മാണിയെ രാജി വപ്പിയ്ക്കാന്‍ സമ്മര്‍ദ്ദമൊന്നും വേണ്ട... ഈ ട്രോളുകള്‍ കാണിച്ചാല്‍ മതി(സിരിച്ച് സാവും)

ബാര്‍ കോഴ കേസില്‍ ഹൈക്കോടതിയുടെ പരാമര്‍ശങ്ങളുടെ പേരില്‍ കെഎം മാണി രാജി വയ്ക്കുമോ എന്നാണ് ഇപ്പോഴത്തെ ചോദ്യം. എന്തൊക്കെ സംഭവിച്ചാലും താന്‍ രാജിവയ്ക്കില്ലെന്ന് മാണി വ്യക്തമാക്കിക്കഴിഞ്ഞു.

എന്ത് ചെയ്യണം എന്നറിയാതെ അന്തംവിട്ട് നില്‍ക്കുകയാണ് കോണ്‍ഗ്രസ്സും സര്‍ക്കാരും. സത്യത്തില്‍ അത്രയ്‌ക്കൊന്നും ടെന്‍ഷന്‍ അടിയ്‌ക്കേണ്ട കാര്യമില്ല. കെഎം മാണിയെ സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ ഒന്ന് കാണിച്ചാല്‍ മതി! അല്‍പമെങ്കിലും അഭിമാനം ബാക്കിയുണ്ടെങ്കില്‍ ആരായാലും രാജിവച്ച് പോകും!!!

അടുത്ത കാലത്ത് കണ്ടതിനേക്കാളെല്ലാം ഏറ്റവും വലിയ ട്രോള്‍ പ്രവാഹമാണ് ഫേസ്ബുക്കില്‍ ഇപ്പോള്‍ കാണുന്നത്. ഒന്ന് നോക്കി നോക്കൂ...

ധാര്‍മികതയോ?

ധാര്‍മികതയോ?

ധാര്‍മികത ഉണ്ടെങ്കില്‍ സ്ഥാനമൊഴിയണം എന്നാണോ പറഞ്ഞത്? അല്ലെങ്കില്‍ തന്നെ എന്താണ് ഈ ധാര്‍മികത? ആര്‍മി കഥയാണോ?

രാജിവയ്ക്കാനും കോഴ

രാജിവയ്ക്കാനും കോഴ

മാണി രാജി വയ്ക്കണമെങ്കില്‍ പ്രത്യേകിച്ചൊന്നം ചെയ്യേണ്ട. കോഴ കൊടുക്കാമെന്ന് പറഞ്ഞാല്‍ മതിയത്രെ.

 ഇനി വത്തിക്കാനിലേയ്‌ക്കോ

ഇനി വത്തിക്കാനിലേയ്‌ക്കോ

തെറ്റ് കാരനെന്ന് തെളിഞ്ഞാല്‍ താന്‍ വത്തിക്കാനിലേയ്ക്ക് പൊയ്‌ക്കോളാമെന്നാണെത്രെ മാണിസാര്‍ പറയുന്നത്!!

ഹൈക്കമാന്റ് പറഞ്ഞതല്ല, ചാണ്ടി പറയിച്ചതാ

ഹൈക്കമാന്റ് പറഞ്ഞതല്ല, ചാണ്ടി പറയിച്ചതാ

മാണി രാജിവയ്ക്കണം എന്ന് ഹൈക്കമാന്റ് പറഞ്ഞതല്ലത്രെ, ഉമ്മന്‍ ചാണ്ടി പറയിപ്പിച്ചതാണെന്ന്. രാജി വയ്ക്കാന്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് പറയാന്‍ പറ്റില്ലല്ലോ!!!

പറ്റിച്ച് രാജിവപ്പിച്ചോ...

പറ്റിച്ച് രാജിവപ്പിച്ചോ...

അഞ്ച് കോടി കമ്മീഷന്‍ വാങ്ങാനുള്ള പേപ്പറാണെന്ന് പറഞ്ഞാണത്രെ കെഎം മാണിയെക്കൊണ്ട് രാജിക്കത്തില്‍ ഒപ്പുവപ്പിച്ചത്.

മാണിയ്‌ക്കെതിരെ മാത്രം മതിയോ

മാണിയ്‌ക്കെതിരെ മാത്രം മതിയോ

കോഴ വാങ്ങുന്നത് പോലെ തന്നെ കോഴ കൊടുക്കുന്നതും ഒരു കുറ്റം തന്നെയല്ലേ...

ഇറങ്ങിപ്പോവൂല

ഇറങ്ങിപ്പോവൂല

എന്തൊക്കെ സംഭവിച്ചാലും രാജിവയ്ക്കില്ലെന്ന് കെഎം മാണി. അപ്പോള്‍ പിന്നെ ഉമ്മന്‍ ചാണ്ടി എന്ത് ചെയ്യും.

കട്ടപ്പ ചാണ്ടി

കട്ടപ്പ ചാണ്ടി

ബാഹുബലിയെ കട്ടപ്പ പിന്നില്‍ നിന്ന് കുത്തിയതുപോലെ കെഎം മാണിയെ പിന്നില്‍ നിന്ന് കുത്തിയത് ഉമ്മന്‍ ചാണ്ടിയാണെന്നാണ് കഥ!

 അതല്ലേ ഹീറോയിസം

അതല്ലേ ഹീറോയിസം

കെഎം മാണി എങ്ങനെയാണ് ഹീറോയിസം കാണിയ്ക്കുക? പാലായില്‍ പോയി രാജി പ്രഖ്യാപിച്ചിട്ടാകുമോ?

 റെസ്‌പെക്ട്

റെസ്‌പെക്ട്

എന്തൊക്കെ വന്നാലും പാലാക്കാര്‍ മാണിയെ കൈവെടിയില്ല. റെസ്‌പെക്ട് വേണം... റെസ്‌പെക്ട്!!!

 പാലായിലെ അണി

പാലായിലെ അണി

പാലായിലെ മാണി സാറിന്റെ അണികള്‍ ഇപ്പോഴും ഇങ്ങനെയൊക്കെ തന്നെ ആയിരിയ്ക്കുമോ

 കോടതി പറഞ്ഞാല്‍

കോടതി പറഞ്ഞാല്‍

കോടതി പറഞ്ഞാലെങ്കിലും മാണി രാജി വയ്ക്കുമെന്നാണ് പലരും കരുതിയിരുന്നത്. എന്നാലിപ്പോള്‍ എന്തായി?

ഇനിയെങ്ങാന്‍ രാജി വച്ചാലോ

ഇനിയെങ്ങാന്‍ രാജി വച്ചാലോ

എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് കെഎം മാണിയെങ്ങാന്‍ രാജി വയ്ക്കുമോ

 എന്തായിട്ടെന്താ

എന്തായിട്ടെന്താ

പൊതുജനം ചെവിയില്‍ കമ്പിട്ട് കുത്തിയാലും മാണിസാര്‍ അനങ്ങില്ലല്ലേ...

അപ്പോ ഒരു തീരുമാനമാകില്ലേ

അപ്പോ ഒരു തീരുമാനമാകില്ലേ

ഉളുപ്പുണ്ടെങ്കില്‍ രാജി വയ്ക്കാന്‍ കോടതി പറയുന്നു, അപ്പോള്‍ നമ്മള്‍ ഉളുപ്പില്ലെന്ന് പറയുന്നു.-ഒരു തീരുമാനം ആകുമല്ലോ!!!

ചാണ്ടിച്ചാ

ചാണ്ടിച്ചാ

എന്തായാലും താന്‍ രാജി വയ്ക്കുകയല്ലേ, ഉമ്മന്‍ ചാണ്ടിയും കൂടി രാജി വച്ചോട്ടെ എന്നാണ് മാണിസാര്‍ ഇപ്പോള്‍ പറയുന്നത്.

മാണിയുടെ സന്തോഷം

മാണിയുടെ സന്തോഷം

ഗ്രൂപ്പ് കളിച്ചുനടന്നിരുന്ന കോണ്‍ഗ്രസ്സിനെ പോലും തന്റെ രാജിക്കാര്യത്തില്‍ ഒരുമിപ്പിച്ച് നിര്‍ത്താന്‍ കഴിഞ്ഞതാണത്രെ മാണിയുടെ സന്തോഷം.

രാജി ചെയ്യൂല്ല!

രാജി ചെയ്യൂല്ല!

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ വട്ട് ജയന്‍ പറഞ്ഞതുപോലെയാണ് ഇപ്പോള്‍ കെഎം മാണി പറയുന്നത്.

 ബണ്ടി ചോറൊക്കെ എന്ത്

ബണ്ടി ചോറൊക്കെ എന്ത്

ബണ്ടി ചോര്‍ ആണ് ഏറ്റവും വലിയ കള്ളനെന്നാണ് പലരും കരുതിയിരിയ്ക്കുന്നത്. എന്നാല്‍ മാണി സാറിന്റെ മുന്നില്‍ ബണ്ടിയൊന്നും ഒന്നുമല്ലത്രെ!!!

പോരുന്നോ എന്റെകൂടെ...

പോരുന്നോ എന്റെകൂടെ...

മാണി സാര്‍ രാജി വയ്ക്കുകയാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയേയും കൂടെ കൂട്ടുമെന്നാണ് ഇപ്പോഴത്തെ ഒരു ചര്‍ച്ച.

കുറച്ചുകൂടി സമയം

കുറച്ചുകൂടി സമയം

രാജിവയ്ക്കാന്‍ മാണി കുറച്ച് കൂടി സമയം ആവശ്യപ്പെട്ടോ... ആവശ്യപ്പെട്ടെങ്കില്‍ അത് എന്തിന് എന്ന ചോദ്യത്തിനുള്ള ഉത്തരം ഇതാണത്രെ!

 മാണി കോഴ വാങ്ങിയതിന്

മാണി കോഴ വാങ്ങിയതിന്

രാജി വയ്ക്കുകയാണെങ്കില്‍ പാര്‍ട്ടിയുടെ എല്ലാ എംഎല്‍എമാരും രാജിവയ്ക്കണം എന്നാണത്രെ മാണി പറഞ്ഞത്. പിജെ ജോസഫും കൂട്ടരും ഈ ചോദ്യം ചോദിച്ചില്ലെങ്കിലല്ലേ അത്ഭുതം.

സീസറിന്റെ ഭാര്യയല്ലേ...

സീസറിന്റെ ഭാര്യയല്ലേ...

സീസറിന്റെ ഭാര്യയെ പറ്റി കോടതി പറഞ്ഞതിന് കെഎം മാണി എന്തിനാണ് രാജി വയ്ക്കുന്നതെന്ന് ഉമ്മന്‍ ചാണ്ടി ചോദിയ്ക്കുമോ?

വേണേല്‍ ഉമ്മച്ചന്‍ രാജിവച്ചോ

വേണേല്‍ ഉമ്മച്ചന്‍ രാജിവച്ചോ

ഞാന്‍ ഈ വീട്ടില്‍ താമസിയ്ക്കുന്നത് റോസിയ്ക്ക് ഇഷ്ടമല്ലെങ്കില്‍ റോസി വീട് വിട്ടുപൊയ്‌ക്കോളൂ എന്ന മട്ടിലാണ് കെഎം മാണി ഇപ്പോള്‍ പറയുന്നത്.

സോളാറില്‍ ഒരു വിധിയായാലോ

സോളാറില്‍ ഒരു വിധിയായാലോ

ഈ സാഹചര്യത്തില്‍ സോളാര്‍ കേസിലും ഒരു കോടതി വിധി വന്നാല്‍ ഉമ്മന്‍ ചാണ്ടി എന്തായിരിയ്ക്കും പറയുക

തെളിവില്ലാക്കഥ

തെളിവില്ലാക്കഥ

നി താങ്കള്‍ കെഎം മാണിയാണെന്നതിന് തെളിവില്ലെന്ന് പറഞ്ഞ് നോക്കിയാലോ... ഉമ്മന്‍ ചാണ്ടി ചിലപ്പോള്‍ അങ്ങനേയും പറയും.

രാജിവയ്ക്കുകയോ

രാജിവയ്ക്കുകയോ

രാജി വയ്ക്കുമെന്ന് മാണി പറഞ്ഞിട്ടില്ലേ ഇല്ലത്രെ

 ഞാനും ഉണ്ടായിരുന്നല്ലോ

ഞാനും ഉണ്ടായിരുന്നല്ലോ

പഞ്ചാബി ഹൗസിലെ ഈ സീനും ഇപ്പോഴത്തെ സാഹചര്യവും നന്നായി ചേരും.

ചത്താലും രാജി വയ്ക്കൂല

ചത്താലും രാജി വയ്ക്കൂല

ചത്താലും രാജിവയ്ക്കൂല എന്ന നിലപാടില്‍ തന്നെയാണോ കെഎം മാണി

പാലായ്ക്ക് പൊയ്‌ക്കോളാം

പാലായ്ക്ക് പൊയ്‌ക്കോളാം

പൂജപ്പുരയിലേയ്ക്ക് പോകുമോ... ഇല്ല പാലായ്ക്ക് പൊയ്‌ക്കോളാമെന്നാണ് മാണിയുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+