Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസ് അടിമുടി മാറുന്നു; ചെന്നൈയ്ക്ക് പകരം കൊച്ചി!! മോഹന്‍ലാലിന് പകരം സുരേഷ് ഗോപി? സൂചന

കൊച്ചി: ജനപ്രിയ ഷോ ബിഗ് ബോസ് സീസണ്‍ 3 വിജയിയെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഏറ്റവും ഒടുവില്‍ ഷോയില്‍ നിന്ന് പുറത്താകാതെ നിന്ന എട്ട് പേരില്‍ ആര് 'കപ്പടിക്കു'മെന്നാണ് അറിയേണ്ടത്. പ്രേക്ഷകരുടെ വോട്ടിങ് തുടരുകയാണ്. അതിനിടെ, അണിയറയില്‍ ബിഗ് ബോസ് സീസണ്‍ 4 സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങി എന്ന് വിവരം. വളരെ പുതുമയോടെയാകും ബിഗ് ബോസ് സീസണ്‍ 4 എത്തുക. പ്രമുഖ സീരിയന്‍ നടന്‍ മനോജ് കുമാര്‍ തനിക്ക് ലഭിച്ച വിവരങ്ങള്‍ ഒരു യുട്യൂബ് ചാനലുമായി പങ്കുവച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ...

80 മെട്രിക് ടണ്‍ ഓക്‌സിജനുമായി കൊച്ചിയിലെത്തിയ ഐഎന്‍എസ് ഷര്‍ദുല്‍ കപ്പല്‍: ചിത്രങ്ങള്‍ കാണാം

മോഹന്‍ലാല്‍ അല്ലെങ്കില്‍ ആര്

മോഹന്‍ലാല്‍ അല്ലെങ്കില്‍ ആര്

അടുത്ത ഷോയില്‍ അവതാരകനായി മോഹന്‍ലാല്‍ എത്താന്‍ സാധ്യത കുറവാണ് എന്നാണ് വളരെ ഞെട്ടിപ്പിക്കുന്ന വിവരം. ആരാധകര്‍ക്ക് ഒരിക്കലും സഹിക്കാന്‍ പറ്റാത്തതാകും അത്. എന്നാല്‍ മോഹന്‍ലാലിനോട് മുട്ടി നില്‍ക്കുന്ന വ്യക്തിയെ തന്നെ അവതാരകനായി കൊണ്ടുവരണം എന്നു അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നു.

സുരേഷ് ഗോപിയോ

സുരേഷ് ഗോപിയോ

സുരേഷ് ഗോപി, മുകേഷ് എന്നിവര്‍ക്കാണ് ബിഗ് ബോസ് സീസണ്‍ 4 അവതാരക സ്ഥാനത്തേക്ക് സാധ്യത കൂടുതല്‍. ഇതില്‍ സുരേഷ് ഗോപിക്കാണ് കൂടുതല്‍ സാധ്യത. നേരത്തെ പല ഷോകളിലും ശ്രദ്ധേയമായ അവതരണ ശൈലി കൊണ്ട് പ്രേക്ഷക ഹൃദയങ്ങള്‍ കീഴ്ചക്കിയ വ്യക്തിയാണ് സുരേഷ് ഗോപി.

വാക്കുകള്‍ കൊണ്ടുള്ള കസര്‍ത്ത്

വാക്കുകള്‍ കൊണ്ടുള്ള കസര്‍ത്ത്

ദേ പോയി ദാ വന്നു തുടങ്ങിയ സുരേഷ് ഗോപിയുടെ വാക്കുകളെല്ലാം വന്‍ ഹിറ്റായിരുന്നു. തൃശൂരില്‍ തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം പറഞ്ഞ 'തൃശൂര്‍ ഞാനിങ്ങെടുക്കുവാ' എന്നതും വലിയ ആകര്‍ഷണം നേടിയിരുന്നു. വാക്കുകള്‍ കൊണ്ട് അമ്മാനമാടുന്ന സുരേഷ് ഗോപിയെ അവതാരകാനാക്കാനുള്ള ചര്‍ച്ചയും നടക്കുന്നു.

ആളുമാറുമ്പോള്‍ കോലം മാറും

ആളുമാറുമ്പോള്‍ കോലം മാറും

മോഹന്‍ലാല്‍ മാറി സുരേഷ് ഗോപി വരുമ്പോള്‍ ബിഗ് ബോസിന്റെ മുഖം മാറുമെന്ന് തീര്‍ച്ചയാണ്. മോഹന്‍ലാല്‍ അങ്ങേയറ്റമെത്തുമ്പോഴാണ് പല വിഷയങ്ങളിലും കടുത്ത തീരുമാനങ്ങള്‍ എടുക്കുക. എന്നാല്‍ സുരേഷ് ഗോപി മറിച്ചാണ്. പല വിഷയങ്ങളിലും അതിവേഗം ശക്തമായ തീരുമാനം ഉണ്ടാകുമെന്നതാണ് മറ്റൊരു പ്രത്യേകത.

 ഗോവയിലും കൊച്ചിയിലും ഷൂട്ടിങ്

ഗോവയിലും കൊച്ചിയിലും ഷൂട്ടിങ്

മോഹന്‍ലാല്‍ എന്തു കൊണ്ട് ബിഗ് ബോസ് അവതാരക സ്ഥാനത്ത് നിന്ന് മാറുന്നു എന്ന ചോദ്യം സ്വാഭാവികമാണ്. അദ്ദേഹത്തിന് വളരെ തിരക്കുള്ള സമയമാണ് വരാന്‍ പോകുന്നത് എന്ന കാര്യമാണ് എടുത്തുപറയേണ്ടത്. ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന സിനിമ വരുന്നു. ഗോവയിലും കൊച്ചിയിലുമാണ് ഇതിന്റെ സെറ്റ്.

മുകേഷും തിരക്കില്‍

മുകേഷും തിരക്കില്‍

ബറോസിന്റെ തിരക്കിലേക്ക് പോകുന്ന മോഹന്‍ലാലിന് ചെന്നൈയില്‍ ഇടയ്ക്കിടെ എത്തി ബിഗ് ബോസിന്റെ ഭാഗമാകാന്‍ സാധിക്കുക എന്നത് പ്രയാസകരമാകുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം, മുകേഷ് സജീവമായി രാഷ്ട്രീയത്തിലാണ്. അതിന്റേതായ തിരക്ക് അദ്ദേഹത്തിനുണ്ടാകുമെന്നതും സുരേഷ് ഗോപിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കപ്പെടാന്‍ കാരണമാകുന്നു.

ബിഗ് ബോസ് കൊച്ചിയില്‍

ബിഗ് ബോസ് കൊച്ചിയില്‍

ബിഗ് ബോസ് സീസണ്‍ 4 ഒരുപക്ഷേ കൊച്ചിയിലാകുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കാരണം ബിഗ്‌ബോസ് തമിഴ് ചെന്നൈയില്‍ ആരംഭിച്ചേക്കുമെന്നാണ് വിവരം. ഈ വേളയില്‍ കൊച്ചിയിലേക്ക് മാറ്റണമോ എന്ന ചര്‍ച്ചയും നടക്കുന്നുണ്ടത്രെ. ഏഷ്യാനെറ്റിന് അരൂരില്‍ സ്ഥലമുണ്ടെന്നും അവിടെ സെറ്റിടാന്‍ സാധ്യതയുണ്ടെന്നും കേള്‍ക്കുന്നു. ഇക്കാര്യത്തില്‍ ഉറപ്പ് പറയാനായിട്ടില്ല.

നന്ദിത ശ്വേതയുടെ പുതിയ ചിത്രങ്ങള്‍ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+