Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്‍ഷയുടേയും ബ്ലെസ്ലീയുടേയും പിണക്കം മാറിയില്ലേ: 'നേരില്‍ കണ്ടിട്ടും' പരസ്പരം മിണ്ടാതെ താരങ്ങള്‍

ബിഗ് ബോസ് മലയാളം ചരിത്രത്തിലെ ആദ്യ വനിത വിജയി എന്ന നേട്ടം സ്വന്തമാക്കാന്‍ സാധിച്ച വ്യക്തിയാണ് ദില്‍ഷ പ്രസന്നന്‍. ഡാന്‍സിങ് മേഖലയില്‍ നിന്നും നാലാം സീസണിലേക്ക് മത്സരാർത്ഥിയായി എത്തിയ താരം മികച്ച പ്രകടനത്തിലൂടെ ഗ്രാന്‍ഡ് ഫിനാലെയില്‍ വിജയ കിരീടം ചൂടുകയായിരുന്നു.

സീസണിലെ തന്നെ മറ്റൊരു പ്രധാന മത്സരാർത്ഥി ബ്ലെസ്ലീയാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സറായിരുന്നു ഈ താരമാകട്ടെ ദില്‍ഷയ്ക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനം നേടിക്കൊണ്ടാണ് ഷോയില്‍ നിന്നും മടങ്ങിയത്. അതേസമയം തന്നെ ഷോയില്‍ ഇരുവരുടേയും ബന്ധം വലിയ രീതിയില്‍ ചർച്ചയാവുകയും ചെയ്തിരുന്നു.

തനിക്ക് ദില്‍ഷയോടുള്ള ഇഷ്ടം ഷോയില്‍

തനിക്ക് ദില്‍ഷയോടുള്ള ഇഷ്ടം ഷോയില്‍ വെച്ച് തന്നെ തുറന്ന് പറഞ്ഞ ആളായിരുന്നു ബ്ലെസ്ലീ. എന്നാല്‍ തനിക്ക് ബ്ലെസ്ലീ ഒരു സഹോദരനെപ്പോലെയാണെന്ന് മറുപടിയായിരുന്നു ദില്‍ഷ നല്‍കിയത്. റോബിന്‍ കൂടെ ഈ ഒരു സീനിലേക്ക് വന്നതോടെ വിഷയം പലവിധത്തില്‍ ബിഗ് ബോസിന് അകത്തും പുറത്തും ചർച്ച ചെയ്യപ്പെടുകയും ചെയ്തു.

ബിഗ് ബോസ് ഷോ കഴിഞ്ഞതിന് പിന്നാലെ ദില്‍ഷയും

ബിഗ് ബോസ് ഷോ കഴിഞ്ഞതിന് പിന്നാലെ ദില്‍ഷയും ബ്ലെസ്ലീയും തമ്മില്‍ അത്ര നല്ല രസത്തിലായിരുന്നിലെന്നാണ് പൊതുവെ സോഷ്യല്‍ മീഡിയയിലുള്ള സംസാരം. ഈ ഒരു അഭ്യൂഹത്തിന് ശക്തി പകർന്നുകൊണ്ടാണ് ദില്‍ഷയുടെ ട്രേഡിങ് പ്രമോഷന്‍ പരസ്യത്തിനെതിരായ ബ്ലെസ്ലീ രംഗത്ത് വരുന്നത്. ആ വിഷയം അത്രയേറെ വഷളാക്കിയത് ബ്ലെസ്ലീയാണെന്നാണ് ദില്‍ഷ ആരാധകരുടെ പക്ഷം.

ദില്‍ഷയെ നേരില്‍ വിളിച്ച് പറയാമായിരുന്നെങ്കിലും

ദില്‍ഷയെ നേരില്‍ വിളിച്ച് പറയാമായിരുന്നെങ്കിലും പബ്ലിക്കായി പോസ്റ്റിടുകയാണ് ബ്ലെസ്ലീ ചെയ്തത്. ഇതിന് തന്റേതായ വാദങ്ങള്‍ അദ്ദേഹം ഉയർത്തുകയും ചെയ്തു. ബ്ലെസ്സീയുടെ പഴയ ക്യൂആർ കോഡ് വിവാദം ഉയർത്തിക്കൊണ്ട് ദില്‍ഷ തന്നെ മറുപടി പറയുകയും ചെയ്തു. അതേസമയം ഈ വിവാദങ്ങള്‍ക്ക് ശേഷം ബ്ലെസ്ലീയും ദില്‍ഷയും ഇന്നെലെ ആദ്യമായി ഒരു പൊതുപരിപാടിക്ക് ഒരുമിച്ച് എത്തുകയും ചെയ്തു.

Hair care: ഉരുളക്കിഴങ്ങ് ജ്യൂസ് അടിക്കൂ: കുടിക്കാനല്ല, തലയില്‍ തേക്കാന്‍, മുടി മുട്ടോളം വളരും

ഡാന്‍സിങ് സ്റ്റാർ എന്ന പരിപാടിയില്‍ ദില്‍ഷയും

ഡാന്‍സിങ് സ്റ്റാർ എന്ന പരിപാടിയില്‍ ദില്‍ഷയും ബ്ലെസ്ലീയും പങ്കെടുക്കുന്നുണ്ടെങ്കില്‍ ഒരു ഉദ്ഘാടന വേദിയില്‍ ഇരുവരും ആദ്യമായി എത്തിയത് ഇന്നലെയായിരുന്നു. പാലക്കാട് ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ ബിഗ് ബോസ് സീസണ്‍ 3 താരമായ റംസാനും ഇരുവർക്കുമൊപ്പം ഉണ്ടായിരുന്നു.

ബിഗ് ബോസില്‍ തനിക്ക് തന്ന പിന്തുണയ്ക്ക്

ബിഗ് ബോസില്‍ തനിക്ക് തന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ദില്‍ഷ തുടങ്ങുന്നത്. ഡാന്‍സിങ് സ്റ്റാർസിന് തരുന്ന പിന്തുണയ്ക്കും നന്ദി. ഇനിയും അത് തുടരണമെന്നും താരം ആവശ്യപ്പെട്ടു. അതേസമയം ഒരു പരിപാടിക്ക് വേണ്ടി പാലക്കാട് വരുന്നത് ആദ്യമായിട്ടാണെന്നായിരുന്നു ബ്ലെസ്ലീ പറഞ്ഞത്. വിദ്യാഭ്യാസം എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ടതാണെന്നും താരം വ്യക്തമാക്കി.

പണ്ടൊക്കെ പഠിക്കാനുള്ള സാധനങ്ങളൊക്കെ

പണ്ടൊക്കെ പഠിക്കാനുള്ള സാധനങ്ങളൊക്കെ വാങ്ങിക്കാന്‍ പല കടകളിലും കയറണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ കുറച്ചുകൂടെ എളുപ്പമാണ്. ഈ ഒരു സംരഭത്തിന് എന്റെ എല്ലാവിധ ആശംസകളും അറിയിക്കുകയാണ്. എന്റെ നാട്ടിലും ഇതുപോലെത്തെ ഷോപ്പ് വരട്ടെയെന്നും എന്നെ വിളിച്ചവർക്കെല്ലാം നന്ദി പറയുന്നുവെന്നും ബ്ലെസ്ലീ വ്യക്തമാക്കി.

 പൊതുവേദിയില്‍ എത്തിയപ്പോള്‍ ദില്‍ഷയും

അതേസമയം, പൊതുവേദിയില്‍ എത്തിയപ്പോള്‍ ദില്‍ഷയും ബ്ലെസ്ലീയും പരസ്പരം സംസാരിക്കുന്നുണ്ടോയെന്നായിരുന്നു ഏവരും ഉറ്റുനോക്കിയത്. എന്നാല്‍ ഇതുവരെ പുറത്ത് വന്ന ദൃശ്യങ്ങളിലൊന്നും ഇരുവരും സംസാരിക്കുന്നതായുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നില്ല. രണ്ട് താരങ്ങളുടേയും പിണക്കം ഇതുവരെ മാറിയില്ലെന്നാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+