'നിങ്ങളുടെ കരിയര്‍ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്, ശ്രദ്ധയോടെ മുന്നോട്ടു പോകുക': ഉണ്ണിക്ക് പിന്തുണ
കൊച്ചി: ഷെഫീഖിന്റെ സന്തോഷം എന്ന ചിത്രത്തില്‍ പ്രതിഫലം നല്‍കിയില്ലെന്ന് ആരോപിച്ച് നടന്‍ ബാല നിര്‍മ്മാതാവായ ഉണ്ണി മുകുന്ദനെതിരെ രംഗത്തെത്തിയിരുന്നു. തനിക്കും സിനിമയില്‍ പ്രവര്‍ത്തിച്ച മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കിയില്ലെന്നാണ് ബാല വണ്‍ ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ ബാലയുടെ ആരോപണം തെറ്റാണെന്നും സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലമായി രണ്ട് ലക്ഷം രൂപ നല്‍കിയെന്നും ഉണ്ണി മുകുന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ തെളിവുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു.

ബാലയുടെ ആരോപണം പുറത്തുവന്നതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നത്. ഒട്ടേറെ പേരാണ് വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് താഴെ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. നടനും സംവിധായകനുമായ സന്തോഷം പണ്ഡിറ്റ് വരെ പോസ്റ്റിന് താഴെ വന്ന് കമന്റ് ചെയ്യുന്നുണ്ട്

ഉണ്ണി മുകുന്ദനെ പിന്തുണച്ചുകൊണ്ടാണ് സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തിയത്. നിങ്ങളുടെ കരിയര്‍ തകര്‍ക്കാന്‍ ആരോ ശ്രമിക്കുന്നുണ്ടെന്നാണ് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിന് താഴെ പങ്കുവച്ച കമന്റ്. ഈ പ്രസ്താവന ഇങ്ങനെ പബ്ലിക്കായി ഇട്ടില്ലെങ്കിലും നിങ്ങള്‍ ആണ് ശരിയെന്ന് ഞങ്ങള്‍ക്ക് അറിയാം.. എങ്കിലും ചിലരെങ്കിലും ഈ വാര്‍ത്ത വായിച്ച് തെറ്റിധരിച്ചു എങ്കില്‍ ഈ തെളിവുകള്‍ നല്ലതാണെന്ന് സന്തോഷ് പണ്ഡിറ്ര് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്..

പൊളിച്ചു ഡിയര്‍..കീപ്പ് ഇറ്റ് അപ്പ്. ഈ പ്രസ്താവന ഇങ്ങനെ പബ്ലിക്കായി ഇട്ടില്ലെങ്കിലും നിങ്ങള്‍ ആണ് ശരിയെന്ന് ഞങ്ങള്‍ക്ക് അറിയാം.. എങ്കിലും ചിലരെങ്കിലും ഈ വാര്‍ത്ത വായിച്ച് തെറ്റിധരിച്ചു എങ്കില്‍ ഈ തെളിവുകള്‍ നല്ലതാണ്.. നിങ്ങളുടെ കരിയര്‍ തകര്‍ക്കുവാന്‍ ആരൊക്കെയോ പുറകില്‍ നിന്നും ശ്രമിക്കുന്നുണ്ട് എന്നു തോന്നുന്നു..വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവുക .ദൈവം നിങ്ങളോടൊപ്പം ഉണ്ട്.- പണ്ഡിറ്റ് കമന്റായി കുറിച്ചു.

സന്തോഷ് പണ്ഡിറ്റിനെ കൂടാതെ നിരവധി ആരാധകരാണ് ഉണ്ണി മുകുന്ദനെ പിന്തുണച്ച് രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ പിന്തുണ കിട്ടിയ കമന്റുകള്‍ ചിലത് ഇങ്ങനെയാണ്, ഡിയര്‍ ഉണ്ണി ബ്രോ....ആക്ടര്‍ ബാലയോട് ഒരു സ്‌നേഹം ഉണ്ടായിരുന്നു.. അയാള്‍ക്ക് ഈ അടുത്ത ഇടയില്‍ ഒരാള്‍ പോലും പുതിയ ഫിലിമില്‍ അവസരം കൊടുത്തിട്ടില്ല.. ഞങ്ങള്‍ പ്രേക്ഷകര്‍ പുള്ളിടെ സിനിമ പുതിയത് ഒന്നും കണ്ടിട്ടുമില്ല..

ഫിലിമിന്റെ പ്രൊഡക്ഷന്‍ മാനേജര്‍ പറഞ്ഞത് കേട്ടു ബാല സിനിമയ്ക്കു പ്രതിഫലം ഒന്നും വേണ്ട എന്ന് പറഞാണ് അഭിനയിച്ചത് എന്ന്.. എന്നിട്ടും സിനിമ വിജയിച്ചു കഴിഞ്ഞപ്പോള്‍ നിങ്ങള്‍ പ്രതിഫലം കൊടുത്തു അത് നിങ്ങളുടെ മനസിന്റെ നന്മ..മാന്യത...പുള്ളിക്ക് നല്ലയൊരു സിനിമയില്‍ അഭിനയിക്കാന്‍ അവസരം കൊടുത്തതും..

ഇത് ഒരു അനുഭവം ആയി മനസില്‍ കുറിച്ച് വക്കുക. പലരും വേണ്ട വേണ്ട എന്നെ പറയൂ.. പക്ഷെ നമ്മള്‍ അറിഞ്ഞു കൊടുത്തോളം അല്ലെങ്കില്‍ ഇതേ അനുഭവം ഇനിയും ഉണ്ടാകാം ..താങ്കള്‍ നല്ലയൊരു മനുഷ്യനാണ്.. നല്ലയൊരു ആക്ടറും. ഇനിയും പടങ്ങള്‍ എടുക്കുക.. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക.. ദൈവം കൂടെയുണ്ട് സ്‌നേഹത്തോടെ- ഒരാള്‍ കമന്റായി കുറിച്ചു.

പ്രൊഡ്യൂസ് ചെയ്ത രണ്ടു സിനിമകളും സൂപ്പര്‍ ഫാമിലി ഹിറ്റ്, കൂടാതെ സിനിമ എന്ന സ്വപ്നം കണ്ടു വന്ന പച്ചയായ മനുഷ്യന്‍, ഒരു ഫാമിലി ബാഗ്രൗണ്ടും ഇല്ലാതെ തന്റെതായ സ്ഥാനം ഉറപ്പിച്ച മലയാളികളുടെ ഉണ്ണിയേട്ടന് ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ളവര്‍ക്കുള്ള ചൊറിച്ചില്‍... അതാണ് ഈ കാണുന്ന വ്യാജ വാര്‍ത്തകള്‍, അതിനെ ചുറ്റിപ്പറ്റിയുള്ള ഈ സംഭവങ്ങളും, എന്തായാലും ഇത്രെയും ചുട്ട മറുപടി അവരാരും പ്രതീക്ഷിച്ചുകാണില്ല, തീയില്‍ കുരുത്തതാണ് മക്കളെ... വെയിലത്തൊന്നും വാടില്ല..- മറ്റൊരാള്‍ കമന്റായി കുറിച്ചു.












Click it and Unblock the Notifications