കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല പോകണോ വേണ്ടയോ; നടി വിദ്യാ ബാലന് പറയാനുള്ളത്...

  • By Kishor
Google Oneindia Malayalam News

ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണോ വേണ്ടയോ. സോഷ്യല്‍ മീഡിയയിലും പുറത്തും ചര്‍ച്ച പൊടിപൊടിക്കുകയാണ്. വിശ്വാസികളും അല്ലാത്തവരുമായ സ്ത്രീകളും പുരുഷന്മാരും ചര്‍ച്ചയില്‍ വലിയ ഉത്സാഹത്തോടെ പങ്കെടുക്കുന്നു. വിശ്വാസമില്ലാത്തവര്‍ എന്തിനാണ് ശബരിമലയില്‍ പോകുന്നത് എന്നാണ് വിശ്വാസികളുടെ ചോദ്യം. വിശ്വാസമുണ്ടോ ഇല്ലയോ എന്നത് വിഷയമേ അല്ലെന്ന് മറുപപക്ഷം വാദിക്കുന്നു.

സിനിമാ താരങ്ങളും എഴുത്തുകാരും അടക്കം പല പ്രമുഖരും ശബരിമലയിലെ സ്ത്രീകളുടെ വിലക്കിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. ബോളിവുഡ് നടിയും മലയാളിയുമായ വിദ്യാ ബാലനും ഇക്കാര്യത്തില്‍ അഭിപ്രായം പറയാനുണ്ട്. ശബരിമലയെ മാത്രമല്ല, മഹാരാഷ്ട്ര അടക്കമുള്ള വിവിധ സംസ്ഥാനങ്ങളില്‍ സ്ത്രീകളെ വിലക്കുന്ന ആരാധനാലയങ്ങള്‍ക്കെതിരാണ് വിദ്യാ ബാലന്റെ പ്രതികരണം. കാണൂ...

സ്ത്രീകളുടെ അവകാശം

സ്ത്രീകളുടെ അവകാശം

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളുടെ പേരില്‍ സ്ത്രീകളുടെ അവകാശങ്ങളെ ലംഘിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഇത് ശരിയല്ല.

തുല്യത വേണം

തുല്യത വേണം

സാമൂഹിക ജീവിതത്തിലും തൊഴിലവസരങ്ങളിലും ഉള്‍പ്പടെ എല്ലായിടത്തും സ്ത്രീക്കും പുരുഷനും തുല്യത ലഭിക്കണമെന്നാണ് വിദ്യാ ബാലന്റെ പക്ഷം.

ആരാണ് വിലക്കുന്നത്

ആരാണ് വിലക്കുന്നത്

സ്ത്രീകള്‍ തന്നെ സ്ത്രീകള്‍ക്കിടയില്‍ വിലക്കുകള്‍ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് നടി പറയുന്നത്. പുരുഷന്മാര്‍ക്ക് മാത്രം അവകാശപ്പെടാവുന്നതായി ജോലികള്‍ വരെ ഇവിടെയുള്ളത് അത് കൊണ്ടാണ്.

ആരാണ് പറയേണ്ടത്

ആരാണ് പറയേണ്ടത്

ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍ നിന്നുമുള്ള നിര്‍ദേശങ്ങളും അഭിപ്രായങ്ങളുമാണ് ഒരു സ്ത്രീയെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് എന്നാണ് വിദ്യയുടെ അഭിപ്രായം.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Bollywood actress Vidya Balan today said the age-old practice of ban on entry of women in some temples unfair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X