ജാഗ്രതൈ!!! വാട്ട്‌സ്ആപ്പ് വീഡിയോ കോളിംഗ് ഇന്‍വൈറ്റിനെ ഭയക്കണം, കാരണം ഇതാ
വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വന്‍തോതില്‍ ലഭിക്കുന്ന വാട്‌സ്ആപ്പ് കോളിംഗ് ഇന്‍വൈറ്റുകളാണ് വില്ലനാകുന്നത്
ദില്ലി: വാട്‌സ്ആപ്പ് വീഡിയോ കോളിംഗ് ഫീച്ചര്‍ അവതരിപ്പിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ടെക് വിദഗ്ദര്‍. വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വന്‍തോതില്‍ ലഭിക്കുന്ന വാട്‌സ്ആപ്പ് കോളിംഗ് ഇന്‍വൈറ്റുകളാണ് വില്ലനാകുന്നത്. കഴിഞ്ഞ ആഴ്ച വാട്ട്‌സ്ആപ്പ് അവതരിപ്പിച്ച വീഡിയോ കോളിംഗ് ഫീച്ചര്‍ ഇതിനകം തന്നെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ആപ്ലിക്കേഷനുള്ള ഫോണുകളില്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.
വാട്‌സ്ആപ്പ് വീഡിയോ കോള്‍ ഫീച്ചര്‍ അവതരിപ്പിക്കുന്നത് സംബന്ധിച്ച അറിയിപ്പുകള്‍ കമ്പനി നേരത്തെ തന്നെ പുറത്തുവിട്ടിരുന്നുവെങ്കിലും നവംബറിലാണ് ഇന്ത്യയില്‍ വാട്‌സ്ആപ്പ് വീഡിയോ കോളിംഗ് അവതരിപ്പിക്കുന്നത്. ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ്, ബ്ലാക്ക്‌ബെറി പ്ലാറ്റ്‌ഫോമുകളിലുള്ള സ്മാര്‍ട്ട് ഫോണുകളിലാണ് വീഡിയോ കോളിംഗ് ഫീച്ചര്‍ നിലവിലുള്ളത്.

പ്രചരിക്കുന്നത് സ്പാം മെസേജ്
വാട്‌സ്ആപ്പ് വീഡിയോ കോളിംഗിനുള്ള ഇന്‍വിറ്റേഷന്‍ എന്നവകാശപ്പെട്ട് വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നത് സ്പാം മെസേജാണെന്നാണ് ടെക് വിദഗ്ദരുടെ മുന്നറിയിപ്പ്. ലിങ്കില്‍ ഒന്നുമില്ലെങ്കിലും സ്പാം മെസേജ് ആണെന്നും ടെക് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

മെസേജ് കിട്ടുന്നവര്‍ക്ക് വീഡിയോ കോളിംഗ്!!
വാട്‌സ്ആപ്പ് വീഡിയോ കോളിനുള്ള ഇന്‍വിറ്റേഷന്‍ ലഭിക്കുന്നവര്‍ക്ക് വീഡിയോ കോള്‍ ഫീച്ചര്‍ ആക്ടിവേറ്റ് ചെയ്യാമെന്നാണ് മെസേജില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ മറ്റൊരു വെബ്ബ്‌സൈറ്റില്‍ എത്തുമെങ്കിലും ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ്, ബ്ലാക്ക്‌ബെറി പ്ലാറ്റ്‌ഫോമിലുള്ളവര്‍ക്ക് മാത്രമേ ഈ ഫീച്ചര്‍ ലഭിക്കുകയുള്ളൂ എന്നാണ് വെബ്ബ്‌സൈറ്റ് നല്‍കുന്ന വിവരം.

സുഹൃത്തുക്കള്‍ക്ക് വേണ്ടി
വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് വാട്‌സ്ആപ്പ് കോള്‍ ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ യൂസര്‍ വേരിഫിക്കേഷനും നാല് സുഹൃത്തുകളെ ലിങ്കിലേക്ക് ഇന്‍വൈറ്റ് ചെയ്യാനുള്ള നിര്‍ദേശവുമാണ് ലഭിക്കുക.

വാട്‌സ്ആപ്പ് വീഡിയോ കോള്‍ എങ്ങനെ
വാട്‌സ്ആപ്പ് വീഡിയോ കോള്‍ ആക്ടിവേറ്റ് ചെയ്യുന്നതിനായി ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍ എന്നിവയില്‍ നിന്ന് വാട്‌സ്ആപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ മതി. ഇതോ
ടെ വീഡിയോ കോള്‍ ഫീച്ചര്‍ ആക്ടീവാകും.












Click it and Unblock the Notifications