'എല്ലാം അനുഭവിക്കുന്നത് ബാലയാണ്, നമുക്ക് സങ്കടം പറയാം, അത്രമാത്രം'; വൈറലായി റിയാസിന്റെ വാക്കുകള്‍
ഉദര സംബന്ധമായ രോഗത്തെ തുടര്‍ന്ന് നടന്‍ ബാല ഇപ്പോള്‍ ചികിത്സലയിലാണ്. കൊച്ചി അമൃത ആശുപത്രിയിലാണ് ബാല ചികിത്സയിലുള്ളത്. ബാലയുടെ അടുത്ത സുഹൃത്തുകള്‍ ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. കൂടാതെ മുന്‍ ഭാര്യ അമൃത സുരേഷും മകള്‍ അവന്തികയും ബാലയെ സന്ദര്‍ശിക്കാന്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ബാലയുടെ ആരോഗ്യം ഇപ്പോള്‍ തൃപ്തികരമാണ്. ഇപ്പോഴിതാ ബാലയെ കുറിച്ച് നടന്‍ റിയാസ് ഖാന്‍ പങ്കുവച്ച വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബാലയുടെ അസുഖം എല്ലാവരും മനസിക്കേണ്ട കാര്യമാണെന്ന് റിയാസ് ഖാന്‍ പറയുന്നു. ബാലയുടെ അസുഖത്തെ കുറിച്ച് ഓര്‍ത്ത് ദുഖിക്കാം. എന്നാല്‍ അനുഭവിക്കുന്നത് ബാല തന്നെ അല്ലേ. മനുഷ്യ ശരീരം ഒരു അത്ഭുതമാണ്. ശരീരത്തെ കുറിച്ച് നമ്മള്‍ ചിന്തിക്കേണ്ടതുണ്ടെന്നും റിയാസ് പറയുന്നു. നമ്മള്‍ ജീവിക്കുന്നത് നമ്മുടെ ശരീരത്തിന് അകത്താണ്. അതുകൊണ്ട് നമ്മുടെ ശരീരം ഭദ്രമായി സൂക്ഷിക്കുക.

നമ്മുടെ ശരീരത്തില്‍ നടക്കുന്നത് ഒരു മാജിക് ആണ്. ശരിക്കും പറഞ്ഞാല്‍ ഞെട്ടിക്കുന്ന പ്രവര്‍ത്തനങ്ങളാണ്. അതിനെ നമ്മള്‍ ഒരിക്കലും തള്ളിപ്പറഞ്ഞ് ജീവിക്കാന്‍ സാധിക്കില്ല. എന്തെങ്കിലും നമ്മുടെ ശരീരത്തില്‍ സംഭവിച്ചാല്‍ സഫര്‍ ചെയ്യുന്നത് നമ്മള്‍ ഒറ്റയ്ക്കാണ്. നമുക്ക് സങ്കടം പറയാം എന്ന് മാത്രമാണ്.
ബാല ഉടന്‍ ആരോഗ്യത്തോടെ വീട്ടിലേക്ക് തിരികെ വരണമെന്നാണ് എന്റെ ആഗ്രവും പ്രാര്‍ത്ഥനയും. എന്നെക്കാളും പ്രായം കുറവാണ് ബാലയ്ക്ക്. ബാലയുടെ ചേട്ടനെ എനിക്ക് നല്ല പരിചയമുണ്ട്. വിജയുടെ ഒപ്പം ഞാന്‍ ബദ്രി ചെയ്യുമ്പോള്‍ അസിസ്റ്റന്റ് ക്യാമറമാനായിരുന്നു. ശിവയുടെ കൂടെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഞാന്‍ വര്‍ക്കൗട്ട് ചെയ്യുന്ന ജിമ്മിലാണ് ബാലയും. അങ്ങനെയാണ് ഞങ്ങള്‍ സുഹൃത്തുക്കളായത്.
ഞാനും ബാലയും ചേര്‍ന്ന് ഒരുപാട് പടങ്ങള്‍ ചെയ്തിട്ടുണ്ട്. നമുക്ക് നമ്മുടെ ശരീരത്തെ കുറിച്ച് വലിയ ചിന്ത ഇല്ല. അത് എങ്ങനെയെങ്കിലും ആയിക്കോട്ടെ എന്നാണ്. പക്ഷേ, നമ്മുടെ ശരീരം ഒരു അത്ഭുതമാണ്. എന്തൊക്കെയാണ് അതിനുള്ളില്‍ നടക്കുന്നതെന്ന് ആരെങ്കിലും ചിന്തിക്കുമോ. നമ്മള്‍ എങ്ങനെയാണ് രാവിലെ എഴുന്നേല്‍ക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ.
ഇപ്പോഴും എല്ലാം അനുഭവിക്കുന്നത് ബാല മാത്രമാണ്. നമുക്ക് പോയ്ി സങ്കം പറയാം. അത് മാത്രമാണ് ചെയ്യാന്‍ സാധിക്കുക. അല്ലാതെ ബാലയുടെ സഫറിംഗ് ഏറ്റെടുക്കില്ല. ഇങ്ങനെ ആര്‍ക്കും സംഭവിക്കാതെ എല്ലാവരും ആരോഗ്യത്തോടെ ഇരിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഒരു സ്ത്രീ ഗര്‍ഭിണിയാണെന്ന് കരുതുക. അതിന്റെ വേദന അനുഭവിക്കുന്നത് അവരാണ് നമ്മള്‍ അല്ല. പനി വന്നാലും മറ്റ് എന്ത് വന്നാലും നമ്മളാണ് അനുഭവിക്കുന്നതെന്നും റിയാസ് ഖാന്‍ പറഞ്ഞു.
അതേസമയം, ബാല എത്രയും പെട്ടെന്ന് തിരിച്ചുവരാന്‍ ആരാധകരും പ്രാര്‍ത്ഥിക്കുന്നുണ്ട്. പബ്ലിസിറ്റി ഇല്ലാതെ ഒരുപാട് ചാരിറ്റ് പ്രവര്‍ത്തനങ്ങള്‍ ബാല മുന്‍കൈ എടുത്ത് നടത്തുന്നുണ്ട്. എന്നാല്‍ സമീപ കാലത്ത് ഒട്ടേറെ കളിയാക്കലുകള്‍ ബാല നേരിട്ടിട്ടുണ്ട്. ഗായിക അമൃത സുരേഷുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയ ബാല മാസങ്ങള്‍ക്കു മുമ്പാണ് എലിസബത്തിനെ വിവാഹം ചെയ്യുന്നത്.












Click it and Unblock the Notifications