'റോബിനെ പോലെ (കലിപ്പൻ) ഡോക്ടർ, ഗ്ലാമർ ഗോഡസ്'; ഇതാ സീസൺ 5 മത്സാർത്ഥികൾ, ശാലിനിയുടെ വീഡിയോ
ഒരു നടൻ, കംപ്ലീറ്റ് യൂത്ത് ഐക്കൺ, ഒരു ബോൾഡ് ലേഡി..ബിഗ് ബോസ് സീസൺ 5 മത്സരാർത്ഥികളെ കുറിച്ചുള്ള ശാലിനിയുടെ വീഡിയോ വൈറലാവുകയാണ്

കൊച്ചി: ബിഗ് ബോസ് മലയാളം സീസൺ 5 ന്റെ പ്രമോ വന്നപ്പോൾ മുതൽ പ്രേക്ഷകർ എല്ലാം വലിയ ആവേശത്തിലാണ്. ആരൊക്കെയാകും ഇത്തവണ കൊമ്പ് കോർക്കുകയെന്ന് മാത്രമാണ് ഇനി ബിഗ് ബോസ് ആരാധകർക്ക് അറിയാനുള്ളത്. നിരവധി പ്രെഡിക്ഷൻ ലിസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. അതിനിടയിൽ ഇതാ ബിഗ് ബോസ് സീസൺ 4 ലേത് പോലെ ഒരു ഡോക്ടർ ഉൾപ്പെടെ ഈ സീസണിൽ ഉണ്ടാകുമെന്ന് പറയുകയാണ് മുൻ ബിഗ് ബോസ് താരം കൂടിയായ ശാലിനി നായർ. തന്റെ യുട്യൂബ് പേജിൽ പങ്കിട്ട വീഡിയോയിലൂടെയാണ് ശാലിനി ഇക്കാര്യം പറഞ്ഞത്. ശാലിയുടെ വാക്കുകളിലേക്ക്

ബിഗ് ബോസ് സീസൺ 5 പ്രമോ
ബിഗ് ബോസ് സീസൺ 5 ന്റെ പ്രൗഢഗംഭീരമായ പ്രമോ വന്നിരിക്കുകയാണ്. പുതിയ സീസണിന് വേണ്ടി പിന്നണിയിൽ പ്രവർത്തിക്കാൻ 350 പേരടങ്ങുന്ന ക്രൂ ആണ് തയ്യാറായിരിക്കുന്നത്. ടാസ്ക് മാനേജ്മെന്റിന്റെ ആളുകൾ, ഫുഡ് കുക്ക് ചെയ്യുന്നവർ, കുക്ക് ചെയ്യുന്നവർ, ഡ്രൈവർമാർ , കാമറ ടീം അങ്ങനെ വലിയൊരു പ്രൊഡക്ഷൻ ടീമാണ് ബിഗ് ബോസ് മത്സരാർത്ഥികൾക്കായി വിശ്രമമില്ലാതെ ജോലി ചെയ്യാൻ തയ്യാറെടുത്തിരിക്കുന്നത്.

ബിഗ് ബോസിന്റെ വീട് തയ്യാറായി കഴിഞ്ഞു
ബിഗ് ബോസ് മലയാളത്തിന്റെ പുതിയ സീസണിന് വേണ്ടി കോടികൾ മുടക്കി കൊണ്ടുള്ള സജ്ജീകരണങ്ങളാണ് ഒരുങ്ങുന്നത്. ബിഗ് ബോസിന്റെ വീട് തയ്യാറായി കഴിഞ്ഞു. ഇനി എട്ട് സ്ത്രീകളും എട്ട് പുരുഷൻമാരും ഉൾപ്പെടുന്ന ഡമ്മി മത്സരാർത്ഥികളെ വീടിനകത്ത് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകളും നടത്തിയിരുന്നു. പുറത്ത് നിന്ന് മത്സരാർത്ഥികൾ ബിഗ് ബോസിനുള്ളിൽ പ്രവേശിച്ച് കഴിഞ്ഞാൽ പിന്നെ അവർക്ക് ആരേയും കാണാൻ സാധിക്കില്ല. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രമാണ് പുറത്ത് പോകാൻ സാധിക്കുന്നത്. ഡോക്ടർമാരെ കാണാനുള്ള അവസരം ഉണ്ടാകും.

16 ഡമ്മി മത്സരാർത്ഥികളെ
അത്തരമൊരു സാഹചര്യത്തിൽ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിൽ 16 ഡമ്മി മത്സരാർത്ഥികളെ ബിഗ് ബോസിന് ഉള്ളിലേക്ക് കൊണ്ടുപോകാനായുള്ള ഒരുക്കങ്ങളാണ് ബിഗ് ബോസിന്റെ അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഏതാണ്ട് ഈ ആഴ്ചയിൽ തന്നെ അവരെ വീടിനുള്ളിൽ എത്തിച്ച് മൈക്ക് ഉൾപ്പെടെയുള്ള എല്ലാ സജ്ജീകരണങ്ങളും പരിശോധിക്കും.ഏകദേശം രണ്ട് ദിവസത്തോളം അവരെ അവിടെ നിർത്തും.

മാർച്ച് 26 ന് ഷോ തുടങ്ങാനിരിക്കുന്നതിനാൽ
അവസാന ഓഡിഷനുള്ള കോൾ വന്നത് നമ്മൾ അറിഞ്ഞുരുന്നു. ഇനി കോമേണേഴ്സിന്റെ ഓഡിഷൻ കോളും ഏതാണ്ട് ആയി എന്ന് തന്നെ വിശ്വസിക്കാം. ഒരു കോമണർ ഉൾപ്പെടെ ബാക്കിയുള്ളവരെ തിരഞ്ഞെടുക്കുന്ന സമയമാണിപ്പോൾ. ഒരു വിധം മത്സരാർത്ഥികൾക്കെല്ലാം കൺഫേർമേഷൻ പോയിട്ടുണ്ടാകും എന്ന് തന്നെ കരുതാം. കാരണം മാർച്ച് 26 ന് ഷോ തുടങ്ങാനിരിക്കുന്നതിനാൽ മത്സരാർത്ഥികൾക്ക് ലഭിച്ചിരിക്കാം.പലരേയും വിവരങ്ങൾ അറിയിച്ച് കൊണ്ടിരിക്കുകയും അവരുടെ എഗ്രിമെന്റും കാര്യങ്ങളും നടക്കുന്ന സമയം കൂടിയായിരിക്കാം.

ബോൾഡ് ആറ്റിറ്റ്യൂഡോടെ വരുന്ന ഒരു പെൺകുട്ടി
ഇതുവരെ നമ്മുക്ക് കിട്ടിയ സൂചനകൾ ശരിയാണെങ്കിൽ നമ്മൾ ആഗ്രഹിച്ചത് പോലെയുള്ള മത്സരാർത്ഥികൾ തന്നെയാകും ബിഗ് ബോസ് സീസൺ 5 ൽ എത്തിയേക്കുക. സെലക്ഷൻ നന്നായിട്ടുണ്ടെന്ന് വേണം നമ്മുക്ക് മനസിലാക്കാൻ. നമ്മൾ എല്ലാവരും ആരാധിച്ചിരുന്ന നായകൻ ഈ സീസണിലും വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 'ഹിറ്റ് മി ,ഐ വിൽ ഹിറ്റ് യു ബാക്ക്' എന്ന ബോൾഡ് ആറ്റിറ്റ്യൂഡോടെ വരുന്ന ഒരു പെൺകുട്ടിയെ സീസണിൽ പ്രതീക്ഷിക്കാം.

'ഗ്ലാം ഗോഡസ്' ,അതായത് സൗന്ദര്യത്തിന്റെ ദേവത
'ഗ്ലാം ഗോഡസ്' ,അതായത് സൗന്ദര്യത്തിന്റെ ദേവത എന്ന് പറയാവുന്ന ഒരു മത്സരാർത്ഥി കൂടി ഉണ്ടായിരിക്കും. പ്രമോയിൽ പറയുന്നത് പോലെ ഈ സീസണിലും ഒരു ഡോക്ടർ ഉണ്ടാകുമോ? ഉണ്ടായേക്കാം എന്ന് തന്നെ പറയാം. നമ്മുടെ സീസണിലെ ഡോക്ടറോട് പറഞ്ഞത് പോലെ ഡോക്ടറെ കൈമുറിഞ്ഞുവെന്ന് പറഞ്ഞ് പോയാൽ ഈ ഡോക്ടർ എന്തായാലും ട്രീറ്റ്മെന്റിന് കിട്ടാൻ സാധ്യതയില്ല. ആ പണിയൊക്കെ മനസിൽ വെച്ചാൽ മതിയെന്നാണ് അദ്ദേഹം പറയത്. സ്വപ്നങ്ങൾ തിളങ്ങുന്ന കണ്ണുമായി മറ്റൊരു കണ്ടസ്റ്റന്റ് വരുന്നുണ്ട്. വാക്കുകൾ കൊണ്ട് വാൾ പയറ്റാൻ രണ്ട് പേർ ഒരു പോലെ തയ്യാറെടുത്തിരിക്കുകയാണ്. പുരുഷ മത്സരാർത്ഥികളുടെ കാര്യമാണ് പറയുന്നത്.

കംപ്ലീറ്റ് യൂത്ത് ഐക്കൺ ആയിട്ടുള്ള ഒരാളും
സ്ത്രീ സൗന്ദര്യത്തെ പോലും തകർക്കുന്ന, നമ്മളിൽ പോലും അസൂയ ഉണ്ടാകുന്ന, ഗ്ലാമർ കൊണ്ട് നമ്മളെ പോലും അതിശയിപ്പിക്കുന്ന, അതിശയ സൗന്ദര്യമുള്ള ഒരു ട്രാൻസ്പേഴ്സൺ കൂടി ഈ സീസണിൽ വരുന്നുണ്ടെന്നാണ് മനസിലാക്കുന്നത്. ഇപ്പോഴും സെലക്ഷൻ പ്രോസസുകൾ റീവർക്ക് ചെയ്യുന്നുണ്ടെന്ന വിവരം നമ്മുക്ക് ലഭിച്ചിട്ടുണ്ട്. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ തീർച്ചയായും ഈ സീസണിലും ഒരു വാനമ്പാടി ഉണ്ടാകാനുള്ള സാധ്യത കാണുന്നുണ്ട്. പലരുടേയും മകനായും ബ്രദറായിട്ടുമെല്ലാം ഉള്ള ഒരു കംപ്ലീറ്റ് യൂത്ത് ഐക്കൺ ആയിട്ടുള്ള ഒരാളും ഈ സീസണിൽ വന്നേക്കും. ആരാണെന്നൊക്കെ നമ്മുക്ക് കാത്തിരുന്ന് കാണാം. ബാക്കി കാര്യങ്ങൾ നമ്മുക്ക് വഴിയെ അറിയാം












Click it and Unblock the Notifications