ദിലീപിനെ കൈവിടാത്ത മഞ്ജു വാര്യർക്ക് കൂട്ടപ്പൊങ്കാല..! പക്ഷേ മഞ്ജു ചിരിക്കുകയാണ്.. കാരണമിതാണ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ക്രിമിനല്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം ആരോപിച്ചത് മഞ്ജു വാര്യര്‍ ആണ്. ആക്രമണത്തിന് ഇരയായ നടിക്ക് പിന്തുണയുമായി കൂടെ നില്‍ക്കുന്നവരില്‍ മുന്നിലും മഞ്ജുവാണ്. സിനിമയിലെ സ്ത്രീ വിരുദ്ധ പ്രവണതകള്‍ക്കെതിരെ രൂപീകരിക്കപ്പെട്ട സംഘടനയുടെ നേതൃനിരയിലും മഞ്ജു ഉണ്ട്.

ഇക്കാരണങ്ങളെല്ലാം കൊണ്ടാണ് ദിലീപ് ചിത്രമായ രാമലീലയെ പിന്തുണച്ച് മഞ്ജു രംഗത്ത് വന്നപ്പോള്‍ കേരളം ഞെട്ടിയതും. എന്നാല്‍ മഞ്ജു വാര്യരെ പിന്തുണച്ചും ആളുകള്‍ രംഗത്തുണ്ട്. വിമര്‍ശനങ്ങള്‍ക്ക് നേരെ മഞ്ജു ചിരിക്കുകയാണ്.

മഞ്ജുവിന്റെ പിന്തുണ

മഞ്ജുവിന്റെ പിന്തുണ

ദിലീപ് ചിത്രമായ രാമലീലയെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മഞ്ജു വാര്യര്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. വിമന്‍ ഇന്‍ സിനിമ കളക്ടീവിലെ പലരും രാമലീലയ്‌ക്കെതിരെ നിലപാടെടുക്കുമ്പോഴാണ് മഞ്ജു വാര്യര്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് സിനിമയ്‌ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചത്.

മഞ്ജുവിന് വേണ്ടി ഭാഗ്യലക്ഷ്മി

മഞ്ജുവിന് വേണ്ടി ഭാഗ്യലക്ഷ്മി

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി മഞ്ജു വാര്യരെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ്. ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതാണ്. `` Well said Manju...നിന്റെ ഈ നിലപാടിനെ ഞാൻ ബഹുമാനിക്കുന്നു.കഥയറിയാതെ നിന്നെ വിമർശിക്കുന്നവരോടും അപഹസിക്കുന്നവരോടും പ്രതികരിക്കാതെ നീ നിന്റേതായ വഴിയിൽ സഞ്ചരിക്കുന്നത് നിന്നിൽ സത്യമുണ്ടെന്ന് നീ ഉറച്ച് വിശ്വസിക്കുന്നത്കൊണ്ടാണ്.

ചിരിക്കുന്ന മഞ്ജു

ചിരിക്കുന്ന മഞ്ജു

ഈ പോസ്റ്റിൽ പോലും നിന്നെ കുറ്റപ്പെടുത്തിയും സംശയിച്ചും കമന്റുകൾ വായിച്ച് നീ ചിരിക്കുന്നത് എനിക്ക് കാണാം.ആ പക്വതയും സമചിത്തതയുമാണ് എനിക്ക് നിന്നോടുളള സ്നേഹം.നിനക്കെതിരെ വരുന്ന ഓരോ സംശയത്തിനും കുറ്റപ്പെടുത്തലുകൾക്കും മറുപടി പറയേണ്ട കാര്യമില്ല എന്ന് നീ ഒരിക്കൽ പറഞ്ഞത് ഞാനോർക്കുന്നു.

ഈ ധൈര്യം എന്നുമുണ്ടാവട്ടെ

ഈ ധൈര്യം എന്നുമുണ്ടാവട്ടെ

അത് നിന്നെ എതിർക്കുന്നവരേക്കാൾ നിന്നെ വിശ്വസിക്കുന്നവരും സ്നേഹിക്കുന്നവരുമാണധികവും എന്ന് നിനക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ്.ഈ ധൈര്യം എന്നുമുണ്ടാവട്ടെ എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

നിലപാടുകൾ ദൌർഭാഗ്യകരം

നിലപാടുകൾ ദൌർഭാഗ്യകരം

ദിലീപിന്റെ സിനിമയെ പിന്തുണച്ച് ഒട്ടും പ്രതീക്ഷിക്കാതെയാണ് മഞ്ജു വാര്യരുടെ രംഗപ്രവേശം.ഫേസ്ബുക്ക് പോസ്റ്റിലാണ് ദിലീപിന്റെ സിനിമയെ പിന്തുണച്ച് മഞ്ജു രംഗത്ത് വന്നിരിക്കുന്നത്. രാമലീലയും മഞ്ജുവിന്റെ ഉദാഹരണം സുജാതയും ഒരേ ദിവസമാണ് തിയറ്ററുകളിലെത്തുന്നത്. രാമലീലയ്ക്ക് എതിരായ നിലപാടുകൾ ദൌർഭാഗ്യകരമാണെന്ന് മഞ്ജു പറയുന്നു. മഞ്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്.

തിയറ്റർ കത്തിക്കണമെന്നുവരെ

തിയറ്റർ കത്തിക്കണമെന്നുവരെ

'ഉദാഹരണം സുജാത'യ്‌ക്കൊപ്പം റിലീസ് ചെയ്യുന്ന മറ്റൊരു ചിത്രമാണ് 'രാമലീല'. ഈ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം പലയിടത്തുനിന്നും ഉയരുന്നുണ്ട്. തീയറ്റര്‍ കത്തിക്കണമെന്ന ആക്രോശത്തില്‍വരെയെത്തി അത്. പക്ഷേ ആ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പറയട്ടെ.

സിനിമ ഒരാളല്ല

സിനിമ ഒരാളല്ല

വ്യക്തിപരമായ വിയോജിപ്പുകളും എതിര്‍പ്പുകളും കാണിക്കേണ്ടത് സിനിമയോടല്ല. ഒരു സിനിമയും ഒരാളുടേത് മാത്രമല്ല. സിനിമ ഒരാളല്ല,ഒരുപാടുപേരാണ്. അവര്‍ അതില്‍ നിക്ഷേപിക്കുന്നത് പണമോ അധ്വാനമോ സര്‍ഗ്ഗവൈഭവമോ മാത്രമല്ല. പ്രതിഫലം വാങ്ങി പിരിയുന്നതോടെ തീരുന്നതല്ല ആ ബന്ധം.

അനേകം കുടുംബങ്ങളുടെ ആശ്രയം

അനേകം കുടുംബങ്ങളുടെ ആശ്രയം

സിനിമ നന്നായി വിജയിക്കുമ്പോഴും അത് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ടു എന്നറിയുമ്പോഴുമാണ് അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ യഥാര്‍ത്ഥത്തില്‍ ആനന്ദിക്കുന്നത്. അത് പണത്തേക്കാള്‍ വലുതാണ് താനും. അതിനുവേണ്ടിയാണ് അവര്‍ രാപകലില്ലാതെ പ്രയത്‌നിക്കുന്നതും. സിനിമയെന്നത് അനേകം കുടുംബങ്ങളുടെ ആശ്രയമായ വ്യവസായമാണ്.

തകരുന്നത് സ്വപ്നങ്ങൾ

തകരുന്നത് സ്വപ്നങ്ങൾ

ഒരുപാടുപേരുടെ അന്നവും മരുന്നും പാഠപുസ്തകവുമെല്ലാമാണ്. സിനിമയെ തീയറ്ററുകളില്‍നിന്ന് അകറ്റിയാല്‍ ഈ വ്യവസായത്തില്‍ നിക്ഷേപിക്കാന്‍ നിര്‍മാതാക്കളുണ്ടാകില്ല. അതോടെ തകരുന്നത് ഒട്ടേറെ കുടുംബങ്ങളും സ്വപ്നങ്ങളുമാണ്. അത് സംഭവിച്ചുകൂടാ.

കോടികളുടെ നിക്ഷേപം

കോടികളുടെ നിക്ഷേപം

'രാമലീല', ടോമിച്ചന്‍ മുളകുപാടം എന്ന നിര്‍മാതാവിന്റെ കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ്. അതുപോലെ വര്‍ഷങ്ങളായി സിനിമയെ മാത്രം മനസ്സിലിട്ടു നടക്കുന്ന അരുണ്‍ഗോപി എന്ന നവാഗതസംവിധായകന്റേതു കൂടിയാണ്. അതിലെ അഭിനേതാക്കളുടെ മുഖങ്ങള്‍ക്ക് നേരെ പ്രകാശം പ്രതിഫലിപ്പിച്ച, അവര്‍ക്കായി വച്ചുവിളമ്പിയ ക്രഡിറ്റ് കാര്‍ഡില്‍പോലും പേരു വരാത്തവരുടേയുമാണ്.

നാളെ,കാലം നമുക്ക് മാപ്പുതരില്ല

നാളെ,കാലം നമുക്ക് മാപ്പുതരില്ല

സിനിമ തീയറ്ററിലെത്തിക്കാനും അത് പ്രേക്ഷകന്‍ കാണണമെന്ന് ആഗ്രഹിക്കാനും ഇവര്‍ക്കെല്ലാം അവകാശമുണ്ട്. അതിനെ നിഷേധിക്കാന്‍ നമുക്ക് അധികാരമില്ല. അങ്ങനെ ചെയ്താല്‍ അത് സിനിമയോട് ചെയ്യുന്ന അനീതിയാണ്. നാളെ,കാലം നമുക്ക് മാപ്പുതരില്ല. 'രാമലീല' പ്രേക്ഷകര്‍ കാണട്ടെ.കാഴ്ചയുടെ നീതി പുലരട്ടെ.

 ക്രിമിനൽ ഗൂഢാലോചന

ക്രിമിനൽ ഗൂഢാലോചന

നടി ആക്രമിക്കപ്പെട്ട കേസിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജു ആയിരുന്നു. അതുകൊണ്ട് തന്നെയാണ് ദിലീപ് അനുകൂലികൾ മഞ്ജുവിനെ ആക്രമിക്കുന്നതും. പോലീസ് പറയുന്നതിന് മുൻപ് മഞ്ജു അത്തരമൊരു ആരോപണം ഉന്നയിച്ചത് ദിലീപിനെ ലക്ഷ്യമിട്ടാണ് എന്നാണ് ദിലീപ് ഫാൻസ് പറയുന്നത്. അതേസമയം കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ഇതുവരെ മഞ്ജു സംസാരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

പിന്തുണയിൽ ഞെട്ടൽ

പിന്തുണയിൽ ഞെട്ടൽ

തുടക്കം മുതൽ ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിൽക്കുന്ന സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവിലെ അംഗങ്ങളിൽ പലരും രാമലീലയെ പരസ്യമായി എതിർത്തു കഴിഞ്ഞു. റിലീസ് ദിവസം പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനും പദ്ധതിയുള്ളതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഏവരേയും ഞെട്ടിച്ച് കൊണ്ട് മഞ്ജു രാമലീലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+