മാണിയുടെ പേരില്‍ റെക്കോര്‍ഡ് ട്രോളുകള്‍... സുക്കറണ്ണന്‍ വരെ ഞെട്ടി, സീസറും
സോഷ്യല്‍ മീഡിയയിലെ മല്ലൂസ് ഇത്രയധികം ആഘോഷിച്ച ഒരു സംഭവവും അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ടാകില്ല. കെഎം മാണിയുടെ രാജി പ്രശ്‌നം അത്രത്തോളമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്തത്. അതിനൊത്ത ട്രോളുകളും പുറത്തിറങ്ങി.
സത്യം പറഞ്ഞാല്‍ മലയാളം ട്രോളുകളുടെ ചരിത്രത്തില്‍ തന്നെ ഇത്തരമൊരു സംഭവം ആദ്യമായിട്ടായിരിയ്ക്കും. സുക്കര്‍ ബര്‍ഗിന് മലയാളം അറിയുമായിരുന്നെങ്കില്‍ ഇതിനെ ടോപ് ട്രെന്‍ഡിംഗ് ആയി മാര്‍ക്ക് ചെയ്‌തേനെ.
കെഎം മാണി മാത്രമല്ല, ജൂലിയസ് സീസസര്‍ വരെ ഞെട്ടിക്കാണും ഈ ട്രോളുകള്‍ കണ്ട്.

25 ഉം 50 ഉം
ഛോട്ടാ രാജന്‍ പിടിയ്ക്കപ്പെടാന്‍ 25 വര്‍ഷം എടുത്തു. മാണി രാജി വയ്ക്കാന്‍ എടുത്തത് 50 കൊല്ലം?

ഏതവനാടീ ഈ മാണി
സീസറിന്റെ ഭാര്യയും സംശയത്തിന് അതീതയായിരിയ്ക്കണം എന്നാണല്ലോ കോടതി പറഞ്ഞത്. അപ്പോള്‍ സ്വാഭാവികമായും സീസര്‍ക്ക് ദേഷ്യം വരും.

മുടിഞ്ഞുപോകും
സത്യത്തില്‍ ഈ പ്രശ്‌നം മുഴുവന്‍ ഉണ്ടാക്കിയത് ആ വിഎം സുധീരന്‍ അല്ലേ?

ഉമ്മച്ചന്‍ തന്നെ പണിഞ്ഞു
കൂടെ നിന്ന് കെഎം മാണിയ്ക്ക് പണി കൊടുത്തത് ഉമ്മന്‍ ചാണ്ടി തന്നെ.

സതി നിരോധിച്ചു
കൂടെ രാജിവയ്ക്കാന്‍ ആവശ്യപ്പെട്ട കെഎം മാണിയോട് പിജെ ജോസഫ് പറഞ്ഞത്!!!

പിരിച്ചുവിടണോ
ഇതായിരുന്നു കഴിഞ്ഞ ദിവസം കുറേ നേരം കെഎം മാണി ചോദിച്ചുകൊണ്ടിരുന്നത്.

മാണി സാര്‍ രാജിവയ്ക്കുകയാണല്ലോ
മാണി സാര്‍ രാജി വയ്ക്കുകയാണല്ലോ, അപ്പോള്‍ പിന്നെ സര്‍ക്കാരും കൂടി രാജി വയ്ക്കട്ടെ!!!

ഉളുപ്പ് വേണം
ശരിയാ, ഉമ്മന്‍ ചാണ്ടിയ്ക്ക് ധാര്‍മികത വിട്ടൊരു കളിയും ഇല്ല.

നിന്നേം കൊല്ലും, ഞാനും ചാകും
രാജി ആവശ്യം ഉയര്‍ന്നതുമുതല്‍ മാണിയുടെ നിലപാട് ഇതായിരുന്നു. പക്ഷേ അവസാനം സ്വയം ചാകേണ്ടിവന്നു.

നിന്നോടും കൂടിയാ
രാജി വയ്ക്കാന്‍ ജനം ആവശ്യപ്പെട്ടത് മാണിയോട് മാത്രമാണോ?

തിരിച്ചുവരുമോ?
ബിഹാറില്‍ ലാലു പ്രസാദ് യാദവ് തിരിച്ചുന്നു. കേരളത്തില്‍ മാണി സാറും തിരിച്ച് വരുമോ?

വീഗാ ലാന്‍ഡിലേയ്ക്കല്ല
കെഎം മാണി രാജി വച്ച് വീഗാ ലാന്‍ഡിലേയ്ക്കല്ല പോകുന്നത് എന്ന് തോമസ് ഉണ്യാടന് അറിയാമായിരിയ്ക്കും അല്ലേ!!!

ആരൊക്കെ കുടുങ്ങും
ഇപ്പോള്‍ മാണിയ്ക്ക് മാത്രമാണ് പണി കിട്ടിയത്. തലനാരിഴയ്ക്ക് രക്ഷപ്പെട്ടവര്‍ വേറേയും ഉണ്ട്.

കല്യാണരാമന്‍
മാണിയുടെ രാജിക്കാര്യവും കല്യാണരാമനിലെ ഈ സീനും നന്നായി ചേരും.

പൊട്ടനും പോയി, മണ്ടനും പോയി
ഉമ്മന്‍ ചാണ്ടിയ്ക്ക് ശല്യക്കാരായ രണ്ട് പേരും രാജി വച്ചു. കെഎം മാണിയും പിസി ജോര്‍ജ്ജും!!!

അങ്ങ് സഹിയ്ക്കും
ഉണ്യാടന് അറിയാതെ പണി കിട്ടിയതാണോ... അതോ ശര്യക്കും സതി അനുഷ്ഠിച്ചതാണോ!

ഇതാണ് സീസറിന്റെ ഭാര്യ
കിട്ടീ... കിട്ടീ... ഇതാണ് സീസറിന്റെ ഭാര്യ.

സീസര്‍ക്ക് വേറേയും ഭാര്യയുണ്ടോ
സീസര്‍ക്ക് വേറേയും ഭാര്യ ഉണ്ടോ ...? ഉണ്ടെങ്കില്‍ ഒരാളെ കൂടി രാജി വപ്പിയ്ക്കാമായിരുന്നു അല്ലേ

അഡ്ജസ്റ്റ്‌മെന്റ് പാളി
സത്യത്തില്‍ ഒരു അഡ്ജസ്റ്റ്‌മെന്റ് ഇടപാടായിരുന്നോ ഇതെല്ലാം. ഹൈക്കോടതിയാണോ പണി പറ്റിച്ചത്?


Click it and Unblock the Notifications
