Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിൽ വിജയി ആകുമോ? ഫൈനൽ തിയ്യതി പറഞ്ഞിട്ടുണ്ട്, വെളിപ്പെടുത്തി നോബി മാർക്കോസ്

കൊച്ചി: മലയാളം ബിഗ് ബോസ് മൂന്നാം സീസണ്‍ വിജയിയെ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. വിജയിയെ മാത്രമല്ല ഷോയുടെ ഫിനാലെ എന്ന് നടക്കും എന്നതും ഇതുവരെയും തീരുമാനമായിട്ടില്ല.

ഫൈനല്‍ ഈ മാസം നടന്നേക്കുമെന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ ഷോയെ കുറിച്ചും ഫിനാലെയെ കുറിച്ചും അവസാന റൗണ്ടിലെ 8 മത്സരാര്‍ത്ഥികളില്‍ ഒരാളായ നോബി മാര്‍ക്കോസ് പ്രതികരിച്ചിരിക്കുകയാണ്.

1

ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ ഫൈനലിന്റെ രണ്ട് മൂന്ന് ഡേറ്റുകള്‍ പറഞ്ഞിട്ടുണ്ടെന്ന് നോബി മാര്‍ക്കോസ് പറയുന്നു. എന്നാല്‍ അക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. ഫിനാലെയുടെ തിയ്യതി ഉടനെ തന്നെ അറിയിക്കും. അത് കഴിയുമ്പോള്‍ ബിഗ് ബോസ് വിജയി ആരെന്ന് അറിയാം എന്നും നോബി മാര്‍ക്കോസ് പറഞ്ഞു.

2

ബിഗ് ബോസ് വിജയി ആകുമെന്ന പ്രതീക്ഷയുണ്ടോ എന്നുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അങ്ങനെ വലിയ പ്രതീക്ഷകളൊന്നും ഉളള ആളല്ല താന്‍ എന്നാണ് നോബി മാര്‍ക്കോസ് മറുപടി നല്‍കിയത്. ഒന്നും പ്രതീക്ഷിക്കാതിരിക്കുന്ന ആളാണ് താന്‍. താന്‍ പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് എന്നും തന്റെ ജീവിതത്തിലേക്ക് വന്ന് കയറിയിട്ടുളളത് എന്നും നോബി പറയുന്നു.

3

അതുകൊണ്ട് തന്നെ വിജയി ആകുമോ എന്ന കാര്യത്തില്‍ താന്‍ പ്രതീക്ഷ വെച്ചിട്ടില്ല. ആഗ്രഹം ഉണ്ട് വിജയി ആകണമെന്ന്. എന്നാല്‍ പ്രതീക്ഷ ഇല്ലെന്നും നോബി മാര്‍ക്കോസ് പറഞ്ഞു. ബിഗ് ബോസിലെ അനുഭവം ഗംഭീരമായിരുന്നു. അത് വേറെ തന്നെ ഒരു ലോകമായിരുന്നുവെന്നും നോബി മാര്‍ക്കോസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

4

നോബി മാര്‍ക്കോസിനെ കൂടാതെ മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, അനൂപ് കൃഷ്ണന്‍, കിടിലം ഫിറോസ്, സായ് വിഷ്ണു, റിതു മന്ത്ര, റംസാന്‍ എന്നിവരാണ് ബിഗ് ബോസ് ഫൈനലില്‍ മത്സരിക്കുന്ന എട്ട് മത്സരാര്‍ത്ഥികള്‍. ഇവരില്‍ മണിക്കുട്ടനും ഡിംപല്‍ ഭാലിനുമാണ് ഇത്തവണ ഏറ്റവും കൂടുതല്‍ വിജയ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

5

14 മത്സരാര്‍ത്ഥികളുമായി 2021 ഫെബ്രുവരി 14നാണ് ബിഗ് ബോസ് മലയാളം മൂന്നാം സീസണ്‍ തുടക്കമിട്ടത്. രമ്യ പണിക്കര്‍, സജ്‌ന, ഫിറോസ്, മിഷേല്‍, ഏഞ്ചല്‍ എന്നിവര്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി ആയാണ് ഷോയിലേക്ക് എത്തിയത്. ഇവര്‍ക്കാര്‍ക്കും ഫൈനല്‍ വരെ ഷോയില്‍ പിടിച്ച് നില്‍ക്കാനായില്ല. സൂര്യയും രമ്യ പണിക്കരുമാണ് ഏറ്റവും ഒടുവില്‍ ഷോയില്‍ നിന്നും പുറത്തായവര്‍.

6

തമിഴ്‌നാട്ടില്‍ വെച്ചാണ് ബിഗ് ബോസ് ഷോയുടെ ചിത്രീകരണം നടന്ന് കൊണ്ടിരുന്നത്. എന്നാല്‍ കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഇടപെട്ട് ഷോയുടെ ചിത്രീകരണം നിര്‍ത്തി വെയ്ക്കുകയായിരുന്നു. തുടര്‍ന്ന് മത്സരാര്‍ത്ഥികളെല്ലാം നാട്ടിലേക്ക് മടങ്ങി. രണ്ടാം സീസണ്‍ പോലെ മൂന്നാം സീസണും വിജയി ഇല്ലാതെ അവസാനിക്കും എന്നാണ് ആരാധകരടക്കം കരുതിയത്.

Recommended Video

cmsvideo
    Body shaming on Anoop Krishnan's fiancee after their engagement video was out

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+