• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിഗ് ബോസ് വിജയിയാകാൻ മണിക്കുട്ടന് യോഗ്യതയില്ല; ആരാധകന്റെ വായടപ്പിച്ച് സാബുമോന്റെ കിടിലൻ മറുപടി

ബിഗ് ബോസ് മലയാളം സീസൺ 3ലെ വിജയി ആരെന്ന കാത്തിരിപ്പിലാണ് ആരാധകർ. കോവിഡ് മൂലം ഷൂട്ടിങ് തടസപ്പെട്ട ഷോയിലെ വിജയിയെ വോട്ടിങ്ങിലൂടെയാണ് കണ്ടെത്തുക. ഫെബ്രുവരി 14ന് ആരംഭിച്ച ഷോ തമിഴ്നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമാവുകയും ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് 95-ാം ദിവസം അവസാനിപ്പിക്കേണ്ടി വന്നത്. എട്ട് മത്സരാർഥികൾ ബാക്കി നിൽക്കെയാണ് ഷോ അവസാനിച്ചത്.

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് ഇന്റര്‍നെറ്റ് തേടി കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന വിദ്യാര്‍ഥികള്‍: ഇടുക്കി രാജാമലയില്‍ നിന്നുള്ള ഫോട്ടോസ്‌

SB 1

മണിക്കുട്ടൻ, ഡിംപൽ, സായ് വിഷ്ണു, കിടിലം ഫിറോസ്, ഋതു, റംസാൻ, നോബി എന്നീ എട്ട് മത്സരാർഥികളിൽ നിന്ന് ഏറ്റവും കൂടുതൽ വോട്ട് നേടുന്നവരായിരിക്കും വിജയി ആവുക. കഴിഞ്ഞ തിങ്കളാഴ്ച രാത്രി 11 മണിക്ക് ആരംഭിച്ച വോട്ടിങ് ശനിയാഴ്ചയോടെ അവസാനിച്ചു. ഇതോടെ ആരാധകരും പ്രേക്ഷകരുമെല്ലാം വിലയിരുത്തലുകളിലേക്കും കടന്നു. മണിക്കുട്ടൻ, സായ് വിഷ്ണു എന്നിവരുടെ പേരുകളാണ് ഏറ്റവും കൂടുതൽ വിജയിയായി ഉയർന്ന് കേൾക്കുന്നത്.

SB 2

എന്നാൽ മണിക്കുട്ടനെ വിജയി ആക്കുന്നത് ശരിയല്ലെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. ചലച്ചിത്ര താരമയി എന്ന പ്രിവിലേജാണ് മണിക്കുട്ടൻ ഉപയോഗിക്കുന്നതെന്നാണ് ഇക്കൂട്ടരുടെ വാദം. ഒപ്പം മത്സരത്തിൽ നിന്ന് പേടിച്ച് ഇറങ്ങി പോയ ഒരാളെ എങ്ങനെ തിരികെ കൊണ്ടുവന്ന് വിജയി ആക്കാൻ സാധിക്കുമെന്നും അതിൽ എന്ത് യുക്തിയാണ് ഉള്ളതെന്നും ഇവർ ചോദിക്കുന്നു.

SB 3

ഇത്തരത്തിൽ അടുത്തിടെ നടന്ന ഒരു ചർച്ചയിലെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ മലയാളികൾക്കിടയിൽ ഏറെ സ്വീകാര്യത നേടിയ ക്ലബ് ഹൗസിലായിരുന്നു ബിഗ് ബേസ് താരങ്ങളും പ്രേക്ഷകരും അണിനിരന്നത്. സാബുമോൻ, ദിയ സന, ഫുക്രു, ബഷീർ, എലീന തുടങ്ങി ബിഗ് ബോസ് താരങ്ങൾ പങ്കെടുത്ത ഒരു ചർച്ചയിൽ ഒരു പ്രേക്ഷകൻ മണിക്കുട്ടന് വിജയിയാകാൻ യോഗ്യതയില്ലെന്ന് പറയുകയായിരുന്നു.

SB 4

ബിഗ് ബോസ് എന്നു പറയുന്നത് ഫിസിക്കലിയും മെന്റലിയുമായി കളിക്കേണ്ട ഗെയിം ആണ്. അതിൽ നിന്നാണ് മണിക്കുട്ടൻ സ്വമേധയാൽ പുറത്ത് പോകുന്നത്. മോഹൻലാൽ എത്തിയ എപ്പിസോഡിലുണ്ടായ ഒരു സംഭവത്തെ തുടർന്നാണ് മണിക്കുട്ടൻ പോകുന്നത്. അതിനാൽ തന്നെ മണിക്കുട്ടൻ വിജയിക്കാൻ യോഗ്യനല്ലെന്ന് ആരാധകൻ സ്ഥാപിച്ചു.

SB 5

എന്നാൽ അവരുടെ പ്രിയപ്പെട്ട മത്സരാർഥി ജയിക്കുമ്പോൾ ലഭിക്കുന്ന സന്തോഷത്തിന് വേണ്ടി മാത്രം മറ്റ് മനുഷ്യരുടെ ജീവിതത്തിനെ കഴുകന്മാർ തിന്നുന്നത് പോലെ തിന്നു കളയരുതെന്ന് ശക്തമായ മറുപടിയുമായി സാബുമോൻ രംഗത്തെത്തി. ഈ പരിപാടിയുമായി ബന്ധപ്പെട്ട് വരുന്ന എല്ലാവരും മനുഷ്യരാണ്. അവേരാട് കുറച്ച് സിംപതി കാണിക്കണമെന്നും സാബുമോൻ പറഞ്ഞു.

SB 6

ഈ പ്രാവശ്യം ഷോയിൽ വന്നവരെല്ലാം ചെറുപ്പക്കാരാണ്. അവർക്കെല്ലാം ഒരു ജീവിതം ഉണ്ടെന്ന് മനസ്സിലാക്കണം. നിങ്ങളൊക്കെ കഴുകൻ ശവം കൊത്തി വലിക്കുന്നത് പോലെ കൊത്തി വലിക്കുന്നത് ഓരോരുത്തരുടേയും ജീവിതങ്ങളാണ്. മനുഷ്യനെന്നുള്ള പരിഗണന കൊടുക്കണം.

SB 7

എല്ലാ മനുഷ്യർക്കും ഒരു തൊഴിലുണ്ട്. അവരുടെ തൊഴിലിനെ ബാധിക്കുമോ എന്നൊരു ഭയം വരും. അത് വന്ന കഴിഞ്ഞാൽ ഏത് മനുഷ്യനും കിടുങ്ങി പോകും. തളർന്നു പോകും. ഈ രീതിയിൽ ഒന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ നിന്ന് സാബുവിന്റെ വാക്കുകൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

ഗ്ലാമറസ് ലുക്കിൽ ഭാനു ശ്രീ; താരത്തിന്റെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

cmsvideo
  ആര് ജയിക്കും ? മണിക്കുട്ടന്റെ എയർപോർട്ടില ആദ്യ പ്രതികരണം
  എഎൻ ഷംസീർ
  Know all about
  എഎൻ ഷംസീർ

  English summary
  Bgg Boss Malayalam season 3 Sabumon Mass reply to fan on statement against Manikuttan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X