സ്ത്രീകള്‍ ജാഗ്രതൈ!!! വാട്‌സ്ആപ്പില്‍ നിന്ന് പേടിഎം വഴി പണം തട്ടിപ്പ്: എങ്ങനെയെന്നല്ലേ
പേടിഎം അക്കൗണ്ടിലേയ്ക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഹാക്കര്‍ മെസേജ് അയയ്ക്കുകയായിരുന്നു
ദില്ലി: യുവതിയുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടിപ്പ്. വാട്ട്‌സ് ആപ്പ് ഹാക്ക് ചെയ്ത ഹാക്കര്‍ യുവതിയുടെ ഫ്രണ്ട് ലിസ്റ്റിലുള്ളവര്‍ക്ക് പൈസ ട്രാന്‍ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. തന്റെ പേടിഎം അക്കൗണ്ടിലേയ്ക്ക് 2500 രൂപ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് ഫ്രണ്ട് ലിസ്റ്റിലുള്ളവര്‍ക്ക് ഹാക്കര്‍ മെസേജ് അയയ്ക്കുകയായിരുന്നു.
ഹാക്കര്‍മാര്‍ നല്‍കിയ പേടിഎം അക്കൗണ്ടിലേയ്ക്ക് പണമയച്ച സുഹൃത്തില്‍ നിന്ന് വിവരമറിഞ്ഞതോടെയാണ് യുവതി പൊലീസിനെ സമീപിച്ച് പരാതി നല്‍കിയത്. കേസെടുത്ത പൊലീസ് പേടിഎം അക്കൗണ്ട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരുകയാണ്.

വാട്‌സ്ആപ്പിലുള്ളതെല്ലാം പോയി
മാധ്യമപ്രവര്‍ത്തകയായ കോമള്‍ പഞ്ചമാട്ടിയയുടെ വാട്‌സ്ആപ്പ് അക്കൗണ്ടാണ് ഹാക്കര്‍മാര്‍ ഹാക്ക് ചെയ്ത് കോണ്ടാക്ട് ലിസ്റ്റ്, ഫോട്ടോകള്‍, വിഡിയോകള്‍ ഉള്‍പ്പെടെ വാട്‌സ്ആപ്പില്‍ ലഭ്യമായ എല്ലാ വിവരങ്ങളും മോഷ്ടിച്ചത്.

വൈറസ് മെസേജില്‍
സുഹൃത്തില്‍ നിന്ന് വന്ന ന്യൂ ഇയര്‍ മെസേജ് വഴി ഫോണിലെത്തിയാണ് ഹാക്കര്‍മാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത്. വാട്‌സ്ആപ്പ് മെസേജിനൊപ്പം മെസേജ് കോപ്പി ചെയ്ത് ഫോര്‍വേര്‍ഡ് ചെയ്യാനാവശ്യപ്പെട്ടുള്ള ഹാക്കറുടെ നിര്‍ദേശമാണ് യുവതിയെ കുടുക്കിയത്. രണ്ടാമത് ലഭിച്ച ഹാക്കര്‍മാരില്‍ നിന്നുള്ള സന്ദേശത്തില്‍ മറ്റൊരു സ്ഥലത്തുനിന്ന് വാട്‌സ്ആപ് അക്കൗണ്ട് നിയന്ത്രിയ്ക്കുന്നതിനുള്ള ആറക്ക നമ്പര്‍ ഹാക്കര്‍മാര്‍ക്ക് ലഭിയ്ക്കുകയായിരുന്നു.

പേടിഎം തട്ടിപ്പ്
യുവതിയുടെ വാട്‌സ്ആപ്പ് അക്കൗണ്ടില്‍ കടന്ന ഹാക്കര്‍മാര്‍ ഫ്രണ്ട് ലിസ്റ്റിലുള്ളവരോട് 2,500 രൂപ പേടിഎം അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് മെസേജ് അയച്ചു. ഇതനുസരിച്ച് ഹാക്കര്‍ നല്‍കിയ അക്കൗണ്ടില്‍ പണം നിക്ഷേപിച്ച സുഹൃത്തുക്കളില്‍ നിന്നാണ് യുവതി തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരമറിയുന്നത്.

സോഷ്യല്‍ മീഡിയയില്‍
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ യുവതിയുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി കാണിച്ചുകൊണ്ടുള്ള സുഹൃത്തുക്കളുടെ പോസ്റ്റുകള്‍ പ്രചരിച്ചതോടെ ഹാക്കര്‍മാര്‍ വാട്‌സ്ആപ്പ് അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്ത് രക്ഷപ്പെടുകയായിരുന്നു.

യുവതിയുടെ പരാതി
യുവതിയുടെ മൊഴിയെടുത്ത ശേഷം ഐടി ആക്ടിലെ ഹാക്കിംഗിനും ആള്‍മാറാട്ടത്തിനുമുള്ള പ്രമുഖ വകുപ്പുകളില്‍ കേസെടുക്കുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ സച്ചിന്‍ പാട്ടീല്‍ വ്യക്തമാക്കി. വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ഹാക്കര്‍മാര്‍ ഉപയോഗിച്ച പേടിഎം നമ്പര്‍ ഉപയോഗിച്ച് പ്രതിയെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിട്ടുണ്ട്.

ഹാക്കിംഗ് എങ്ങനെ
ഹാക്കര്‍മാര്‍ അയയ്ക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഹാക്കര്‍മാര്‍ അയയ്ക്കുന്ന വൈറസ് ഉപയോക്താവിന്റെ ഫോണിലേയ്ക്ക് ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ പ്രവേശിയ്ക്കാനുള്ള വഴിയൊരുക്കുന്നു.

അനാവശ്യ ലിങ്കുകള്‍ പണി തരും
വാട്‌സ്ആപ്പില്‍ ഫോര്‍വേഡ് മെസേജായി വരുന്ന അനാവശ്യ മെസേജുകളിലോ ലിങ്കുകളിലോ ക്ലിക്ക് ചെയ്യരുതെന്നാണ് ടെക് വിദഗ്ദരുടെ നിര്‍ദേശം. സുരക്ഷാ മാനദണ്ഡങ്ങളില്ലാത്ത ഇന്ത്യക്കാരായ ഉപയോക്താക്കളെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യം വയ്ക്കുന്നതെന്നും വിദഗ്ദര്‍ പറയുന്നു.












Click it and Unblock the Notifications