്ടത്രെ. എന്നാല്‍ അതിന് എന്തെങ്കിലും തെളിവുണ്ടോ എന്നൊക്കെ ചോദിച്ചുകളയുന്നുണ്ട് ഇദ്ദേഹം. മോഹന്‍ലാല്‍ ഏതോ ഒരു യൂണിയനാണ് പൈസ കൊടുത്തത്. മലയാള സിനിമയില്‍ സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് ഒരു സംഘടന മാത്രമല്ല ഉള്ളത് എന്ന് ഓര്‍മിപ്പിക്കുന്നും ഉണ്ട്.

പരസ്യത്തിന് മേളില്‍ പരസ്യം!

പരസ്യത്തിന് മേളില്‍ പരസ്യം!

കഷ്ടത അനുഭവിക്കുന്ന സിനിമ സാങ്കേതിക പ്രവര്‍ത്തകര്‍ക്ക് ഏതെങ്കിലും ഒരു സൂപ്പര്‍ താരം സഹായം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ച് നിര്‍ത്തുന്നില്ല കൊട്ടാരക്കര. ടിവി തുറന്നാല്‍ പരസ്യത്തിന് മേളില്‍ പരസ്യമാണ്. അതില്‍ അഭിനയിക്കുന്നതാകട്ടെ ഈ സിനിമ താരങ്ങളും ആണ്. ബൈജു കൊട്ടാരക്കരയ്ക്ക് സഹിക്കുന്നില്ല!

മോഹന്‍ലാല്‍ കഴിച്ചുനോക്കിയിട്ടുണ്ടോ

മോഹന്‍ലാല്‍ കഴിച്ചുനോക്കിയിട്ടുണ്ടോ

മോഹന്‍ലാലിന്റെ 'മാന്‍കൈന്‍ഡ് ഫാര്‍മ' പരസ്യത്തിന് നേര്‍ക്കാണ് പിന്നെയുള്ള ആഞ്ഞടിക്കല്‍! അതൊരു മരുന്നിന്റെ പരസ്യമാണ്. മാന്‍ കൈന്‍ഡ് ഫാര്‍മയുടെ മരുന്ന് കഴിച്ചാല്‍ അസുഖം മാറുമെന്നാണ് മോഹന്‍ലാല്‍ പറയുന്നത് എന്നും ബൈജു പറയുന്നുണ്ട്. ഈ പറയുന്ന മോഹന്‍ലാല്‍ മാന്‍കൈന്‍ഡ് ഫാര്‍മയുടെ ഏതെങ്കിലും ഒരു മരുന്ന് കഴിച്ചുനോക്കിയിട്ടുണ്ടോ എന്നതാണ് പിന്നെയുള്ള ചോദ്യം.

കഴിക്കാന്‍ ധൈര്യമുണ്ടോ

കഴിക്കാന്‍ ധൈര്യമുണ്ടോ

അങ്ങനെ അവരുടെ മരുന്ന് കഴിക്കാന്‍ മോഹന്‍ലാലിന് ധൈര്യമുണ്ടോ എന്നും ചോദ്യമുണ്ട്. ധൈര്യമില്ല എന്നൊരു ഉത്തരം സ്വയം കണ്ടെത്തുന്നും ഉണ്ട് ബൈജു. മോഹന്‍ലാലിനെ വിശ്വസിക്കുന്ന ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന പരിപാടിയാണ് ഈ പരസ്യം എന്നും പറയുന്നുണ്ട്. മോഹന്‍ലാലിന്റെ മൈജി പരസ്യത്തേയും കുറ്റപ്പെടുത്തുണ്ട്.

മഞ്ജുവാര്യയുടെ വീട്ടിലെ കറി പൗഡര്‍

മഞ്ജുവാര്യയുടെ വീട്ടിലെ കറി പൗഡര്‍

അടുത്തതായി മഞ്ജു വാര്യര്‍ ആണ് ബൈജുവിന്റെ ഇര. കിച്ചണ്‍ ട്രഷറിന്റേയും ലസാഗുവിന്റേയും ഒക്കെ പരസ്യത്തിലാണ് മഞ്ജു എത്തുന്നത്. മഞ്ജുവാര്യരുടെ വീട്ടില്‍ കിച്ചണ്‍ ട്രഷര്‍ കറി പൗഡര്‍ ആണോ ഉപയോഗിക്കുന്നത്, മഞ്ജു വാര്യര്‍ ലസാഗു ആപ്പ് ഉപയോഗിച്ചിട്ടുണ്ടോ തുടങ്ങിയ പതിവ് പല്ലവി തന്നെ.

അനൂപ് മേനോന് പണി കിട്ടി, ഇനി മമ്മൂട്ടിയ്ക്ക്

അനൂപ് മേനോന് പണി കിട്ടി, ഇനി മമ്മൂട്ടിയ്ക്ക്

ധാത്രിയുടെ പരസ്യത്തില്‍ അഭിനയിച്ച അനൂപ് മേനോന് പണികിട്ടിയ കാര്യമാണ് പിന്നെ പറയുന്നത്. ധാത്രിയെ കുറേ കുറ്റം പറയുന്നും ഉണ്ട്. ഇന്ദുലേഖയുടെ പരസ്യത്തില്‍ മമ്മൂട്ടി അഭിനയിച്ചതും ഇപ്പോള്‍ കേസില്‍ കിടക്കുകയാണെന്ന് പറയുന്നുണ്ട് ബൈജു കൊട്ടാരക്കര.

കോടികള്‍ വാങ്ങുന്നു

കോടികള്‍ വാങ്ങുന്നു

പരസ്യങ്ങളില്‍ അഭിനയിക്കാനും ബ്രാന്‍ഡ് അംബാസഡര്‍ ആകാനും കോടിക്കണക്കിന് രൂപയാണ് താരങ്ങള്‍ വാങ്ങുന്നത്. അതില്‍ തനിക്കൊരു കുഴപ്പവും ഇല്ലെന്ന് കൂടി പറയുന്നുണ്ട് ബൈജു. പക്ഷേ, ഒരു മഹാമാരി വരുമ്പോള്‍ പൊതുസമൂഹത്തിന് ഒരു രൂപയെങ്കിലും സഹായം നല്‍കണമത്രെ!

ബഹിഷ്‌കരിക്കണം

ബഹിഷ്‌കരിക്കണം

അങ്ങനെ ഒരു സഹായവും ചെയ്യാത്ത ഈ താരങ്ങള്‍ പരസ്യം ചെയ്യുന്ന ഉത്പന്നങ്ങള്‍ ബഹിഷ്‌കാരിക്കാനുള്ള ആര്‍ജ്ജവം സിനിമ പ്രവര്‍ത്തകരും അല്ലാത്തവരും ഒക്കെ കാണിക്കണം എന്നൊരു ആഹ്വാനം കൂടി ബൈജു കൊട്ടാരക്കരയുടെ വകയായിട്ടുണ്ട്. അങ്ങനെ കാണിച്ചാല്‍, ഈ താരങ്ങളൊക്കെ കുറേ കൂടി മനുഷ്യത്വപരമായി പെരുമാറും എന്നാണത്രെ അദ്ദേഹത്തിന്റെ തോന്നല്‍.

Recommended Video

cmsvideo
    List Of 10 Highest Paid South Indian Actors 2021 | Oneindia Malayalam
    വാസ്തവമുണ്ടോ

    വാസ്തവമുണ്ടോ

    ബൈജു കൊട്ടാരക്കര പറയുന്ന ഈ കാര്യങ്ങളില്‍ ഒക്കെ എന്തെങ്കിലും വാസ്തവം ഉണ്ടോ എന്നത് ആര്‍ക്കും സംശയം തോന്നാം. സൂപ്പര്‍ താരങ്ങളടക്കമുള്ള സിനിമ താരങ്ങള്‍ കൊവിഡ് കാലത്തും പഴയ പ്രളയ കാലത്തും ഒക്കെ നടത്തിയ ഇടപെടലുകള്‍ ബൈജു കൊട്ടാരക്കര കാണാഞ്ഞിട്ടാണോ എന്ന് സ്വാഭാവികമായും സംശയിക്കണം.

    വ്യത്യസ്ത ലുക്കില്‍ തിളങ്ങി ശുഭ്ര അയ്യപ്പ; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+