ഇനിയും കാത്തിരിക്കാനാവില്ല; മരയ്ക്കാര്‍ റിലീസ് ആമസോണ്‍ പ്രൈമില്‍? ആന്റണി പെരുമ്പാവൂര്‍ പറയുന്നത്
കൊച്ചി: മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒടിടി റിലീസിന് ഒരുങ്ങുന്നതാായി റിപ്പോര്‍ട്ട്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
സിനിമയുടെ റിലീസ് ഇനിയും നീട്ടാനാകില്ലെന്നും ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമുമായി ചര്‍ച്ച നടക്കുകയാണെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി. എന്നാല്‍ മരക്കാര്‍ തീയേറ്ററില്‍ റിലീസ് ചെയ്യുമെന്ന ഉറപ്പ് നിര്‍മ്മാതാക്കളില്‍ നിന്ന് ലഭിച്ചതായി കഴിഞ്ഞ ദിവസം തീയേറ്റര്‍ ഉടമകളുടെ സംഘടന അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആന്റണി പെരുമ്പാവൂര്‍ ഒടിടി റിലീസാണെന്ന് അറിയിച്ചത്.

സിനിമയുടെ റിലീസ് ഇനിയും മുന്നോട്ടുകൊണ്ടുപോകാനാകില്ല. ആമസോണ്‍ പ്രൈമുമായി ചര്‍ച്ചകള്‍ നടക്കുകയാണ്. തീയേറ്ററിലും ഒടിടിയിലും ചിത്രം ഒരേ സമയം റിലീസ് ചെയ്യില്ലെന്നും അദ്ദേഹം പറയുന്നു. നിലവില്‍ 50 ശതമാനം ആളുകളെ തീയേറ്ററിലേക്ക് പ്രവേശിപ്പിക്കുന്ന സാഹചര്യത്തില്‍ ചിത്രം തീയേറ്ററുകളിലേക്ക് റിലീസ് ചെയ്യുന്നത് ലാഭകരമായിരിക്കില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. മരയ്ക്കാറിന് ലഭിച്ച ദേശീയ പുരസ്‌കാരം സ്വീകരിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആന്റണി പെരുമ്പാവൂര്‍.
ഇതാണ് ശരിക്കും സന്തൂര്‍ മമ്മി; നിത്യദാസിന്റെ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

അനുകൂല സാഹചര്യം ഒരുക്കിയാല്‍ തീയേറ്ററില്‍ റിലീസ് ചെയ്യാമെന്ന നിലപാടാണ് നിര്‍മ്മാതാക്കള്‍ക്ക്. തീയേറ്റര്‍ അല്ലെങ്കില്‍ ഒടിടി. ഇനി കാത്തിരിക്കാനാവില്ല. ഇല്ലെങ്കില്‍ മറ്റ് വഴികളിലേക്ക് ആലോചിക്കേണ്ടിവരുമെന്നും ആന്റണി പെരുമ്പാവൂര്‍ പറയുന്നു. അതേസമയം, ചിത്രം ഒടിടി റിലീസ് ചെയ്യുമെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും ചിത്രം തീയേറ്ററില്‍ റീലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നുമാണ് തീയേറ്റര്‍ ഉടമകളുടെ സംഘടന പറയുന്നത്.

2020 ഏപ്രില്‍ മാസത്തിലാണ് ചിത്രം തീയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രമായിരുന്നു മരക്കാര്‍. എന്നാല്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. തുടര്‍ച്ചയായി ചിത്രങ്ങള്‍ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് റിലീസ് ചെയ്യുന്നതിലെ ആശങ്ക നിര്‍മ്മാതാക്കളോടും താരങ്ങളോടും പങ്കുവച്ചിട്ടുണ്ടെന്നും തീയേറ്റര്‍ ഉടമകള്‍ പറഞ്ഞിരുന്നു. മരയ്ക്കാര്‍ ഒഴികെ അടുത്ത കാലത്തായി നിര്‍മ്മിച്ച മിക്ക സിനിമകളും ഒടിടിയ്ക്ക് വേണ്ടി് നിര്‍മ്മിച്ചതാണെന്നും ഉടമകള്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, ബോക്‌സോഫീസിന് വളരെ നിര്‍ണായകമാണ് മോഹന്‍ലാല്‍ ചിത്രങ്ങള്‍ തിയേറ്ററില്‍ റിലീസാവേണ്ടത്. മലയാളത്തിലെ രണ്ട് നൂറുകോടി പടങ്ങളും മോഹന്‍ലാലിന്റെ പേരിലാണ്. അതുകൊണ്ട് സര്‍ക്കാര്‍ സിനിമാ മേഖലയെ തളര്‍ത്താന്‍ ശ്രമിക്കില്ലെന്ന് ഉറപ്പാണ്. മരയ്ക്കാര്‍ പോലുള്ള ചിത്രങ്ങള്‍ തീയേറ്ററില്‍ റിലീസ് ചെയ്താല്‍ മാത്രമാണ് ഈ മേഖലയിലെ പ്രതിസന്ധിയില്‍ നിന്നും പെട്ടെന്ന് കരകയറാന്‍ സാധിക്കുക.

അതേസമയം, കൊവിഡിനെ തുടര്‍ന്ന് ഏപ്രില്‍ മാസം അടച്ചിട്ട സംസ്ഥാനത്തെ തീയേറ്ററുകള്‍ ആറ് മാസങ്ങള്‍ക്ക് ശേഷം ഇന്ന് വീണ്ടും തുറന്നു. തീയേറ്ററുകള്‍ തുറന്നെങ്കിലും സിനിമ പ്രദര്‍ശനം ഇന്ന് മുതല്‍ ഉണ്ടാകില്ല. പ്രോജക്റ്ററുടെ പ്രവര്‍ത്തന സജ്ജമാണോ എന്ന് വിലയിരുത്തുകയും ശുചീകരണ പ്രവര്‍ത്തനങ്ങളുമാണ് ഇന്ന് നടക്കുക. വെള്ളിയാഴ്ചയാണ് മലയാളത്തിലെ ആദ്യ സിനിമയുടെ റിലീസ്. ബുക്ക് മൈ ഷോയില്‍ ഇന്ന് മുതല്‍ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

മിഷന്‍ സി, സ്റ്റാര്‍ എന്നീ സിനിമകളാവും ആദ്യം തീയേറ്ററില്‍ എത്താന്‍ സാധ്യത. ഇവയുടെ റിലീസ് ഈ മാസം 29ന് ഉണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. അപ്പാനി ശരത്, മീനാക്ഷി ദിനേശ് എന്നിവരാണ് മിഷന്‍ സിയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോജു ജോര്‍ജ്ജ്, ഷീലു എബ്രഹാം എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന 'സ്റ്റാര്‍' എന്ന ചിത്രമാണ് മറ്റൊന്ന്. ഡിസില്‍വയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പൃഥ്വിരാജും ഈ സിനിമയില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.


Click it and Unblock the Notifications
